Bahrain
ബഹ്‌റൈനില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ അധികൃതര്‍ കര്‍ശനമാക്കി. 653 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ വ്യായാമ മുറ പരിശീലിപ്പിച്ചയാള്‍ക്ക് ഒരു വര്‍ഷം തടവും 3,000 ദിനാര്‍ പിഴയുമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചു. സ്‌പോര്‍ട്‌സ് സ്ഥാപന ഡയറക്ടര്‍ക്ക് 3,000 ദിനാര്‍ പിഴ വിധിക്കുകയും ചെയതു. സ്‌പോര്‍ട്‌സ് ഹാളുകളുടെ പ്രവര്‍ത്തനത്തിന് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതായി കണ്ടത്തെിയതിനെത്തുടര്‍ന്നാണ് സ്ഥാപനയുടമക്കും കോര്‍ഡിനേറ്റര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചത്. ഇവിടെ വ്യായാമ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന 24 പേര്‍ക്ക് കോവിഡ് രോഗബാധ
ബഹ് റൈനില്‍ ഈ മാസം 14 മുതല്‍ റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കാം. ഒരു നേരത്ത് പരമാവധി 30 പേര്‍ക്കാണ് അനുമതിയുണ്ടാവുക. കോവിഡ് പ്രതിരോധത്തിനായുള്ള ദേശീയ പ്രതിരോധ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുവാന്‍ അധികൃതര്‍
ബഹ്‌റൈനില്‍ വെച്ചു മരണപ്പെടുന്ന നിരാലമ്പരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സ്വാന്ത്വനമേകാന്‍ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ *ആശ്രിത സ്വാന്ത്വനം പദ്ധതി* ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സഹായം ബഹ്‌റൈനില്‍ വച്ച് കഴിഞ്ഞ വര്‍ഷം മരണപ്പെട്ട കൊല്ലം ഉമയനല്ലൂര്‍ സ്വദേശി സതീശന്റെ കുടുംബത്തിനു നല്‍കി. കൊല്ലം പ്രവാസി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി
ബഹ്‌റൈനില്‍ ഇന്‍ഡോര്‍ ഡൈനിംഗിനും ജിംനേഷ്യങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവക്കുമുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 14 വരെ മാത്രം. അതേസമയം സാമൂഹിക അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ എന്നീ നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും. ഡൈനിംഗ് സൗകര്യങ്ങള്‍ക്കും ജിംനേഷ്യങ്ങള്‍, സ്വിമ്മിംഗ് പൂള്‍ എന്നിവക്കുമുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ മാര്‍ച്ച് 14 വരെയുള്ള
ബഹ്‌റൈനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാര്‍ച്ച് 14 വരെയാണ് നിയന്ത്രണങ്ങള്‍ തുടരുവാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചത്. റസ്റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കുന്നതിനും വിലക്കുണ്ട്. ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളും അടച്ചിടും. കോവിഡ് പ്രതിരോധത്തിനായുള്ള
ബഹ്‌റൈനിലെത്തുന്നവര്‍ക്ക് ഫെബ്രുവരി 22 മുതല്‍ മൂന്ന് കോവിഡ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കി. ടെസ്റ്റുകള്‍ക്കായുള്ള ഫീസ് നിരക്ക് 40 ദിനാറില്‍ നിന്ന് 36 ദിനാറായി കുറച്ചു. പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് മൂന്ന് ടെസ്റ്റുകള്‍ നടത്തേണ്ടത്. എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴാണ് ആദ്യകോവിഡ് ടെസ്റ്റ് . അഞ്ചാം ദിവസം രണ്ടാം ടെസ്റ്റും പത്താംദിവസം മൂന്നാം ടെസ്റ്റും നടത്തണം. മുമ്പ് 40
ബഹ്‌റൈനില്‍ കോവിഡ് നിയമം ലംഘിച്ച് കൂട്ടം കൂടിയ പതിനഞ്ച് പേര്‍ക്ക് ക്രിമിനല്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചു. മൂന്നു മുതല്‍ ആറ് മാസം വരെയുള്ള തടവ് ശിക്ഷയാണ് കോടതി ഇവര്‍ക്ക് വിധിച്ചത്. ആയിരം ദിനാര്‍ പിഴയും ചുമത്തി. ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പൊതു ഇടങ്ങളില്‍ അഞ്ച്
ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതനായ 38കാരനില്‍ നിന്ന് രോഗം പകര്‍ന്നത് നാല് വ്യത്യസ്ത സ്ഥലങ്ങളിലുള്ള 25 പേര്‍ക്ക്. ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 38കാരന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ജോലി സ്ഥലത്തു നിന്നും ഒരുമിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇത്രയും പേര്‍ക്ക് രോഗം പകര്‍ന്നതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 47കാരിയായ ഒരു
കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം, ഹോട്ടലുകള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തി. ബഹ്‌റൈന്‍ ഭരണകൂടത്തിന്റെതാണ് തീരുമാനം. ഹോട്ടലുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിയന്ത്രിക്കാനാണ് തീരുമാനിച്ചത്. ഞായറാഴ്ച മുതല്‍ സ്‌കൂളുകള്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും. ഈ വേളയില്‍ ഓണ്‍ലൈന്‍ പഠനം തുടരുമെന്നാണ് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം