Bahrain

ബഹ്‌റൈനില്‍ ഹോം ക്വാറന്റീന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
ബഹ്‌റൈനില്‍ ഹോം ക്വാറന്റീന്‍ ചട്ടം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 153 റസ്റ്റോറന്റുകള്‍ക്കും ഒരു കോഫി ഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായും അധിക്യതര്‍ വ്യക്തമാക്കി. രാജ്യത്ത് 1932 പേര്‍ക്ക് കൂടിയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഹോം ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവോ ആയിരം മുതല്‍ പതിനായിരം ദിനാര്‍ വരെ പിഴയോ അടക്കേണ്ടി വരുമെന്ന് പബ്ലിക്ക് സെക്യൂരിറ്റി ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ക്യാപ്റ്റന്‍ ഹമദ് അല്‍ ഖയാത്ത് വ്യക്തമാക്കി. ഹോം ക്വാറന്റീന്‍ നിയമം ഏര്‍പ്പെടുത്തിയത് മുതല്‍ ഇതുവരെയായി നിയമം ലംഘിച 3591 പേര്‍ക്കെതിരെ നടപടികള്‍

More »

ബഹ്‌റൈനില്‍ കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചതായി അധികൃതര്‍
ബഹ്‌റൈനില്‍ കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് സമയം കുറച്ചതായും വിവിധ വാക്‌സിനുകള്‍ ഒന്നു മുതല്‍ അഞ്ച് വരെ ദിവസത്തിനുള്ളില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്ത് 1936 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതോടെ വാക്‌സിനുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്ന് ആരോഗ്യ

More »

കോവിഡ് ; ബഹ്‌റൈനില്‍ മരണ സംഖ്യ ആയിരം കടന്നു
ബഹ്‌റൈനില്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണ നിരക്ക്. 29 പേരാണ് മരിച്ചത്. 2259 കോവിഡ് കേസുകള്‍ ഇന്നലെ സ്ഥിരീകരിച്ചു. 2804 പേര്‍ രോഗ മുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1009 ആയി.  

More »

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ; ബഹ്‌റൈനില്‍ 38 റെസ്‌റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ നടപടി
ബഹ്‌റൈനില്‍ കോവിഡ് പ്രതിരോധത്തിനായി നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് പ്രഖ്യാപിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 38 റെസ്റ്റൊറന്റുകള്‍ക്കും കഫേകള്‍ക്കുമെതിരെ ആരോഗ്യമന്ത്രാലയം നടപടിയെടുത്തു. കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ഒരു റസ്‌റ്റൊറന്റ് ഒരാഴ്ചത്തേക്ക് പൂട്ടിച്ചു. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗം 192

More »

ബഹ്‌റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ ആഴ്ചയിലും റാപിഡ് ടെസ്റ്റ് നടത്തണം
ബഹ്‌റൈനില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് എല്ലാ ആഴ്ചയിലും ഒരിക്കല്‍ റാപിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ പ്രസിഡന്റ് ഉത്തരവിട്ടു. അവശ്യ സര്‍വീസുകളില്‍ ഒഴികെ 70 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആരോഗ്യം, വൈദ്യുതി, ജലം, വ്യോമയാന മേഖല, ശുചീകരണം എന്നീ സര്‍വീസുകളെയാണ്

More »

ബഹ്‌റൈനില്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു
ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം മന്ത്രാലയം വ്യക്തത വരുത്തി ഉത്തരവിറക്കി. ഇതനുസരിച്ച് ബഹ്‌റൈനില്‍ വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ ഇവ മാത്രമാണ്. 1. ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കോള്‍ഡ് സ്റ്റോറുകള്‍ 2. ഗ്രോസറി സ്റ്റോര്‍,

More »

ബഹ്‌റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
കോവിഡിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം ചെറുക്കാന്‍ ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സാണ് അറിയിച്ചത്. വ്യാഴാഴ്ച മുതല്‍ ജൂണ്‍ 10 വരെയാണ് നിയന്ത്രണങ്ങള്‍. ഷോപ്പിങ് മാളുകളും റസ്‌റ്റോറന്റുകളും അടച്ചിടും. ഡെലിവറി അനുവദിക്കും. സിനിമാ തിയേറ്ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍,

More »

മാസ്‌ക് ഉപയോഗിച്ച് കഞ്ചാവ് കടത്ത്; നാല് ഏഷ്യക്കാരെ പൊക്കി ബഹ്‌റിന്‍
ഫേസ് മാസ്‌ക് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള സുപ്രധാന ആയുധമാണ്. എന്നാല്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരും ഇതേ വഴി ഉപയോഗിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചാല്‍ എന്ത് ചെയ്യും? ബഹ്‌റിനിലാണ് മാസ്‌കില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം പൊളിഞ്ഞത്.  മാസ്‌കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഏഷ്യന്‍ വംശജരെയാണ് പിടികൂടിയിട്ടുള്ളത്. ഇവരെ ബഹ്‌റിന്‍ ക്രിമിനല്‍

More »

റെഡ് ലിസ്റ്റില്‍ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈന്‍ നിര്‍ത്തിവച്ചു
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റെഡ് ലിസ്റ്റില്‍ അകപ്പെട്ട രാജ്യങ്ങളിലെ യാത്രക്കാരുടെ പ്രവേശനം ബഹ്‌റൈന്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്‌റൈനിലേക്ക് പ്രവേശനം സാധ്യമല്ല. എന്നാല്‍ ബഹ്‌റൈന്‍ പൗരന്മാര്‍ക്കും റെസിഡന്‍സി വിസ ഉള്ളവര്‍ക്കും പ്രവേശനം സാധ്യമാണെങ്കിലും

More »

ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ ; 2035 ഓടെ നിര്‍മ്മാണം

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ബഹ്‌റൈനില്‍ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹ്‌റൈന്‍ ഗതാഗത ടെലികമ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് അല്‍ കാബി പറഞ്ഞു. വിനോദ സഞ്ചാരം, ലോജിസ്റ്റിക്‌സ് എന്നിവയുടെ ആഗോള ലക്ഷ്യ സ്ഥാനമായി ബഹ്‌റൈനെ

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍

കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ഗള്‍ഫ് എയര്‍. നവംബര്‍ നാല് മുതല്‍ നാല് ദിവസം മാത്രമേ കേരളത്തിലേക്ക് ഗള്‍ഫ് എയറിന്റെ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. തിരികെയുള്ള സര്‍വീസും നാല് ദിവസമാക്കി. ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലേക്ക് ഞായര്‍,

വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറച്ചാല്‍ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് തിരിച്ചടി

പ്രവാസികളുടെ എണ്ണം തൊഴില്‍ മേഖയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ നിയന്ത്രിക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്. വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടുവര്‍ഷമായി കുറക്കണമെന്ന നിര്‍ദേശം ആണ് ഇപ്പോള്‍ ബഹ്‌റൈന്‍ എംപിമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാര്‍ലമെന്റ് അംഗം

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് രണ്ടുവര്‍ഷമായി പരിമിതപ്പെടുത്താന്‍ ബഹ്‌റൈന്‍

സാങ്കേതികവും ഭരണപരവുമായ തൊഴില്‍ മേഖലയിലുള്ള പ്രവാസികളുടെ എണ്ണം നിയന്ത്രിക്കാനായി അവരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി രണ്ടു വര്‍ഷമായി കുറക്കണമെന്ന നിര്‍ദ്ദേശവുമായി എംപി. പാര്‍ലമെന്റ് അംഗം മുനീര്‍ സുറൂറാണ് ഭേദഗതി നിര്‍ദ്ദേശം നല്‍കിയത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്ന

സൈബര്‍ തട്ടിപ്പുകളില്‍ ഇരകളായവരേറേയും ബഹ്‌റൈനില്‍

കുവൈത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 30.8 ശതമാനം പേര്‍ സൈബര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ കാസ്‌കി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനിലുള്ളവരാണ് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍

ബഹ്‌റൈനില്‍ 151 അനധികൃത തൊഴിലാളികളെ നാടുകടത്തി

സെപ്തംബര്‍ 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നടത്തിയ 2179 പരിശോധനകളെ തുടര്‍ന്ന് 151 തൊഴിലാളികളെ നാടുകടത്തിയതായി തൊഴില്‍ നിയമ മന്ത്രാലയം അറിയിച്ചു. ഈ കാലയളവില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ്