Bahrain
സുഹൃത്തുക്കളായ മൂന്ന് പേരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ അറബ് യുവതിക്ക് ബഹ്‌റൈനില്‍ 11 വര്‍ഷത്തെ തടവുശിക്ഷ. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. സുഹൃത്തുക്കളായ മൂന്നുപേരെയാണ് 30കാരിയായ ഇവര്‍ കബളിപ്പിച്ച് വിവാഹം കഴിച്ചത്. അവിവാഹിതയെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിക്കാന്‍ മൂന്ന് സുഹൃത്തുക്കളെയും യുവതി പ്രേരിപ്പിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നുപേരില്‍ നിന്നുമായി 4,500 ബഹ്‌റൈന്‍ ദിനാര്‍(എട്ടു ലക്ഷം ഇന്ത്യന്‍ രൂപ) ഇവര്‍ തട്ടിയെടുത്തെന്ന് കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ച് ഓരോ സുഹൃത്തുക്കളോടും വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരുന്നത്. തട്ടിപ്പിനിരയായ ആദ്യ ആളുമായി നാലുമാസമാണ് യുവതി ഒരുമിച്ച് താമസിച്ചത്. ഈ സമയത്തിനുള്ളില്‍ രണ്ടാമത്തെയാളിനെയും
ബഹ്‌റൈനില്‍ അഞ്ചുമാസത്തിനിടെ പിടിച്ചെടുത്തത് 130 കിലോഗ്രാമിലധികം ഹാഷിഷ്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ മേയ് 31 വരെയുള്ള കണക്കാണിത്. 114 ഗ്രാം ഹെറോയിന്‍, എട്ടു കിലോഗ്രാം കഞ്ചാവ്, വന്‍ തോതില്‍ മറ്റ് ലഹരി വസ്തുക്കള്‍ എന്നിവയും രാജ്യത്തൊട്ടാകെ ഇക്കാലയളവില്‍ പിടികൂടി. രാജ്യത്ത് ലഹരിമരുന്ന് കടത്ത് തടയുന്നതിനായി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് കര്‍ശന നടപടികളുമായി മുമ്പോട്ട്
ഒരു മാസത്തിനിടെ ബഹ്‌റൈനില്‍ നടത്തിയ പരിശോധനകളില്‍ 1,000 റെസ്‌റ്റോറന്റുകളും കഫേകളും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. മെയ് 27 മുതല്‍ ഇന്നലെ വരെ നടത്തിയ പരിശോധനകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 16 റെസ്‌റ്റോറന്റുകള്‍ പൂട്ടിച്ചു. ഓരോ ദിവസവും ഇത്തരത്തില്‍ 100ലധികം സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തുന്നത്. ചൊവ്വാഴ്ച 164 ഔട്ട്‌ലറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 36
ബഹ്‌റൈനില്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. നേരത്തെ നല്‍കിയ അറിയിപ്പ് പ്രകാരം നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ജൂലൈ രണ്ട് വരെ നീട്ടിക്കൊണ്ട് ആരോഗ്യ മന്ത്രാലയം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്ത് അടുത്തിടെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി, നിയന്ത്രണങ്ങള്‍
ബഹ്‌റൈനില്‍ രണ്ട് ദശലക്ഷം വാക്‌സിനുകള്‍ ഇതേവരെ നല്‍കിയതായി ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. ജനസംഖ്യയുടെ 69.4 ശതമാനം പേരും ഇതിനകം വാക്‌സിന്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ നല്‍കുന്നതിന് തുടക്കമായത് ആറ് മാസം മുമ്പാണ്. ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത് നേട്ടമാണെന്നും മന്ത്രാലയ അധികൃതര്‍ വിലയിരുത്തി. ജൂണ്‍ 19
ബഹ്‌റൈനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഒരു റെസ്റ്റോറന്റ് കൂടി അടച്ചുപൂട്ടി. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് ഒരാഴ്ചത്തേക്കാണ് റെസ്റ്റോറന്റ് പൂട്ടിച്ചത്. റെസ്റ്റോറന്റുകളും കഫേകളും ഉള്‍പ്പെടെ 64 സ്ഥാപനങ്ങളില്‍ അധികൃതര്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 202 റെസ്‌റ്റോറന്റുകളും കഫേകളുമാണ് ആകെ പരിശോധിച്ചിട്ടുള്ളത്.
ബഹ്‌റൈനില്‍ ഫേസ് മാസ്‌ക് പാക്കേജില്‍ ഒളിപ്പിച്ച് 80000 ദിനാര്‍ വിലമതിക്കുന്ന കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്നു പ്രതികള്‍ക്ക് പത്തുവര്‍ഷം തടവു ശിക്ഷ. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 9നാണ് കഞ്ചാവ് പാക്കേജ് ബംഗ്ലാദേശില്‍ നിന്ന് ദുബൈ വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ലഹരിമരുന്ന്
കൊവിഡ് പ്രതിരോധങ്ങളുടെ ഭാഗമായി റെഡ് ലിസ്റ്റിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവെച്ചു. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയാണ് വിസ സംബന്ധിച്ച് തീരുമാനമെടുത്തത്. തീരുമാനം താല്‍ക്കാലികമാണെന്നും അതോറിറ്റി അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെയാണ് റെഡ്
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബഹ്‌റൈനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ രണ്ടാഴ്ചക്കാലത്തേക്കുകൂടി നീട്ടി. അവശ്യ സേവനങ്ങള്‍ നല്‍കുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടല്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഈ മാസം 25 വരെ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്. ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്ക് നിലവിലുള്ള യാത്രാനിയന്ത്രണങ്ങളും തുടരും. ബഹ്‌റൈനില്‍ കോവിഡ് വ്യാപനം