Indian
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ത മണ്ഡലമായ റായ്ബറേലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അഖിലേഷ് സിംഗിന്റെ മകള്‍ അദിതി സിംഗിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുന്‍ കോണ്‍ഗ്രസ് അംഗം കൂടിയായ അദിതി സിംഗ് നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്. സോണിയാ ഗാന്ധിയാണ് നിലവില്‍ റായ്ബറേലി എംപി. അഞ്ച് തവണ എംഎല്‍എയായ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗിന്റെ മകളാണ് അദിതി സിംഗ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലെ സദര്‍ സീറ്റില്‍ നിന്ന വിജയിച്ച് ആദ്യമായി നിയമസഭാംഗമായി. അഖിലേഷ് സിംഗിന്റെ മരണശേഷം അദിതി ബിജെപിയിലേക്ക് ചായാന്‍ തുടങ്ങി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അദിതി ബിജെപിയില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യാ മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്നെയാണ് മികച്ചതെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ. പ്രതിപക്ഷത്തെ ആര് നയിക്കണമെന്ന ചോദ്യത്തിന് 21 ശതമാനം പേരും രാഹുല്‍ ഗാന്ധിക്കാണ് വോട്ട് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്
വിവാഹാഭ്യര്‍ത്ഥന നിരാകരിച്ച 25കാരിയുടെ കഴുത്ത് ബ്ലേഡ് വച്ച് അറുത്ത് 44കാരന്‍. മുംബൈയിലെ കാലാചോകി മേഖലയില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ക്രൂരമായ ആക്രമണം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരാകരിച്ചതിലൂടെ അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു 44കാരന്റെ ക്രൂരത. യുവതിയുടെ വീട്ടിലെത്തിയായിരുന്നു 44കാരന്‍ 25കാരിയെ ആക്രമിച്ചത്. കാലചോകിക്ക് സമീപത്തെ പരശുറാം നഗര്‍ സ്വദേശിയായ 44കാരന്‍ ഡ്രൈവറായാണ് ജോലി
ഭാര്യയ്ക്ക് ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുത്ത സുഹൃത്തിനെ പാര്‍ട്ടിക്കെന്ന പേരില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി 22കാരന്‍. കര്‍ണാടകയിലെ ബാഗലാഗുണ്ടേയിലാണ് സംഭവം. 22 വയസുകാരനായ കച്ചവടക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. കച്ചവടക്കാരനായ കിരണും ഓട്ടോ റിക്ഷാ ഡ്രൈവറായ 21കാരന്‍ അക്ഷയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദ നാഷന്‍ സര്‍വ്വേ. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അവകാശപ്പെട്ട 400 സീറ്റിലേക്കെത്താന്‍ എന്‍ഡിഎക്ക് സാധിക്കില്ല. എന്‍ഡിഎ 335 സീറ്റില്‍ വിജയിച്ച ഭരണത്തുടര്‍ച്ച ഉറപ്പുവരുത്തുമെന്നാണ് സര്‍വ്വേ. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റ് ഭൂരിപക്ഷ നിസാരമായി മറികടക്കാനാകും. 18 സീറ്റുകളില്‍
പശ്ചിമ ബംഗാളിലെ ജയിലുകളില്‍ വനിതാ തടവുകാര്‍ തടവിലിരിക്കെ ഗര്‍ഭിണികളാകുന്നുവെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ഇത്തരത്തില്‍ ജനിച്ചിട്ടുണ്ടെന്നും ഇതിനാല്‍ സ്ത്രീ തടവുകാരുടെ ജയിലിനുള്ളില്‍ ജീവനക്കാരുടെ പ്രവേശനം ഉടന്‍ നിരോധിക്കണമെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് വനിത തടവുകാരുടെ ഇടങ്ങളില്‍
ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പോലീസുകാരടക്കം നൂറിലേറെ പേര്‍ക്ക് പരിക്ക്. നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ഹല്‍ദ്വാനിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹല്‍ദ്വാനിയിലെ സ്‌കൂളുകള്‍ പൂട്ടുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. അക്രമികളെ അക്രമികളെ
പാര്‍ലമെന്റ് മന്ദിരത്തില്‍ വാസ്തു ദോഷമുണ്ടെന്ന് പറഞ്ഞ് കുപ്രസിദ്ധി നേടിയ വാസ്തു വിദഗ്ധന്‍ ഖുശ്ദീപ് ബന്‍സാല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി. വാസ്തു ഉപദേശകന്‍ ഖുശ്ദീപ് ബന്‍സാല്‍ ആണ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നാണ് ഖുശ്ദീപിനെയും സഹോദരനെയും അറസ്റ്റ് ചെയ്തത്. ആസാം പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും സംയുക്ത സംഘമാണ് ഇരുവരെയും
അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ