ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ
ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.

ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇരുപത്തിയൊന്ന് പെയിന്റിംഗുകളിലൊന്നാണ് ജീന റൈന്‍ഹാര്‍ട്ടിന്റെ ഛായാ ചിത്രം. തന്റെ ചിത്രത്തിന് 'അഭിനന്ദനം' ലഭിക്കുന്നില്ലെന്നാണ് ജിനയുടെ പരാതി. ഓസ്‌ട്രേലിയയിലെ ധാതു പര്യവേക്ഷണ ഖനന മേഖലയിലെ പ്രധാന കമ്പനിയായ ഹാന്‍കോക്ക് പ്രോസ്‌പെക്റ്റിംഗിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണാണ് 70കാരിയായ ജീന. ഏതാണ്ട് രണ്ടര ലക്ഷേ കോടി ആസ്ഥിയുള്ള കമ്പനിയാണ് ഹാന്‍കോക്കെന്ന് റിപ്പോര്‍ട്ട് ചെയ്തു.

എലിസബത്ത് രാജ്ഞി, അമേരിക്കന്‍ ഗായകന്‍ ജിമി ഹെന്‍ഡ്രിക്‌സ്, ഓസ്‌ട്രേലിയന്‍ ആദിവാസി അവകാശ പ്രചാരകന്‍ വിന്‍സെന്റ് ലിംഗിയാരി, മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവരുടെ ഛായാ ചിത്രങ്ങളുമുണ്ട്. ഓസ്‌ട്രേലിയന്‍ ഐഡന്റിറ്റിയുടെ സെലിബ്രേറ്റഡ് പോര്‍ട്രെയ്റ്റിസ്റ്റും ആക്ഷേപഹാസ്യ കലാകാരനുമായ അബോറിജിനല്‍ ആര്‍ട്ടിസ്റ്റ് വിന്‍സെന്റ് നമത്ജിറയാണ് ഗീനയുടെ ഛായാ ചിത്രവും വരച്ചത്. ഇളം പിങ്ക് നിറത്തില്‍ വിശാലമായ നെറ്റിയോടെയും തൂങ്ങിയ താടിയോടെയുള്ള ജീനയുടെ കാരിക്കേച്ചര്‍ രൂപമാണ് വിന്‍സെന്റ് നമത്ജിറ വരച്ചത്.

Other News in this category



4malayalees Recommends