ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും
ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍.

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ചതോടെ വാക്‌സിനേഷനുകള്‍ കൃത്യമായി എടുക്കാന്‍ എന്‍എസ്ഡബ്യു ഹെല്‍ത്ത് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്‌റ്റേറ്റില്‍ ശ്വാസകോശ വൈറസുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കോവിഡ്-19, ഫ്‌ളൂ എന്നിവ സമൂഹത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടൊപ്പം റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസും വന്‍തോതില്‍ ഉയര്‍ന്നു.

മേയ് 11ന് അവസാനിച്ച ആഴ്ചയില്‍ ഏതാണ്ട് 2000 പേര്‍ക്ക് എന്‍എസ്ഡബ്യുവില്‍ ഫ്‌ളൂ പിടിപെട്ടതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് പറഞ്ഞു. ഇന്‍ഫ്‌ളുവെന്‍സ സീസണിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുകയാണ്. അടുത്ത ആറ് മുതല്‍ എട്ട് വരെ ആഴ്ചയില്‍ കേസുകള്‍ കുതിച്ചുയരും. അതിനാല്‍ ഫ്‌ളൂ വാക്‌സിന്‍ നേടിയ സ്വയം സുരക്ഷിതരായിരിക്കണം, ഡോ. ചാന്റ് ഓര്‍മ്മിപ്പിച്ചു.

Other News in this category



4malayalees Recommends