നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു

നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു
നിശാക്ലബിലെ ഫോട്ടോ വൈറലായതോടെ 20 കാരി റൈലി ജോണ്‍സന്റെ ജീവിതം മാറി മറിഞ്ഞു. ഓസ്‌ട്രേലിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി. ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയ തോതിലുള്ള ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്. തന്റെ ചുറ്റുമുള്ള എല്ലാവരില്‍ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങളും പ്രോത്സാഹനവും അത്ഭുതകരമായി തോന്നുന്നതായി റൈലി വ്യക്തമാക്കി.

മോഡലിങ് രംഗത്ത് ഒരു കരിയര്‍ സ്വപ്നം കാണുന്ന റൈലിക്ക് ഫോട്ടോ വൈറലായതോടെ പുതിയ അവസരം ലഭിച്ചു.സ്റ്റെല്ലാര്‍ മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് മോഡലാകാനാണ് അവസരം കിട്ടിയത്. ഭാവിയില്‍ മോഡലായി തിളങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് റൈലി പറഞ്ഞു.

കാമുകന്‍ ടൈറീസ് ബൈറയുടെ കൂടെ നില്‍ക്കുന്ന ചിത്രം ഓണ്‍ലൈനില്‍ വന്നതോടെയാണ് റൈലി താരമായി മാറിയത്.

Other News in this category4malayalees Recommends