Indian
ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പോലും പൂര്‍ണമായി തീരുന്നതിനുമുന്‍പേ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് പുറകില്‍ രാഷ്ട്രീയം മാത്രമാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. പ്രധാന ക്ഷേത്ര ഭാഗം പോലും ഏതാണ്ട് ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇതിനിടെയാണ് തിരക്കിട്ട് ക്ഷേത്ര ഉദ്ഘാടനം നടത്തുന്നത്. വരാനിരിക്കുന്ന ലേക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ കരുനീക്കങ്ങള്‍. രാമക്ഷേത്രം ഉദ്ഘാടനത്തിന് ഇനി 25 ദിവസം മാത്രമാണുള്ളത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ധൃതിയില്‍ പുരോഗമിക്കുകയാണ്. ജനുവരി 22 ന് പ്രധാന ക്ഷേത്രത്തില്‍ പ്രണ പ്രതിഷ്ഠയാണ് മോദി നിര്‍വഹിക്കുന്നത്. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന്റെ രണ്ടു
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ വന്‍ അഴിമതി ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കോവിഡ് കാലത്ത് മുതിര്‍ന്ന ബിജെപി നേതാവ് കൂടിയായ ബിഎസ് യെദ്യൂരപ്പ 40,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കര്‍ണാടകയിലെ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ യെദ്യൂരപ്പയുടെ അഴിമതി മൂടിവയ്ക്കുകയാണെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറയുന്നു. ബസനഗൗഡ
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവതിയെ ജീവനോടെ ചുട്ടുകൊന്ന ചെന്നൈ സ്വദേശി അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എന്‍ജീനിയറായ യുവതിയെ വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ വരെ ചെയ്ത യുവാവാണ് കൊലപാതകം നടത്തിയത്. ചെന്നൈയിലെ കേളമ്പാക്കത്തിനടുത്തുള്ള താലമ്പൂരിലാണ് സംഭവം നടന്നത്. ആര്‍. നന്ദിനി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി യുവതിയുടെ ബാല്യകാല സുഹൃത്ത്
അസമിലെ സോണിത്പൂര്‍ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തില്‍ 30 കാരിയെ ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു.മന്ത്രവാദ ചികിത്സയുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഗീത കാതിയാണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷമാണ് ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. അറസ്റ്റ് ചെയ്തവരെ
ഭാര്യ വ്രതമെടുത്തില്ലെന്ന പേരില്‍ വിവാഹമോചനം തേടിയിരിക്കുകയാണ് ഭര്‍ത്താവ്. ഡല്‍ഹിയിലാണ് സംഭവം. കര്‍വാ ചൗത്ത് വ്രതം ഭാര്യ അനുഷ്ഠിക്കാന്‍ തയാറായില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഭാര്യ കര്‍വാ ചൗത്ത് വ്രതമെടുത്തില്ലെന്നും അവള്‍ക്ക് ഭര്‍ത്താവിനോടും ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍
ഒഡീഷയില്‍ മകന്റെ കൃഷി ഭൂമിയില്‍ നിന്ന് പച്ചക്കറിയെടുത്തതിന് മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സരസപാസി ഗ്രാമത്തില്‍ താമസിച്ച് വരുന്ന ഇളയ മകനാണ് എഴുപത് വയസ് പിന്നിട്ട മാതാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഇയാളുടെ കൃഷി ഭൂമിയില്‍ നിന്ന് മാതാവ് പച്ചക്കറി പറിച്ച് കഴിച്ചതാണ് പ്രതിയെ
നികുതി വരുമാനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ അടിസ്ഥാനരഹിതമ്മായ ആവശ്യം ഉന്നയിക്കുകയും മര്യാദയില്ലാതെ സംസാരിക്കുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ശക്തമായ മറുപടിയുമായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കേന്ദ്രമന്ത്രി ഉദയനിധിക്ക് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍
പൂര്‍വ വിദ്യാര്‍ഥിയ സംഗമത്തില്‍ സംസാരിക്കവെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഐഐടിയിലെ സീനിയര്‍ പ്രൊഫസറും വിദ്യാര്‍ത്ഥി കാര്യ ഡീനും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ സമീര്‍ ഖണ്ഡേക്കര്‍ (53) ആണ് വെള്ളിയാഴ്ച യോ?ഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ശനിയാഴ്ച
സൗദിയില്‍ നിന്നും ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്ക് പുറപ്പെട്ട ജാപ്പനീസ് ഉടമസ്ഥതയിലുള്ള കെമിക്കല്‍ ടാങ്കര്‍ ആക്രമിച്ചത് ഇറാന്‍ എന്ന് പെന്റഗണ്‍. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ ലഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ സുപ്രധാനമായ ചെങ്കടല്‍ പാതയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം. ശനിയാഴ്ച്ച