Bahrain
ബഹ്‌റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം നിലവിലുള്ളതിന്റെ മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ ഡിജിറ്റല്‍ വല്‍ക്കരണം ശക്തിപ്പെടുത്താനാണ് നീക്കം. നിലവില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ നല്‍കി വരുന്നത് കൂടാതെ ആയിരത്തിലധികം പുതിയ സേവനങ്ങള്‍ കൂടി ഇലക് ട്രോണിക് വര്‍ല്‍ക്കരിക്കാനാണ് പുതിയ പദ്ധതി. ഡിജിറ്റല്‍ രൂപത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന ഇ സേവനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ബഹ്റൈനില്‍ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുത്ത് ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ. ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് വിവിധ ഇന്ത്യന്‍ കുടുംബങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഫലീഫ സന്ദര്‍ശിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്ചപ്പാടിന് അനുസരിച്ച് സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രതിബദ്ധത അദ്ദേഹം
ആറാമത് ആയുര്‍വേദ ദിനാചരണം ബഹ്‌റിനില്‍ സംഘടിപ്പിച്ചു. 'ആയുര്‍വേദം ന്യൂട്രീഷ്യന്' എന്ന തീമിലാണ് ഇന്ത്യന്‍ എംബസിയുടെ സഹകരണത്തില്‍ ദിനാചരണം നടന്നത്. ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സിഇഒ ഡോ. മരിയം അല്‍ ജലാമ, ആരോഗ്യവകുപ്പ് മുന്‍ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്‍റഹ്‌മാന്‍ ബൂ അലി, അല്‍ നമാല്‍ ബിസിനസ്സ്
ബഹ്‌റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്‌ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്ടോബര്‍ 27 മുതല്‍ സിനോഫാം വാക്‌സിന്റെ രണ്ട് ഡോസ് കുട്ടികള്‍ക്കും നല്‍കാനാണ് തീരുമാനം. രാജ്യത്തെ വാക്‌സിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണത്തിനായുള്ള നാഷണല്‍ ടാസ്‌ക്
മലയാളി വിദ്യാര്‍ത്ഥിയെ ബഹ്‌റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി . തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് (17) ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്‌റൈനിലെ ഇന്ത്യന്‍
ബഹ്റൈനില്‍ എട്ടു വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് കോവിഡ് ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവരെല്ലാവരും. കുട്ടിയുടെ പിതാവ്, ബന്ധു, ബന്ധുവിന്റെ ഭര്‍ത്താവ് എന്നിവര്‍ക്കുള്‍പ്പെടെയാണ് കോവിഡ് പകര്‍ന്നത്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ബഹ്‌റൈന്‍
ബഹ്റൈനില്‍ ഏഷ്യന്‍ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് തുടര്‍ പഠനത്തിന് എന്‍ഒസി നല്‍കാന്‍ കുട്ടിയുടെ പിതാവിനോട് നിര്‍ദ്ദേശിച്ചു സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. നിയമപരമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞിട്ടില്ലാത്ത അച്ഛന്‍ അമ്മയുടെ വീസ റദ്ദാക്കുകയും കുട്ടിയേയും അമ്മയേയും തന്ത്രപരമായി നാട്ടിലെത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്തുവെന്നും
കോവിഡ് മുക്തമായതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി ബിജു ബാബു (40) ആണ് ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ മരണപ്പെട്ടത്. അഞ്ച് മാസം മുമ്പാണ് അദ്ദേഹത്തിന് കോവിഡ് പിടിപെട്ടത്. വൈറസ് ബാധ ഭേദമായെങ്കിലും പിന്നീട് അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 13
ബഹ്‌റൈനില്‍ ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസ് ഉള്ളവര്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഹോം ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ കോവിഡ് പ്രതിരോധ മെഡിക്കല്‍ സമിതി അറിയിച്ചു. സമ്പര്‍ക്കത്തില്‍ വന്നാല്‍ ആദ്യ ദിവസവും ഏഴാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. രോഗിയുമായി സമ്പര്‍ക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആര്‍ പരിശോധന നടത്തേണ്ടത്. ഗ്രീന്‍