ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്
ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍

പറഞ്ഞു.

അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഉപയോഗിക്കാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ കല്‍ക്കരി നിലയങ്ങള്‍ ആണവ നിലയങ്ങളായി ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം ഉയര്‍ത്തുകയാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന പദ്ധതി.

എന്നാല്‍ വിഷയത്തില്‍ എതിര്‍പ്പുമായി ട്രഷറര്‍ ജിം ചാമേഴ്‌സ് രംഗത്തെത്തി. പീറ്റര്‍ ഡറ്റണ്‍ ന്യൂക്ലിയര്‍ ഫാന്റസിയുടെ ലോകത്താണെന്ന് പരിഹസിച്ചു.

Other News in this category4malayalees Recommends