Bahrain
ബഹ്‌റൈനില്‍ റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞു. രാജ്യത്ത് സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷമാണ് ഈ മാറ്റമുണ്ടായതെന്ന് അധിക്യതര്‍ വ്യക്തമാക്കി. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും മരണം സംഭവിക്കുന്നതും കാര്യമായി കുറഞ്ഞതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചത്. 2015 ല്‍ രാജ്യത്ത് സമഗ്ര ഗതാഗതനയം ആവിഷ്‌കരിച്ചതിനു ശേഷം 2020 വരെ റോഡപകടങ്ങളിലെ പരിക്കിന്റെയും മരണ നിരക്കിന്റെയും കാര്യത്തില്‍ സാരമായ കുറവുണ്ടായിരിക്കുന്നത്.
വ്യാജ കൊവിഡ് പരിശോധനാ ഫലവുമായി ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യവസായിക്ക് 12 മാസം ജയില്‍ ശിക്ഷ വിധിച്ചു. നേരത്തെ നടത്തിയ ഒരു പി.സി.ആര്‍ പരിശോധനാ ഫലത്തില്‍ കംപ്യൂട്ടര്‍ സഹായത്തോടെ തീയ്യതി മാറ്റിയാണ് ഇയാള്‍ യാത്രചെയ്യാന്‍ ശ്രമിച്ചത്. കിങ് ഫഹദ് കോസ്!വേയില്‍ വെച്ച് ജൂണ്‍ മൂന്നിനായിരുന്നു അറസ്റ്റ്. ഏപ്രില്‍ 14ന് നടത്തിയ കൊവിഡ് പരിശോധനാ
ബഹ്‌റൈനില്‍ വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് യാത്ര ചെയ്തയാള്‍ പിടിയില്‍. സൗദിയിലേക്ക് പോയി തിരികെ ബഹ്‌റൈനിലേക്ക് മടങ്ങിയ വഴിയാണ് ചൈനീസ് സ്വദേശിയായ ഇയാള്‍ അധികൃതരുടെ പിടിയിലായത്. 41കാരനായ ഇയാള്‍ ജൂണ്‍ 30നാണ് സൗദിയിലേക്ക് യാത്ര ചെയ്തത്. തന്റെ കമ്പനിയിലെ രണ്ട് മാനേജര്‍മാരെ വിളിക്കാന്‍ പോയി അതേ ദിവസം തന്നെ തിരികെ മടങ്ങി.
ബഹ്‌റൈനില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ. സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം. അഹ്മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട്
ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ച് ബഹ്‌റൈന്‍ കോടതി. മുസ്ലിങ്ങളല്ലാത്തവരുടെ വ്യക്തിപരമായ കേസുകളില്‍ അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത രാജ്യത്തിലെ നിയമം അടിസ്ഥാനപ്പെടുത്തി വിധി പറയാമെന്ന ബഹ്‌റൈന്‍ നിയമത്തിലെ 21ാം വകുപ്പ് പ്രകാരമായിരുന്നു കോടതിയുടെ നടപടി. കഴിഞ്ഞ 10 വര്‍ഷമായി തന്നില്‍ നിന്ന് അകന്നു കഴിയുന്ന
ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനി ഗള്‍ഫ് എയര്‍. സെപ്തംബര്‍ 30 മുതല്‍ രണ്ട് പ്രതിവാര സര്‍വീസുകള്‍ ടെല്‍ അവീവിലേക്ക് ഉണ്ടാകുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. ചരിത്രപരമായ ബഹ്‌റൈന്‍ ഇസ്രയേല്‍ ബന്ധത്തിന്റെ ഭാഗമായി ടെല്‍ അവീവിലേക്കുള്ള റൂട്ട് ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗള്‍ഫ് എയര്‍ ആക്ടിങ് ചീഫ്
കോവിഷീല്‍ഡ്, ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് ദേശീയ കൊവിഡ് പ്രതിരോധ മെഡിക്കല്‍ സമിതിയുടെ തീരുമാനം. 60 വയസ്സും അതിന് മുകളിലും പ്രായമുള്ളവരും ആറുമാസം മുമ്പ് ആസ്ട്രസെനക്ക(കോവിഷീല്‍ഡ്) രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും പുതിയ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന്
ബഹ്‌റൈനില്‍ കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 10 വര്‍ഷം ജയില്‍ ശിക്ഷ. എന്‍ഡോവ്‌മെന്റ്‌സ് ഡയറക്ടറേറ്റിലെ ജീവനക്കാരനാണ് രാജ്യത്തെ ഒരു സ്‌കൂള്‍ ഉടമയില്‍ നിന്ന് 16,500 ദിനാര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. വിചാരണ പൂര്‍ത്തിയാക്കി ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. 48 വയസുകാരനായ പ്രതി അനധികൃതമായി ഭൂമിയുടെ