മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്
ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക് പതിക്കുക.

സതേണ്‍ തീരങ്ങളിലുള്ള നഗരങ്ങളിലേക്ക് മഴയ്ക്ക് പുറമെ ആലിപ്പഴ വര്‍ഷവും, മഞ്ഞിനും സാധ്യതയുണ്ട്. രണ്ടാഴ്ച മുന്‍പ് അസാധാരണമായ ചൂട് അനുഭവപ്പെട്ട ശേഷമാണ് ഈ മാറ്റം.

അതേസമയം പെര്‍ത്തില്‍ ചരിത്രപരമായ ചൂട് അന്തരീക്ഷം തുടരും. 25 സെല്‍ഷ്യസിന് മുകളില്‍ മേയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് തുടരുക. മിക്ക നഗരങ്ങളിലും സാധാരണ ശരാശരിയേക്കാള്‍ 4 സെല്‍ഷ്യസ് അധികം താപനില രേഖപ്പെടുത്തുന്നുണ്ട്.

ഇത് ഉടന്‍ തന്നെ അവസാനിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉച്ചതിരിഞ്ഞ് സതേണ്‍ വിക്ടോറിയയില്‍ കാറും, മഴയും ആരംഭിക്കും. ഇതോടെ തണുപ്പും ഏറും. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മമഴ മാറിനില്‍ക്കുമെങ്കിലും ഞായറാഴ്ച പുനരാരംഭിക്കും.

Other News in this category4malayalees Recommends