Australia

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും തീരുമാനിച്ചത് ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കി; ദ്വീപ് നിവാസികളുടെ ജീവിതത്തില്‍ പ്രയാസങ്ങളുണ്ടാക്കിയെന്ന് ആരോപണം
ക്രിസ്മസ് ഐലന്റിലെ ഡിറ്റെന്‍ഷന്‍ സെന്റര്‍ വീണ്ടും തുറക്കാനും അടച്ച് പൂട്ടാനും ഗവണ്‍മെന്റ് എടുത്ത തീരുമാനങ്ങള്‍  ദ്വീപിലുളളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ആരോപിച്ച് ഇവിടുത്തെ ഷിറെ പ്രസിഡന്റായ ഗോര്‍ഡന്‍ തോംസണ്‍ രംഗത്തെത്തി.  2003 മുതല്‍ 2011 വരെയും പിന്നീട് വീണ്ടും 2013മുതല്‍ പ്രസ്തുത തസ്തികയില്‍ തുടരുന്ന ആളുമായ തോംസണ്‍ ഇക്കാര്യത്തില്‍ കടുത്ത ഉത്കണ്ഠയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇവിടെ ഡിറ്റെന്‍ഷന്‍ സെന്റര്‍ തുറക്കുകയും അടക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ സമ്പദ് വ്യവസ്ഥയില്‍ അതിന് അനുസൃതമായി വൃദ്ധി ക്ഷയങ്ങളുണ്ടായെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.  എന്നാല്‍ ഇവിടെ രാഷ്ട്രീയ പ്രചാരണത്തിനായി ഗവണ്‍മെന്റ് 185 മില്യണ്‍ ഡോളര്‍ പൊടിച്ച് കളഞ്ഞതിലാണ് ഇവിടുത്തുകാര്‍ക്ക് കടുത്ത രോഷമുള്ളത്.ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാത്ത

More »

ഓസ്‌ട്രേലിയയില്‍ നിന്നും ഭൂട്ടാനീസ് കുടിയേറ്റ കുടുംബം നാട് കടത്തല്‍ ഭീഷണിയില്‍; കുടുംബത്തിലെ പുത്രന് ബധിരതയുള്ളതിനാല്‍ നികുതിദായകന് ഭാരമാകുമെന്ന കാരണത്താല്‍ ഇവര്‍ക്ക് പിആര്‍ നിഷേധിച്ചു; ഇമിഗ്രേഷന്‍ മിനിസ്റ്ററുടെ കനിവ് കാത്ത് വാന്‍ഗ്ചുക്ക് കുടുംബം
ഒരു ഭൂട്ടാനീസ് കുടിയേറ്റ കുടുംബം ഓസ്‌ട്രേലിയയില്‍ നിന്നും നാട് കടത്തല്‍ ഭീഷണി നേരിടുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ബധിരനായ ഇവരുടെ മകന്‍  ഓസ്‌ട്രേലിയയിലെ നികുതിദായകന് ഭാരമാകുമെന്നാരോപിച്ചാണ് ഇവരെ നാട് കടത്താനൊരുങ്ങുന്നത്. 2012 മുതല്‍ ഓസ്‌ട്രേലിയയില്‍ ജീവിച്ച് ജോലി ചെയ്യുന്ന നാലംഗ ഭൂട്ടാനീസ് കുടുംബത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. തങ്ങള്‍ക്ക് വിസ

More »

ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട അഴിമതികള്‍ പെരുകുന്നു; എംപ്ലോയര്‍ സ്‌പോണ്‍സേര്‍ഡ് വിസയെ പിന്തുണയ്ക്കുന്നതിനായി തൊഴിലുടമകള്‍ കുടിയേറ്റക്കാരില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്നു
ഓസ്‌ട്രേലിയയുടെ റീജിയണല്‍ സ്‌പോണ്‍സേര്‍ഡ് മൈഗ്രേഷന്‍ സ്‌കീം(ആര്‍എസ്എംഎസ്)  വിസയുമായി ബന്ധപ്പെട്ട് അഴിമതികള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയ ആന്വല്‍ ഇന്‍ടേക്ക് 160,000ത്തിലേക്ക് ചുരുക്കിയിട്ടും റീജിയണല്‍ വിസകള്‍ക്കായി ആര്‍എസ്എംഎസിന് കീഴില്‍ 23,000 വിസ പ്ലേസുകളാണ് റിസര്‍വ് ചെയ്തിരിക്കുന്നത്. റീജിയണല്‍ എംപ്ലോയര്‍

More »

ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ;ഇതേ രീതിയില്‍ കുടിയേറ്റക്കാരെ സ്വീകരിക്കണമെന്ന് നിര്‍ദേശം; തൊഴില്‍സേനയിലെ നല്ലൊരു ഭാഗം ഇത്തരക്കാര്‍
വര്‍ക്കിംഗ്-ഏയ്ജ് കുടിയേറ്റക്കാര്‍ ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്ക് വര്‍ധിച്ച സംഭാവനകളേകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  പ്രൊഡക്ടിവിറ്റി കമ്മീഷന്‍ ഓഫ് ഓസ്‌ട്രേലിയ അടുത്തിടെ പുറത്ത് വിട്ട ഒരു റിപ്പോര്‍ട്ടിലാണ് ഇത് എടുത്ത് കാട്ടിയിരിക്കുന്നത്.  ഇത് പ്രകാരം നിലവിലുള്ള തോതില്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് ശരിയാണെന്നും കമ്മീഷന്‍

More »

ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; ഇക്കാര്യത്തില്‍ 2017നും 2018നും ഇടയില്‍ 25 ശതമാനം പെരുപ്പം; 2018ല്‍ എന്റോള്‍ ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരുലക്ഷത്തിലധികം പേര്‍; ഒന്നാംസ്ഥാനം ചൈനയ്ക്ക്
ഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം 2018ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം എന്‍ റോള്‍മെന്റുകളാണ് ഓസ്‌ട്രേലിയയില്‍ നിര്‍വഹിച്ചിരിക്കുന്നത്.  ഇത് പ്രകാരം ഇക്കാര്യത്തില്‍ 25 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.  രാജ്യത്ത് മൊത്തം എന്‍

More »

സിഡ്‌നിയിലെ വീട് വിലകള്‍ 2020 ആകുമ്പോഴേക്കും 60,000 ഡോളറെങ്കിലും ഇടിയും; മെല്‍ബണില്‍ 50,000 ഡോളര്‍ ഇടിവ്; വിലയിടിവില്‍ നിന്നും രക്ഷപ്പെടുന്നത് ഹോബര്‍ട്ട്, കാന്‍ബറ, അഡലെയ്ഡ് എന്നിവ മാത്രം; വീട് വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ  വീട് വിലകള്‍ 2020 ആകുമ്പോഴേക്കും 60,000 ഡോളറെങ്കിലും ഇടിഞ്ഞ് താഴുമെന്നാണ് ഏറ്റവും പുതിയ പ്രവചനം. മെല്‍ബണിലെ വീട് വിലയിടിവാകട്ടെ 50,000 ഡോളറുമായിത്തീരും.  അതായത് വീട് വിലകളില്‍ എട്ട് ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് ഫൈന്‍ഡേര്‍സ് ആര്‍ബിഎ കാഷ് റേറ്റ് സര്‍വേ വെളിപ്പെടുത്തുന്നത്. നിലവില്‍ സിഡ്‌നിയിലെ മീഡിയന്‍ വീട് വില 930,000 ഡോളറാണ്. അധികം വൈകാതെ ഇവിടുത്തെ

More »

ഓസ്‌ട്രേലിയ -ഗ്രീസ് വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ കരാറിന് അന്തിമരൂപം; 2019 ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും 500 വീതം പേര്‍ക്ക് അവസരം; 18നും 30നും മധ്യേയുള്ളവര്‍ക്ക് അപേക്ഷിക്കാം; 12 മാസം വരെ തങ്ങാം
ഓസ്‌ട്രേലിയ ഗ്രീസുമായുള്ള വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ കരാറിന് അന്തിമരൂപം നല്‍കി. ഇത് പ്രകാരം യുവജനങ്ങളായ കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഗ്രീസില്‍ ജോലി ചെയ്യുന്നതിനും പഠിത്തുന്നതിനും അവസരം ലഭിക്കുന്നതാണ്. ഗ്രീസുമായുണ്ടാക്കിയിരിക്കുന്ന പുതിയ വര്‍ക്ക് ആന്‍ഡ് ഹോളിഡേ വിസ 2014 മുതലാണ് പരിഗണനയില്‍ വന്നിരുന്നത്. ഇത് അവസാനം 2019 ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.  പുതിയ

More »

ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യം; മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചു; ഫെഡറല്‍ ഗവണ്‍മെന്റും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മില്‍ കരാര്‍
ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്തിടെ മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഈ എഗ്രിമെന്റുകളിലൂടെ നിര്‍ദിഷ്ട റീജിയണല്‍ ഏരിയകള്‍ക്ക് അവിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍

More »

ഓസ്‌ട്രേലിയയിലെ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാം; ജൂലൈ ഒന്ന് മുതല്‍ ഇതിന് അപ്ലിക്കേഷന്‍ നല്‍കാം; സ്‌പെസിഫൈഡ് വര്‍ക്കില്‍ ചുരുങ്ങിയത് ആറ് മാസം പൂര്‍ത്തിയാക്കണം; റീജിയണല്‍ ഏരിയകളില്‍ ജോലി ചെയ്തിരിക്കണം
ഈ വര്‍ഷം മുതല്‍ വര്‍ക്കിംഗ് ഹോളിഡേ വിസ ഹോള്‍ഡര്‍മാര്‍ക്ക് പ്രത്യേക ആവശ്യകതകള്‍ പാലിച്ചാല്‍ മൂന്നാം വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ സാധിക്കും.  പുതിയ ഉത്തരവ് അനുസരിച്ച് ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ക്ക്, ആന്‍ഡ് ഹോളിഡേ (സബ്ക്ലാസ് 462)  , വര്‍ക്കിംഗ് ഹോളിഡേ (സബ്ക്ലാസ് 417) എന്നീ വിസ ഹോള്‍ഡര്‍മാര്‍ക്ക്  മൂന്നാം വര്‍ഷത്തേക്ക് വിസ നീട്ടുന്നതിന് അപേക്ഷിക്കാന്‍ സാധിക്കും. 

More »

ആസിയാന്‍ സഖ്യവുമായുള്ള ഓസ്‌ട്രേലിയയുടെ അടുത്ത ബന്ധം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ആസിയാന്‍ സഖ്യവുമായുള്ള ഓസ്‌ട്രേലിയയുടെ അടുത്ത ബന്ധം കൂടുതല്‍ തൊഴില്‍ അവസരങ്ങളും ശക്തമായ സമ്പദ് വ്യവസ്ഥിതിയും സൃഷ്ടിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. 2023-24 ല്‍ 192.9 ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വ്യാപാരമാണ് ആസിയാന്‍ രാജ്യങ്ങളുമായി നടത്തിയത്.

ന്യൂസൗത്ത് വെയില്‍സിലെ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ന്യൂസൗത്ത് വെയില്‍സിലെ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ന്യൂസൗത്ത് വെയില്‍സിലെ കോവാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഖനിയിലാണ് പുലര്‍ച്ചെ അപകടമുണ്ടായത്. സില്‍വര്‍, സിങ്ക്, ലഡ് എന്നിവയുടെ ഖനിയായിരുന്നു ഇത്. അപകടത്തെ കുറിച്ചുള്ള അന്വേഷണം

കലാപങ്ങളും ജയില്‍ ചാട്ടങ്ങളും മൂലം അടച്ചുപൂട്ടിയ തടവറ വീണ്ടും തുറക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍

കലാപങ്ങളും ജയില്‍ ചാട്ടങ്ങളും മൂലം അടച്ചുപൂട്ടിയ തടവറ വീണ്ടും തുറക്കാന്‍ വിക്ടോറിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കു നേരെയുള്ള ആക്രമണം കലാപം, ജയില്‍ചാട്ടം എന്നിവ മൂലം ഒരു കാലത്ത് കുപ്രസിദ്ധി ആര്‍ജ്ജിച്ച മാള്‍സ്‌ബെറി യൂത്ത് ജസ്റ്റിസ് സെന്ററാണ് വീണ്ടും തുറക്കാന്‍

രണ്ടു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെ രണ്ടു ലക്ഷത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കും

രണ്ടു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെ രണ്ടു ലക്ഷത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിക്കും. സോഷ്യല്‍മീഡിയ കമ്പനികള്‍ പാര്‍ലമെന്ററി കമ്മറ്റിയെ അറിയിച്ചതാണ് ഇക്കാര്യം. 16 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍മീഡിയ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത് ടിക്

സൗത്ത് ചൈന കടലില്‍ സൈനിക വിമാനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് പ്രീമിയറുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

സൗത്ത് ചൈന കടലില്‍ സൈനിക വിമാനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് പ്രീമിയറുമായി പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ചര്‍ച്ച നടത്തി. മലേഷ്യയില്‍ നടക്കുന്ന ആസിയാന്‍ യോഗത്തിനിടെയാണ് ചൈനീസ് പ്രീമിയറുമായി ആല്‍ബനീസ് ചര്‍ച്ച നടത്തിയത്. നിരീക്ഷണ പറക്കല്‍ നടത്തുന്ന

ശ്രദ്ധിക്കണം, ഇതൊരു പാഠം ; ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മന്ത്രി ; നടുറോഡില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗീക അതിക്രമത്തില്‍ വിവാദ പരാമര്‍ശവുമായി മന്ത്രി

മധ്യപ്രദേശില്‍ നടുറോഡില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു നേരെയുണ്ടായ ലൈംഗീക അതിക്രമത്തില്‍ സംസ്ഥാനത്തെ മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ച് പറയുന്നതിന് പകരം മന്ത്രി കൈലാഷ് വിജയ് വര്‍ഗിയ നടത്തിയ പ്രസ്താവന പുതിയ