Bahrain
പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ടാസ്‌ക്‌ഫോഴ്‌സിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ യാത്രക്കാരെയും ബഹ്‌റൈനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്കുണ്ട്. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍, താമസക്കാര്‍ എന്നിവരെ വിലക്കില്‍ നിന്ന്
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങളും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഇല്ലാത്തതിനാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ജി.സി.സി രാജ്യങ്ങളുടെ വിലയിരുത്തല്‍. അതേസമയം മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പൊതു കോവിഡ് നിയന്ത്രണങ്ങള്‍
ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോര്‍ട്ടുകള്‍ ലിങ്ക് ചെയ്യുന്നത് തുടങ്ങി. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം എളുപ്പമാക്കാനാണിത്. പുതിയ നീക്കത്തോടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനില്‍ ലഭ്യമാകും ബഹ്‌റൈനില്‍ നിന്നും സൗദിയിലേക്ക്
ബഹ്റൈനില്‍ ആശ്വാസം പകര്‍ന്ന് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 22 പേര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 16 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. കോവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,304 പേര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,75,698 പേര്‍
പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇതു ബാധകമാണ്. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനിലെത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന അറിയിപ്പിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും
മുന്‍കൂട്ടി ബുക്ക് ചെയ്യാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്ന് ബഹ്‌റൈന്‍. ബൂസ്റ്റര്‍ ഡോസ് നേടുന്നതിന് അര്‍ഹതയുള്ളവര്‍ക്ക് ഇതിനായി നിശ്ചയിച്ചിട്ടുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വന്നത്. BeAware
വാക്‌സിന്‍ എടുക്കാതെ ബഹ്‌റൈനില്‍ എത്തുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ ഒഴിവാക്കി. സിവില്‍ ഏവിയേഷന്‍ അഫയേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും. വാക്‌സിന്‍ എടുക്കാത്ത യാത്രക്കാര്‍ ഇനിമുതല്‍ ഹോട്ടലിന് പകരം സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍
ബഹ്‌റൈനില്‍ ആശ്വാസം പകര്‍ന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 27 പേര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 45 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആകെ 2,77,165 പേര്‍ക്കാണ് ബഹ്‌റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,754,85 പേര്‍ രോഗമുക്തരായി. ആകെ 7,095,041 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ
ദീപാവലിക്ക് ബാക്കി വന്ന കമ്പിത്തിരിയും പൂത്തിരിയും ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാന്‍ ബാഗേജില്‍ കരുതിയ വിമാന യാത്രക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. ലീവിന് ശേഷം മടങ്ങുമ്പോള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്പിത്തിരിയും പൂത്തിരിയും ബാഗിലെടുത്ത്