Indian
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭ ചേരും. ഏകീകൃത സിവില്‍ കോഡ് പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. യുസിസിക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കരട് ബില്ല് തയ്യാറാക്കിയത്. കരട് ബില്ല് പ്രകാരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശമാണ്. ഒരു വ്യക്തി മരിച്ചാല്‍ അയാളുടെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്തില്‍ തുല്യ അവകാശമായിരിക്കും. ദത്തെടുത്ത കുട്ടികള്‍ക്കും വാടക ഗര്‍ഭപാത്രത്തിലൂടെ ജനിച്ച കുട്ടികള്‍ക്കും സ്വത്തവകാശത്തില്‍ തുല്യ പരിഗണന ലഭിക്കും. ബഹുഭാര്യത്വവും ശൈശവ വിവാഹവും ഏകീകൃത സിവില്‍ കോഡിലൂടെ നിരോധിക്കും. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്തവകാശം,
ആദ്യം വിവാഹം നിശ്ചയിച്ച യുവാവിനെ പ്രകീര്‍ത്തിച്ച നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ഭര്‍ത്താവ് മൃതദേഹം വികൃതമാക്കിയതായി പൊലീസ് പറയുന്നു. ഭാര്യയെ കൊന്നത് മറ്റൊരാള്‍ ആണെന്ന് വരുത്തിതീര്‍ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി ഷാംലിയില്‍
മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ അധ്യാപകന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. രാജേന്ദ്ര നേതം എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ ദിവസമായിരുന്നു രാജേന്ദ്ര മദ്യപിച്ച് സ്‌കൂളിലെത്തിയത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു രാജേന്ദ്ര. ഇയാള്‍
ഗോഡ്‌സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റ് ഇട്ടത് വിവാദമായതിന് പിന്നാലെ പ്രതികരിച്ച് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍. അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗോഡ്‌സെയില്‍ അഭിമാനം എന്ന കമന്റ് താന്‍ തന്നെയാണ് പോസ്റ്റ് ചെയ്തതെന്നും ഷൈജ ആണ്ടവന്‍ പറഞ്ഞു. വൈ ഐ കില്‍ ഗാന്ധി എന്ന പുസ്തകം വായിച്ചിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നതാണ്. ഇന്ത്യയിലെ
അയല്‍ക്കാര്‍ തമ്മിലെ വഴക്കിനെ തുടര്‍ന്ന് പതിനൊന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. രാംഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. വഴക്കിനിടെ അയല്പക്കത്തെ സ്ത്രീ പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുളസി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതി റൂബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും തുളസിയുമായി ഉണ്ടായ വഴക്കിനിടയില്‍ റൂബി തുളസിയുടെ
ബിജെപി നേതാവ് എല്‍ കെ അദ്വാനിയ്ക്ക് ഭാരതരത്‌ന നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തെഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി. രാമരഥയാത്രയിലെ അക്രമങ്ങള്‍ ഭാരതരത്‌ന ലഭിക്കുന്നതിനുള്ള ചവിട്ടുപടികളല്ലാതെ മറ്റൊന്നുമല്ലെന്ന് ഒവൈസി വിമര്‍ശിച്ചു. അദ്വാനിയുടെ രഥ യാത്രയിലെ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ പ്രദേശങ്ങള്‍
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന എല്‍കെ അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്‌സ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. എല്‍കെ അദ്വാനിക്ക് ഭാരത രത്‌ന നല്‍കുമെന്ന കാര്യം പങ്കുവെക്കുന്നതില്‍ അതിയായ സന്തോഷമാണുള്ളത്. അദ്ദേഹത്തോട് സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതില്‍ അഭിനന്ദിക്കുകയും
മാലിദ്വീപിലുള്ള സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യ. ഡല്‍ഹിയില്‍ ചേര്‍ന്ന കോര്‍ ഗ്രൂപ്പ് യോഗത്തിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായത്. ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേയ് 10നകം രാജ്യത്തെ മൂന്ന് വ്യോമ താവളങ്ങളില്‍നിന്ന് ഇന്ത്യന്‍ സേന പിന്മാറുമെന്ന് മാലദ്വീപ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. . ഇരു
തമിഴ്‌നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു. ബംഗളൂരു സ്വദേശി പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്