Indian
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും പിന്നീട് ഒരു ദിവസം കുടുംബസമേതം രാമക്ഷേത്രം സന്ദര്‍ശിക്കാനാണ് അഖിലേഷ് യാദവിന്റെ പദ്ധതി. ശനിയാഴ്ച തനിക്ക് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും എന്നാല്‍ താന്‍ പിന്നീട് കുടുംബത്തോടൊപ്പം സന്ദജര്‍ശിക്കുമെന്നും അഖിലേഷ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കി. പോസ്റ്റില്‍ ക്ഷേത്രത്തെ അഖിലേഷ് അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് എസ്പി നേതാവ് അഖിലേഷിന്റെയും സമാനമായ മറുപടി. അതേസമയം, പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് മാത്രമാണ് വിട്ടു നില്‍ക്കുന്നതെന്നും ആര്‍ക്കും നിയന്ത്രണങ്ങളില്ലെന്നും കോണ്‍ഗ്രസ്
യോഗാ ഗുരു രാംദേവ് ഒബിസി വിഭാഗത്തെ അവഹേളിച്ചെന്ന് ആരോപണം. ഒബിസി വിഭാഗത്തിനെതിരെ പരാമര്‍ശം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ആരോപണമുയര്‍ന്നത്. എന്നാല്‍, സംഭവത്തില്‍ വിശദീകരണവുമായി ബാബാ രാംദേവ് രംഗത്തെത്തി. തന്റെ പരാമര്‍ശം എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയെ ഉദ്ദേശിച്ചുള്ളതാണെന്നും ഒബിസി സമുദായത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും രാംദേവ് വ്യക്തമാക്കി. കടുത്ത
നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്ര സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരിക്കെ ആണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. നാട്ടില്‍ എത്തി ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. എട്ട് മാസം മുമ്പ് വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക്
ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ വയോധികന്‍ ജീവന്‍ തിരിച്ചുപിടിച്ചു. മൃതദേഹം കൊണ്ടുപോകവെ ആംബുലന്‍സ് കുഴിയില്‍ വീണതോടെയാണ് 80കാരന് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കുടുംബം അവകാശപ്പെട്ടു. ഹരിയാനയിലാണ് സംഭവം. 80 വയസ്സുകാരനായ ദര്‍ശന്‍ സിംഗ് ബ്രാറിനാണ് റോഡിലെ കുഴി തുണയായത്. മൃതദേഹം പട്യാലയില്‍ നിന്ന് കര്‍ണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഒളിച്ചോടിയ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ഞുമായി മടങ്ങിയെത്തിയതോടെ കണ്ണിച്ചോരയില്ലാതെ യുവതിയുടെ പിതാവ് മൂവരെയും കൊലപ്പെടുത്തി. 2021ല്‍ ഒളിച്ചോടി, ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലെ ഗ്രാമത്തിലേക്ക് മടങ്ങിയ ദമ്പതികള്‍ക്കും കുഞ്ഞിനുമാണ് ദുരനുഭവം ഉണ്ടായത്. ചന്ദന്‍, ചാന്ദ്‌നി, മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികള്‍ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ്
റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലപുരയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രസവിച്ചത്. ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ
ആറ് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി ഫ്‌ളാറ്റിന്റെ 16ാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. ഗ്രേറ്റര്‍ നോയിഡയില്‍ ബിഷ്‌റാഖ് ഏരിയാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ലാ റെസിഡന്‍ഷ്യ സൊസൈറ്റിയിലെ ടവര്‍ 2ല്‍ നിന്ന്ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് യുവതിയേയും കുഞ്ഞിനേയും ചോരയില്‍ കുളിച്ചനിലയില്‍
നയന്‍താരയുടെ വിവാദ ചിത്രം 'അന്നപൂരണി' നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം. രാമന്‍ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ എംപി രാമായണത്തിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ അസ്വസ്ഥരാക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന
രാജസ്ഥാനിലെ ജനങ്ങളോട് കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി ബാബുലാല്‍ ഖരാദി. പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും പാചക വാതക സിലിണ്ടറുകള്‍ നല്‍കുമെന്നും മന്ത്രി ബാബുലാല്‍ പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാബുലാല്‍ ഖരാദി. ഖരാദിയുടെ പരാമര്‍ശത്തെ തുടര്‍ന്ന്