Indian

കയ്യില്‍ വെറും 100 രൂപയുമായി നാടുവിട്ട പന്ത്രണ്ടുകാരന്‍ കറങ്ങിയത് നിരവധി സംസ്ഥാനങ്ങള്‍ ; ബംഗളൂരുവില്‍ നിന്ന് മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലൂടെ യാത്ര ; കണ്ടെത്തിയത് മൂന്നു രാത്രികള്‍ക്ക് ശേഷം
കയ്യില്‍ വെറും 100 രൂപയുമായി നാടുവിട്ട പന്ത്രണ്ടുകാരന്‍ കറങ്ങിയത് നിരവധി സംസ്ഥാനങ്ങള്‍. ബംഗളൂരുവില്‍ നിന്നാണ് ആണ്‍കുട്ടി നാടുവിട്ടത്. മൈസൂര്‍, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലേക്ക് ഈ ആറാം ക്ലാസ് വിദ്യാര്‍ഥി എത്തി. പരിണവ് എന്ന കുട്ടിയെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി അറിയിച്ചു. തുടര്‍ന്ന് വിവരം സമൂഹമാധ്യമങ്ങളിലും പരന്നതോടെ വ്യാപകമായ തിരച്ചിലാണ് നടന്നത്. എന്നാല്‍, എത്ര അന്വേഷിച്ചിട്ടും ആദ്യമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടി പോലീസിനെ കബളിപ്പിച്ചുകൊണ്ടിരുന്നു. ഇതാണ് കുട്ടിയെ കിട്ടാന്‍ താമസിച്ചത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതെ പോവുന്നത്. വൈകുന്നേരം ബംഗളൂരു മജസ്റ്റിക് ബസ് ടെര്‍മിനലില്‍ നിന്ന് പരിണവ് ബസ് കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ബംഗളുരുവില്‍ നിന്ന് മൈസൂരുവിലേക്കാണ് പരിണവ് ആദ്യം പോയത്. കയ്യില്‍ പണമായി ഉണ്ടായത് 100

More »

ഇതര മതസ്ഥനെ പ്രണയിച്ചതിന് ദുരഭിമാന കൊല ; സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊന്നു,മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ അമ്മയും മരിച്ചു
മൈസൂരില്‍ ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താല്‍ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു. മൈസുരു ഹുന്‍സൂരിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരിയായ ധനുശ്രീയും അമ്മ 40 കാരിയായ അനിതയുമാണ് മരിച്ചത്. കേസില്‍ പ്രതിയായ സഹോദരന്‍ നിതിന്‍

More »

തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് ; 40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 60 ആഡംബര വാച്ചുകളും കണ്ടെത്തി
തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള സ്വത്ത് കണ്ടെത്തി. തെലങ്കാന സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയായ ശിവ ബാലകൃഷ്ണയുടെ വീട്ടിലാണ് ബുധനാഴ്ച അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നേരത്തെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനാണ്

More »

ഏഴാം ക്ലാസുകാരിയെ 29ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ച നിലയില്‍ കണ്ടെത്തി ; മരിച്ചത് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതികളുടെ ഏക മകള്‍
ഏഴാം ക്ലാസുകാരിയെ  29ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ഈസ്റ്റ് ബംഗളുരുവിലെ ഹുളിമാവുലുള്ള ബേഗുര്‍ റോഡിലാണ് സംഭവം. 29ാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. രാവിലെ അഞ്ച് മണിയോടെ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ താഴത്തെ

More »

അയോധ്യ പ്രതിഷ്ഠാ ദിനം; നാടകത്തിന് ഹനുമാന്റെ വേഷമിട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഹനുമാന്റെ വേഷമിട്ട ഹരീഷ് മേത്ത എന്ന ആളാണ് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പോലീസ് പറഞ്ഞു. വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരന്‍ കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വര്‍ഷമായി ഹനുമാന്‍ ആയി

More »

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ശോഭ യാത്ര കടന്നുപോകുന്നതിനിടെ കല്ലേറ് ; അറസ്റ്റിലായത് പത്തോളം പേര്‍ ; സംഘര്‍ഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി മുംബൈ പൊലീസ്
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിലും അതിന് മുമ്പും സംഘര്‍ഷം നടന്ന സ്ഥലങ്ങളിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കി മുംബൈ പൊലീസ്. മുംബൈ മീരാ റോഡിലുളള കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പ്രദേശത്ത് പ്രതിഷ്ഠാ ദിനത്തിന് മുമ്പും ശേഷവും സംഘര്‍ഷം ഉണ്ടായിരുന്നു. പൊലീസിന്റേയും സുരക്ഷാ സേനയുടെയും അകമ്പടിയോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. 15

More »

ബസില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ; കൂടുതല്‍ വിവരങ്ങളുമായി പൊലീസ്
കോയമ്പത്തൂരില്‍ അമ്മ ബസില്‍ ഉപേക്ഷിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ തേടി മലയാളിയായ അച്ഛനെത്തി. തൃശ്ശൂര്‍ സ്വദേശിയാണ് കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂര്‍ നഗരത്തിലോടുന്ന സ്വകാര്യബസില്‍ വെള്ളിയാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം. ബസില്‍ കയറിയ യുവതി, നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിദ്യയെന്ന് പേരുള്ള സ്ത്രീയെ ഏല്‍പ്പിച്ച ശേഷം

More »

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് 'റാം റഹീം' എന്ന് പേരിട്ട് മാതാപിതാക്കള്‍
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച മുസ്ലീം ബാലന് 'റാം റഹീം' എന്ന് പേരിട്ട് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വരുന്നത്. ഫിറോസാബാദ് സ്വദേശിയായ ഫര്‍സാന തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ജനിച്ച പേരക്കുട്ടിക്ക് മുത്തശ്ശി ഹുസ്‌ന ബാനു 'റാം

More »

നാല് മാസം പ്രായമായ കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു യാത്രക്കാരിയെ ഏല്‍പ്പിപ്പു, അടുത്ത സ്റ്റോപ്പില്‍ യുവതി ഇറങ്ങിപ്പോയി
നാലു മാസം പ്രായമായ കുഞ്ഞിനെ ബസ്സില്‍ ഉപേക്ഷിച്ച് അമ്മ. കോയമ്പത്തൂരിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ചത്.  വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞുമായി സ്വകാര്യബസ്സില്‍ കയറിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുറച്ച്

More »

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍