450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട കരാര്‍ ഈ വര്‍ഷം അവസാനിക്കുകയാണ്.

20 വര്‍ഷത്തിലേറെയായി സേവനത്തിലുള്ള ബോയിങ് ബിസിനസ് ജെറ്റുകള്‍ മാറ്റിയാണ് പുതിയ വിമാനങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നത്. പാട്ട കരാര്‍ പുതുക്കുന്നതിന് പകരം ഈ വര്‍ഷം അവസാനത്തോടെ രണ്ടു പുതിയ വിമാനങ്ങള്‍ വാങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിമാനങ്ങള്‍ മാറ്റാന്‍ തീരുമാനമെടുത്തത് മുന്‍ സര്‍ക്കാരാണെന്നും ഇടപാട് സുതാര്യമാക്കാനും രാജ്യത്തിന് ഗുണകരമാക്കാനുമാണ് ആല്‍ബനീസ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Other News in this category4malayalees Recommends