ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു
ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്.

തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന ഘട്ടത്തില്‍ ഈ വര്‍ഷം അവസാനത്തോടെ ന്യൂസിലാന്‍ഡിലെ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസരങ്ങള്‍ തേടുന്ന കിവികള്‍ ഭൂരിഭാഗവും ഓസ്‌ട്രേലിയയിലേക്കാണ് വരുന്നത്.

ഇരുരാജ്യങ്ങളിലും ജീവിതച്ചെലവുകള്‍ ഏറെ ഉയര്‍ന്ന നിലയിലാണെങ്കിലും ഓസ്‌ട്രേലിയയില്‍ ശമ്പളവും ഉയര്‍ന്ന തോതിലാണ്. കഴിഞ്ഞ 18 മാസത്തിനിടെ ന്യൂസിലാന്‍ഡ് സാങ്കേതികമായി രണ്ട് തവണയാണ് സാമ്പത്തിക പ്രതിസന്ധിയിലായത്.

പണപ്പെരുപ്പത്തെ നേരിടാനായി കേന്ദ്ര ബാങ്ക് ഔദ്യോഗിക ക്യാഷ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇതോടെ ഉയര്‍ന്ന വിലക്കയറ്റവും, ഉയര്‍ന്ന പലിശ നിരക്കും മൂലം ന്യൂസിലാന്‍ഡിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇതാണ് തൊഴിലില്ലായ്മ നിരക്കിലും പ്രതിഫലിക്കുന്നത്.

കുടിയേറ്റക്കാര്‍ കൂടി രാജ്യത്തേക്ക് എത്തുന്നതോടെ കുറഞ്ഞ തോതിലുള്ള തൊഴിലുകള്‍ക്കായി വലിയ മത്സരം ആവശ്യമായി വരികയാണ്. ഈ ഘട്ടത്തിലാണ് കിവികള്‍ അതിര്‍ത്തി കടന്ന് ഓസ്‌ട്രേലിയയിലേക്ക് വരുന്നത്.

Other News in this category4malayalees Recommends