ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും
ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം.


ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ് പെര്‍മനന്റ് മൈഗ്രേഷന്‍ ക്യാപ്പ് സ്ഥാപിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇത് 185,000 ആണ്, മുന്‍വര്‍ഷം ഇത് 190,000 ആയിരുന്നു.


പെര്‍മനന്റ് പ്രോഗ്രാമില്‍ ഏകദേശം 50,000 ഫാമിലി വിസകള്‍, 20,000 മനുഷ്യാവകാശ വിസകള്‍, ബാക്കിയുള്ളവ പെന്‍മനന്റ് സ്‌കില്‍ഡ് വിസകള്‍ എന്നിങ്ങനെയാണ് നല്‍കുന്നത്.


എന്നാല്‍ താന്‍ ഈ കണക്കുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 140,000 എന്ന ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന് ഡട്ടണ്‍ പറഞ്ഞു. മൂന്നാം വര്‍ഷം 150,000-ലേക്കും, നാലാം വര്‍ഷം 160,000 എന്ന നിലയിലേക്കും ഉയര്‍ത്തുമെന്നാണ് ഡട്ടന്റെ പ്രഖ്യാപനം.

Other News in this category



4malayalees Recommends