ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യം; മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചു; ഫെഡറല്‍ ഗവണ്‍മെന്റും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മില്‍ കരാര്‍

ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യം; മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചു; ഫെഡറല്‍ ഗവണ്‍മെന്റും  വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മില്‍ കരാര്‍
ഓസ്‌ട്രേലിയന്‍ റീജിയണല്‍ വിസകള്‍ക്കായി നിലവില്‍ 114ല്‍ അധികം ഒക്യുപേഷനുകള്‍ ലഭ്യമാണെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് അടുത്തിടെ മൂന്ന് സ്‌പെഷ്യല്‍ വിസ എഗ്രിമെന്റുകളില്‍ ഒപ്പ് വച്ചിട്ടുണ്ട്. ഈ എഗ്രിമെന്റുകളിലൂടെ നിര്‍ദിഷ്ട റീജിയണല്‍ ഏരിയകള്‍ക്ക് അവിടങ്ങളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഇമിഗ്രേഷന്‍ മിനിസ്റ്ററായ ഡേവിഡ് കോള്‍മാനാണ് ഡെസിഗ്നേറ്റഡ് ഏരിയ മൈഗ്രേഷന്‍ എഗ്രിമെന്റുകള്‍ അഥവാ ഡിഎഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെഡറല്‍ ഗവണ്‍മെന്റും വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ എന്നീ സ്‌റ്റേറ്റുകളും തമ്മിലാണ് ഈ കരാറുകള്‍ ഒപ്പ് വച്ചിരിക്കുന്നത്. ഇതില്‍ സൗത്ത് ഓസ്‌ട്രേലിയക്കായുള്ള അഞ്ച് വര്‍ഷത്തെ ഡിഎഎംഎ പ്രകാരം റീജിയണല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ തൊഴിലുടമകള്‍ക്ക് 750 വിദേശ തൊഴിലാളികളെ വര്‍ഷം തോറും സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. ഇത് പ്രകാരം റീജിയണല്‍ എംപ്ലോയര്‍മാര്‍ക്ക് 114ല്‍ അധികം ഒക്യുപേഷനുകളിലേക്ക് ഇത്തരത്തില്‍ വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യാം.

ഇതിന് പുറമെ അഡലെയ്ഡ് സിറ്റി ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ അഡ്വാന്‍സ്‌മെന്റ് എഗ്രിമെന്റുമുണ്ടാക്കിയിട്ടുണ്ട്. ഇത് പ്രകാരം തൊഴിലുടമകള്‍ക്ക് 300 വിദേശ തൊഴിലാളികളെ 60ന് അടുത്ത ഒക്യുപേഷനുകളിലേക്ക് സ്‌പോണ്‍സര്‍ ചെയ്യാം. നിരവധി ഇന്റസ്ട്രികളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാന്‍ ഈ കരാറുകളിലൂടെ സാധിക്കുമെന്നാണ് കോള്‍മാന്‍ പറയുന്നത്. ടൂറിസം, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവ പോലുള്ള ഇന്റസ്ട്രികള്‍ക്ക് ഇതിന്റെ പ്രയോജനമുണ്ടാകും. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കാല്‍ഗൂര്‍ലി-ബൗല്‍ഡര്‍ റീജയണുമായും ഫെഡറല്‍ ഗവണ്‍മെന്റ് ഡിഎഎംഎ ഒപ്പ് വച്ചിട്ടുണ്ട്. ഇത് പ്രകാരം ഇവിടുത്തെ റീജിയണല്‍ എംപ്ലോയര്‍മാര്‍ക്ക് വര്‍ഷത്തില്‍ 500 വിദേശ തൊഴിലാളികളെ 73 ഒക്യുപേഷനുകളിലേക്ക് സ്‌പോണ്‍സര്‍ ചെയ്യാം.

Other News in this category



4malayalees Recommends