Indian
ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് വിശ്വഹിന്ദു പരിഷത്ത്. ഹൈദരാബാദ് എംപി ഉടന്‍ തന്നെ 'രാംനാം' ചൊല്ലുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍. ഒവൈസി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അയോധ്യയില്‍ തര്‍ക്ക മന്ദിരമാണ് ഉണ്ടായിരുന്നത് എന്ന് വാദിക്കുന്ന ഒവൈസി കോടതി വിധിയ്‌ക്കെതിരെ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ലണ്ടനില്‍ നിന്നും നിയമത്തില്‍ ബിരുദം നേടിയ ആളാണ് താന്‍ എന്നാണ് ഒവൈസി പറയുന്നത്. അങ്ങനെയെങ്കില്‍ തര്‍ക്ക മന്ദിരം സംരക്ഷിക്കാനായി അദ്ദേഹത്തിന് കോടതിയില്‍ പോകാമായിരുന്നില്ലേ?. അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുകയായിരുന്നു ഒവൈസി. ഇപ്പോഴും അത് തുടരുന്നു. ഒവൈസിയുടെ
പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിര്‍സ. മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നാണ് സാനിയയുടെ പ്രതികരണം. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു. വിവാഹമോചനത്തിന് താന്‍ തന്നെയാണ് മുന്‍കൈയെടുത്തത്. താന്‍ എപ്പോഴും തന്റെ സ്വകാര്യ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ച നടപടിയെ ചോദ്യം ചെയ്ത് ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്‍പര്യ ഹര്‍ജി ഇന്നു രാവിലെ 10.30ന് കോടതി പരിഗണിക്കും. മതപരമായ ചടങ്ങ് ആഘോഷിക്കാന്‍ പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം
ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുകയാണെങ്കില്‍ 15 വര്‍ഷത്തിലൊരിക്കല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ 10,000 കോടി രൂപ വേണ്ടി വരുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതിയ ഇവിഎമ്മുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ 2029ല്‍ മാത്രമേ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മീഷന്‍
രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാരം വിറ്റ സംഭവത്തില്‍ ആമസോണിന് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പന്നം വില്‍ക്കാന്‍ ശ്രമിച്ചതിനാണ് നടപടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ആമസോണ്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് ഉല്‍പന്നങ്ങള്‍
രാമക്ഷേത്ര 'പ്രാണപ്രതിഷ്ഠ' ചടങ്ങില്‍ പങ്കെടുക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും എഎപി എംപിയുമായ ഹര്‍ഭജന്‍ സിംഗ്. തീരുമാനം വ്യക്തിപരമാണ്. താന്‍ രാമക്ഷേത്രത്തില്‍ പോകുന്നതുകൊണ്ട് ആര്‍ക്കെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ക്ക് എന്ത് വേണമെങ്കിലും ചെയ്യാമെന്നും ഹര്‍ഭജന്‍ പറഞ്ഞു. 'ചടങ്ങില്‍ ആരൊക്കെ പങ്കെടുത്താലും ഇല്ലെങ്കിലും, കോണ്‍ഗ്രസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും, മറ്റ്
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന ദിവസം കുഞ്ഞ് ജനിക്കാന്‍ ആശുപത്രികളില്‍ തിരക്ക്. പ്രതിഷ്ഠാദിനത്തില്‍ സിസേറിയന്‍ നടത്തണമെന്ന് നിരവധി പേരാണ് ആവശ്യപ്പെടുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജനുവരി മാസത്തിന്റെ തുടക്കത്തില്‍ പതിനാലും പതിനഞ്ചും അപേക്ഷകളാണ് സിസേറിയന് വേണ്ടി ലഭിച്ചിരുന്നതെങ്കില്‍ പ്രാണപ്രതിഷ്ഠയോട് അടുക്കാറായപ്പോള്‍
മധ്യപ്രദേശില്‍ സിവില്‍ സര്‍വീസ് കോച്ചിങ് ക്ലാസിനിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്‍ഡോറിലാണ് സംഭവം. സാഗര്‍ സ്വദേശിയായ രാജേഷ് ലോധിയാണ് (20)മരിച്ചത്. മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു രാജേഷ്. നഗരത്തിലെ ഒരു കോച്ചിങ് കേന്ദ്രത്തിലായിരുന്നു പഠനം. ക്ലാസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു
ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്സ്‌വേര്‍ഡ് ഷെയര്‍ ചെയ്യാത്തതിന്റെ പേരില്‍ 18 കാരനെ 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം മൃതദേഹം കത്തിച്ച് കാട്ടില്‍ തള്ളുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പപ്പായി ദാസ് (18) ആണ് മരിച്ചത്. ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ