Bahrain
ബഹ്റൈനില്‍ ഫെബ്രുവരില്‍ 15 മുതല്‍ ഗ്രീന്‍ ലെവല്‍ നടപ്പിലാക്കുവാനുള്ള പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് ആക്കാന്‍ നീതിന്യായ, ഇസ്‌ലാമിക, ഔഖാഫ് മന്ത്രാലയം തീരുമാനിച്ചു. പള്ളികളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ ഷീല്‍ഡ് നിര്‍ബന്ധമില്ല. സാമൂഹിക അകലം പാലിക്കാതെ ആരാധനകള്‍ നിര്‍വഹിക്കുകയും ചെയ്യാം. എന്നാല്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
സന്ദര്‍ശകരെ ആകര്‍ഷിച്ച് ബഹറൈനിലെ ഈസ ടൗണ്‍ നടപ്പാത. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് 10,300 ചതുരശ്ര മീറ്റര്‍ റബര്‍ ഫ്‌ലോര്‍ സജ്ജീകരിച്ച് നടപ്പാത അടുത്തിടെ നവീകരിച്ചിരുന്നു. തണുപ്പുള്ള അന്തരീക്ഷത്തിന് വേണ്ടി ഇവിടെ വാട്ടര്‍ സ്പ്രിംക്ലറുകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയില്‍ നിരവധി നരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ തണുപ്പിനൊപ്പം കണ്ണിനും ആനന്ദം
ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുടെ മുന്നറിയിപ്പ്. ഇതിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതും അപകട സാധ്യത കൂടുതലുള്ളതുമാണ്. ക്രിപ്‌റ്റോ കറന്‍സികള്‍ യഥാര്‍ത്ഥ കറന്‍സികളല്ല. മറിച്ച് അവ ആസ്തികളാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു
യു.എ.ഇക്ക് പിന്നാലെ ബഹ്‌റൈനിലും ഗോള്‍ഡന്‍ റെസിഡന്‍സി വിസ അനുവദിക്കുവാന്‍ തീരുമാനം. പ്രവാസികള്‍ക്കും മറ്റ് താമസക്കാര്‍ക്കുമായി പത്ത് വര്‍ഷത്തേക്കുള്ള വിസയാണു അനുവദിക്കുക. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെയും വിവിധ മേഖലകളില്‍ വൈദഗ്ദ്യമുള്ളവരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണു വിസ അനുവദിക്കുന്നതെന്ന് അധിക്യതര്‍ അറിയിച്ചു. ബഹ്റൈനില്‍
അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാനൊരുങ്ങി ബഹറൈന്‍. 100 അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കമ്മിറ്റി ഫോര്‍ അക്കാദമിക് ക്വാളിഫിക്കേഷന്‍ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഡിപ്ലോമ, ഡിഗ്രി, പി.ജി, ഡോക്ടറേറ്റ് എന്നീ മേഖലകളിലാണ് തുല്യതാ
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ക്വറന്റെയിന്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രോഗലക്ഷണമുള്ളവര്‍ ഉള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല.
ബഹ്‌റൈനിലെത്തിയ ബ്രിട്ടനിലെ അന്താരാഷ്ട്ര വ്യാപാര മന്ത്രി റാണിയല്‍ ജ്യോര്‍ഡിനയെ പൊതുമരാമത്ത്, മുന്‍സിപ്പല്‍, നഗരാസൂത്രണ കാര്യമന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് സ്വീകരിച്ചു. ഇരു രാജ്യങ്ങളിലേയും അടിസ്ഥാന സൗകര്യ പദ്ധതികളെ കുറിച്ചും അവയില്‍ സഹകരിക്കുന്നതിനുള്ള സാധ്യതയെ കുറിച്ചും ആരാഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെടുത്താന്‍ പരസ്പര
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്‌റൈന്‍ ഇന്ത്യയുടെ 73ആം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിയന്ത്രിത അംഗങ്ങളെ ഉള്‍പ്പെടുത്തി ജുഫയര്‍ അല്‍ സഫീര്‍ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ബി.കെ.എസ്.എഫ് രക്ഷാധികാരിയും , സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ അമ്പലായി ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ ക്ലബ് വൈസ് പ്രെസിടെന്റും സാമൂഹ്യ
ബഹ്റൈനിലെ സര്‍ക്കാര്‍ സര്‍വീസില്‍ സേവനത്തിനായി കൈക്കൂലി വാങ്ങിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം തടവും കൈക്കൂലിയായി ലഭിച്ച 500 ദിനാര്‍ വീതം പിഴയും അടക്കാന്‍ നാലാം ക്രിമിനല്‍ കോടതി വിധിച്ചു. ഇവരോടൊപ്പം കൂട്ടു പ്രതിയായ മറ്റ് രണ്ട് പേര്‍ക്കും സമാന ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. മൂന്നും നാലും പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം തിരിച്ചു വരാനാവാത്ത വിധം സ്വന്തം നാട്ടിലേക്ക്