വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്.
ഇതോടെയാണ് പള്ളികള്‍ വില്‍പ്പനയ്ക്ക് വെയ്‌ക്കേണ്ടി വരുന്നതെന്ന് രൂപതകള്‍ പറയുന്നു. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിന് പകരം വീടുകളായും, അവധിക്കാല വസതികളായുമെല്ലാമാണ് മാറ്റപ്പെടുന്നത്.
പ്രാദേശിക വിക്ടോറയയില്‍ ഏറ്റവും കൂടുതല്‍ പള്ളികള്‍ അടയ്ക്കുകയും, വില്‍ക്കുകയും ചെയ്ത മേഖലയാണ് ബെതാംഗ പട്ടണം. ഇവിടെ കഴിഞ്ഞ വര്‍ഷം മാത്രം 30-ലേറെ പള്ളികളാണ് വിറ്റതെന്ന് ആര്‍ഇഎ ഗ്രൂപ്പ് ഡാറ്റ വ്യക്തമാക്കുന്നു.
ഇടവകാംഗങ്ങളുടെ എണ്ണം കുറഞ്ഞതോടെ കെട്ടിടങ്ങള്‍ പരിപാലിക്കുന്നത് ചെലവേറിയ പണിയായി മാറുകയാണെന്ന് നോര്‍ത്ത് മെല്‍ബണിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് അധികൃതര്‍ പറയുന്നു. പഴയ പള്ളികള്‍ ആയതിനാല്‍ പല ഭാഗത്തും സെമിത്തേരികളും സ്ഥിതി ചെയ്യുന്നുണ്ട്.