Indian

ലൈംഗീകാതിക്രമം ചെറുത്ത ദളിത് യുവതിയെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ ചൂടു പാത്രത്തിലേക്ക് തള്ളിയിട്ടു ; മൂന്നു പേര്‍ അറസ്റ്റില്‍
യുപിയില്‍ ലൈംഗീക അതിക്രമം ചെറുത്ത ദളിത് യുവതിയെ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റിലെ ചൂടു പാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ഗുരുതരമായി പരിക്കേറ്റ 18 കാരി ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ശര്‍ക്കര യൂണിറ്റിന്റെ ഉടമ അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. പ്രമോദ് രാജു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. ബാഗ്പത് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് മുസാഫര്‍നഗര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അത് എതിര്‍ത്തപ്പോള്‍ ശര്‍ക്കര നിര്‍മ്മിക്കുന്ന ചൂടുപാത്രത്തിലേക്ക് തള്ളിയിടുകയും ചെയ്‌തെന്നാണ് പരാതി. യുവതിയെ കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യുവതിയെ ജാതി അധിക്ഷേപം നടത്തിയ പ്രതികള്‍ സംഭവ ശേഷം ഒളിവില്‍ പോയി.

More »

ഇനി ഇസ്രായേലിലേക്ക്; യുപിയില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍; പ്രതിമാസ ശമ്പളം 1.25 ലക്ഷം രൂപ
ഉത്തര്‍പ്രദേശില്‍ തൊഴിലാളികള്‍ക്ക് വമ്പന്‍ ഓഫറുമായി യോഗി സര്‍ക്കാര്‍. സാധാരണ തൊഴിലാളികള്‍ക്ക് 1.25 ലക്ഷം പ്രതിമാസ ശമ്പളമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഓഫര്‍. എന്നാല്‍ തൊഴില്‍ ഇന്ത്യയിലല്ല. ഇസ്രായേലിലേക്ക് പോകാന്‍ താത്പര്യമുള്ള തൊഴിലാളികള്‍ക്കായാണ് ഈ വമ്പന്‍ ഓഫര്‍. ഇസ്രായേലില്‍ നിര്‍മ്മാണ മേഖലയില്‍ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കാണ്

More »

ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
ക്രിക്കറ്റ് കളി കഴിഞ്ഞയുടന്‍ വെള്ളം കുടിച്ച 17കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ അല്‍മോറ ജില്ലയിലാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ശനിയാഴ്ചയാണ് സംഭവം. ഹസന്‍പൂരിലെ കയാസ്താനില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സ് സൈനി സുഹൃത്തുക്കള്‍ക്കൊപ്പം ചാമുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാന്‍ പോയിരുന്നു. കളി കഴിഞ്ഞയുടന്‍ തണുത്ത

More »

'ഇത്തരം ക്രൂരതകാണുന്നതില്‍ വേദനയുണ്ട്'; ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ മക്കള്‍ക്കും ആത്മാഭിമാനമാണ് വലുത്. മെഡലും ബഹുമതിയും അതിന് ശേഷമാണൈന്നും അദ്ദേഹം പറഞ്ഞു. ധീരപുത്രിമാരുടെ കണ്ണീരിനേക്കാള്‍ വലുതാണോ രാഷ്ട്രീയ നേട്ടങ്ങള്‍. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനാണ്. ഇത്തരം ക്രൂരത കാണുന്നതില്‍ വേദനയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗുസ്തി

More »

ദളിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക്
കര്‍ണാടകയില്‍ ദളിത് യുവതിയെ വിവാഹം ചെയ്ത യുവാവിനും കുടുംബത്തിനും ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ കുംസി ഹൊബ്ലി ഹൊറബൈലു ഗ്രാമത്തിലെ വിഎന്‍ ദിനേശ്, ഭാര്യ പ്രീതി എന്നിവര്‍ക്കാണ് ജോഗി സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ദിനേശും കുടുംബവും ശിവമോഗ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഇരുവീട്ടുകാരുടെയും

More »

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാസേനയ്ക്ക് നേരെ ആക്രമികളുടെ വെടിവെയ്പ്പ്
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. അക്രമികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികള്‍ പ്രദേശത്തെ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ആയുധധാരികളായ അക്രമികള്‍ക്കായുള്ള തിരച്ചില്‍ സേന ഊര്‍ജ്ജിതമായി തുടരുകയാണ്. മണിപ്പൂരിലെ മോറെയില്‍ വൈകിട്ട് 3:30ഓടെയാണ് സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പെട്രോളിംഗ് നടത്തിയ പോലീസ്

More »

രാമന്‍ ആരുടെയും സ്വത്തല്ല; ക്ഷേത്ര നിര്‍മാണത്തില്‍ എല്ലാ അവകാശങ്ങളും മോദിക്കല്ല; രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലന്ന് ഉദ്ധവ് താക്കറെ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ എല്ലാ അവകാശങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി നല്‍കുന്നതിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രിയെ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതു ശരിയല്ലെന്ന് അദേഹം വ്യക്തമാക്കി. പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ഥിതിക്ക് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതാണ്

More »

ആള്‍താമസമില്ലാത്ത വീട്ടില്‍ അഞ്ച് അസ്ഥികൂടം; പുറംലോകവുമായി ബന്ധമില്ലാത്ത കുടുംബമെന്ന് നാട്ടുകാര്‍
കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലെ ആളൊഴിഞ്ഞ വീട്ടിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ പഴക്കമുണ്ട്. 2019 മുതല്‍ വീട് അടച്ചിട്ട നിലയിലാണ്. വീട്ടിലെ നായയുടെ അസ്ഥികൂടവും

More »

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം; പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന, അന്തിമ തീരുമാനം സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതികൂടി പരിഗണിച്ച്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയാഗാന്ധി പങ്കെടുക്കാനുള്ള തീരുമാനം മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നെന്ന് സൂചന. രാമക്ഷേത്രം ബിജെപിയുടെ രാഷ്ട്രീയ നേട്ടമല്ലെന്ന വാദം ഉന്നയിക്കണമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് ഘടകം വാദിച്ചത്. അതിനോട് പ്രിയങ്ക ഗാന്ധി പിന്തുണ അറിയിച്ചു എന്നാണ്

More »

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍

വഴക്കുപറഞ്ഞിലുള്ള പക ; അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍

സയന്‍സ് അധ്യാപികയുടെ കസേരയ്ക്ക് അടിയില്‍ പടക്കങ്ങള്‍ കൊണ്ട് ബോംബുണ്ടാക്കി വച്ച് റിമോട്ട് കൊണ്ട് പൊട്ടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്‌കൂളിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്ന സമയത്താണ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പടക്ക ബോംബ്

എലിയെ തുരത്താന്‍ വിഷം വിതറി: എസി ഓണ്‍ ചെയ്ത് ഉറങ്ങാന്‍ കിടന്ന രണ്ടു കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ കുടുംബത്തിനു ദാരുണാന്ത്യം. ചെന്നൈ മാനാഞ്ചേരിക്ക് സമീപം കുണ്ട്രത്തൂരിലാണ് സംഭവം. എലിവിഷം വെച്ചതറിയാതെ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങിയ രണ്ടു കുട്ടികള്‍ എലിവിഷം ശ്വസിച്ച് മരിച്ചു. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

യുപി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം ; പത്തു നവജാത ശിശുക്കള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം. എന്‍ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54