Bahrain
ബഹ്‌റൈനില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഗുദൈബിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥലത്താണ് പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളിലെ മൃതദേഹം കണ്ട് ഞെട്ടിയ മറ്റ് താമസക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പൊലീസ്, ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അഞ്ച് മണിക്കൂറോളം പാര്‍ക്കിങ് സ്ഥലത്ത് പൊതുജനങ്ങളെ പ്രവേശിപ്പിച്ചില്ല. മദ്ധ്യവയസ്‌കനായ ഇന്ത്യക്കാരനാണ് മരിച്ചത്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്!തിട്ടുണ്ട്. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തിയും
സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു. നിരപരാധികള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍
ബഹ്‌റൈന്‍ 50ആം ദേശീയ ദിനത്തോട് അനുബന്ധിച്ച് കൊല്ലം പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച വാഹന റാലി ശ്രെദ്ധേയമായി. സനദ് ഇസ്തിക്കല്‍ വാക് വെയില്‍ വച്ച് നടന്ന റാലിയുടെ ഫ്‌ലാഗ് ഓഫ് ഇലെക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിട്ടി ഡയറക്ടര്‍ കമാല്‍ അബ്ദുല്‍ സമദ് അല്‍ ഷെഹബി നിര്‍വഹിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി , ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണ കുമാര്‍ എന്നിവര്‍ ആശംസകള്‍
ബഹ്റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 52 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 36 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,78,309 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,76,494 പേര്‍ രോഗമുക്തരായി. ആകെ 7,733,416 കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്.
ഈ മാസം 19 മുതല്‍ ജനുവരി 31 വരെ ബഹ്‌റൈന്‍ യെല്ലോ അലര്‍ട്ട് ലെവലിലേക്ക് മാറുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി വ്യക്തമാക്കി. കോവിഡ് വകഭേദമായ ഒമിക്രോണ്‍ പ്രതിരോധിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ജാഗ്രത വര്‍ധിപ്പിക്കുന്നതിനുമാണ് യെല്ലോ ലെവലിലേക്ക് മാറുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് സ്ഥിതിഗതികള്‍ പഠനത്തിന്
ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തെ സഹായം സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ദിലീപിന് നല്‍കി. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമയുടെ ഫാന്‍സ് ഷോയിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അടിയന്തിര ചികിത്സക്ക് വേണ്ടി നാട്ടിലേക്കു
ബഹ്റൈനില്‍ മൂല്യ വര്‍ദ്ധിത നികുതി ഇരട്ടിയാക്കാനുള്ള കരട് ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്!ക്ക് വന്നു. നിലവിലുള്ള അഞ്ച് ശതമാനത്തില്‍ നിന്ന് വാറ്റ് 10 ശതമാനമാക്കി ഉയര്‍ത്താന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നത്. നികുതി വര്‍ദ്ധനവ് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്!ക്കായി ലഭിച്ചുവെന്ന് സെക്കന്റ് വൈസ് ചെയര്‍മാന്‍ അലി അല്‍ സായിദ് മാധ്യമങ്ങളോട്
ബഹ്‌റിനിലെ സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍ തസ്തികകളില്‍ ഒഴിവ്. താത്കാലിക ഒഴിവുകളിലേക്ക് നോര്‍ക്കറൂട്ട്‌സ് വഴിയാണ് നിയമനം. നേഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ കൂടാതെ ഐസിയു, സര്‍ജിക്കല്‍ വാര്‍ഡ്, അത്യാഹിത വിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുള്ള വനിതാ പുരുഷ നേഴ്‌സുമാര്‍ക്കാണ്
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളെ പിടികൂടുന്നതിനായി ബഹ്‌റൈനിലെ മുഹറഖില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന നടത്തി. തൊഴിലാളികള്‍ കൂടുന്ന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. മുഹറഖ് പൊലീസ് വിഭാഗം, നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റെസിഡന്റ്‌സ് അഫയേഴ്‌സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. നിയമ വിരുദ്ധരായ