Indian
ഹണിമൂണ്‍ ആഘോഷത്തിനിടെ കോട്ടയുടെ മുകളില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നവവധു കൊക്കയിലേക്ക് വീണ് മരിച്ചു. പൂനെയില്‍ നിന്നുള്ള 24 കാരിയായ ശുഭാംഗി പട്ടേലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സെല്‍ഫി എടുക്കുന്നതിനിടെ പ്രബല്‍ഗഡ് കോട്ടയുടെ മുകളില്‍ നിന്ന് 200 അടി താഴ്ചയിലേക്ക് തെന്നിവീഴുകയായിരുന്നു. പന്‍വേല്‍ താലൂക്ക് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പൂനെയിലെ ദത്തവാഡി സ്വദേശിയാണ് ശുഭാംഗി. ഡിസംബര്‍ എട്ടിനാണ് ശുഭാംഗിയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വിനായക് പട്ടേലും (27) വിവാഹിതരായതെന്ന് പന്‍വേല്‍ താലൂക്ക് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ പാട്ടീല്‍ അറിയിച്ചു. ബുധനാഴ്ച ഹണിമൂണിനായി ലോണാവാലയിലേക്ക് പുറപ്പെട്ട ഇവര്‍ വ്യാഴാഴ്ച രാവിലെ മച്ചി പ്രബല്‍ഗഡ് കോട്ടയിലേക്ക് ട്രെക്കിംഗിനായി പോയി. ഉച്ചയ്ക്ക് 2.30 ഓടെ, കോട്ടയുടെ
സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയതില്‍ വിശദീകരണവുമായി സസ്‌പെന്‍ഷനിലായ അധ്യാപിക. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലതയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫോട്ടോഷൂട്ട് വൈറലായതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. അമ്മ മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ്
രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപിയും പ്രധാനമന്ത്രി മോദിയും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കും. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അയോധ്യ
ഒളിച്ചോടിയ ഭാര്യയെ കാമുകനൊപ്പം തിരികെ കൊണ്ടുവന്ന് ഒരേ വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ യുവതി ക്രൂരമായി കഴുത്ത് ഞെരിച്ചാണ് കൊന്നത്. ശേഷം യുവതിയുടെ കാമുകന്‍ ഭര്‍ത്താവിനെ കത്തികൊണ്ട് പലതവണ കുത്തുകയും ചെയ്തു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. തന്റെ രണ്ടുവയസ്സുകാരിയായ മകളെയും കൊണ്ട്
ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി. ക്രിസ്മസ് ആഘോഷത്തിനിടെ താരം ഹിന്ദുമതത്തെ അപമാനിച്ചു എന്നാണ് ആരോപണം. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവര്‍ മുഖേന ഘട്‌കോപ്പര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് തമിഴകം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനും ഒപ്പമുണ്ടായിരുന്നു. നടന്‍ വിജയ്‌യും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് എത്തി. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങങ്ങളെ വിജയ്
വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയതായി റിപ്പോര്‍ട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കള്‍ പോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജന്‍ ചൗധരിക്കാണ് കോണ്‍ഗ്രസില്‍
റോംങ് നമ്പറില്‍ തുടങ്ങിയ പ്രണയത്തിലൂടെ വിവാഹിതരായി ബീഹാറിലെ ദമ്പതികള്‍. നാട്ടുകാരുടെ ഇടപെടലാണ് ഇവരുടെ വിവാഹത്തില്‍ കലാശിച്ചത്. ആരതി കുമാരി രാംസേവക് എന്നിവരുടെ വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജമുയി ജില്ലയിലെ ജാവതാരി ഗ്രാമത്തിലാണ് ആരതി കുമാരി താമസിക്കുന്നത്. പാട്‌നയിലെ പാണ്ടാരക് ഗ്രാമവാസിയാണ് രാംസേവക്. നാല് വര്‍ഷം മുമ്പാണ് ഇവരുടെ പ്രണയ കഥ
പ്രശസ്ത നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ്