Indian
ചെന്നൈയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കാമുകനുമായി ഒളിച്ചോടിയ ഇംഗ്ലീഷ് അധ്യാപികയെ കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഹെപ്‌സിബ(32)യാണ് അറസ്റ്റിലായത്. യുവതി പതിനേഴുകാരനുമായി പ്രണയത്തിലായിട്ട് കുറച്ചുകാലമായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ചെന്നൈ സ്വദേശിനിയായ യുവതി നേരത്തേ വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് യുവതി തന്റെ വിദ്യാര്‍ത്ഥിയായ കൗമാരക്കാരനുമായി പ്രണയത്തിലായത്. അതേസമയം, താന്‍ ബാലനുമായി വിനോദ യാത്രക്ക് വന്നതാണെന്നാണ് പൊലീസ് പിടികൂടിയപ്പോള്‍ യുവതി പറഞ്ഞത്. എന്നാല്‍, യുവതിയേയും കൗമാരക്കാരനെയും പൊലീസ് മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയ ശേഷമാണ്
ന്യൂഡല്‍ഹിയില്‍ വീട്ടുടമ പീഡിപ്പിച്ച കൊലപ്പെടുത്തി കനാലില്‍ എറിഞ്ഞ 9 വയസ്സുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കേസില്‍ 52 വയസ്സുകാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴി അനുസരിച്ച് നടത്തിയ തിരച്ചിലിലാണ് മുനക് കനാലില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്ത്
പ്രധാനമന്ത്രിക്കെതിരായ 'പോക്കറ്റടിക്കാരന്‍' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം. ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെുപ്പ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയത്. രാഹുലിനെതിരെ 8 ആഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പരാമര്‍ശത്തില്‍ രാഹുല്‍ മറുപടി പറയാത്ത സാഹചര്യത്തിലാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
രാത്രി ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവിലാണ് സംഭവം അരങ്ങേറിയത്. ബീഹാര്‍ സ്വദേശി ഉമേഷ് ധാമി(27)യാണ് ഭാര്യ മനീഷയുടെ(23) കുത്തേറ്റ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ സെക്യൂറിറ്റിയാണ് ഉമേഷ് ധാമി. ഇതേ കോളേജില്‍ ശുചീകരണത്തൊഴിലാളിയായാണ് ഭാര്യ മനീഷ പ്രവര്‍ത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് രാത്രി ഒരു
ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിന് പിന്നാലെ പിടിച്ചെടുത്തത് 351 കോടി രൂപ. ഇതില്‍ 329 കോടിരൂപ കിട്ടിയത് ജീര്‍ണിച്ച കെട്ടിടങ്ങളില്‍ രഹസ്യമായി ഒരുക്കിയ അറകളില്‍ നിന്നാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കള്ളപ്പണ വേട്ടകളില്‍ ഒന്നാണിത്. ഒഡീഷയിലെ
ഹരിയാനയിലെ ഗുരുഗ്രാമില്‍ 13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചവറുകൂനയില്‍ തള്ളി. കുട്ടിക്കു ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. ജോലിക്കു പോയ സഹോദരനു ഭക്ഷണമെത്തിച്ചു മടങ്ങിവരുന്ന വഴിക്കാണ് യുവാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തുവച്ചു പീഡിപ്പിച്ചത്. അവശമായി രക്തത്തില്‍ കുളിച്ച നിലയിലാണ്
ചിക്കമംഗളൂരുവില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ 13 കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുഡിഗെരെ സ്വദേശിയും ദാരദഹള്ളി പ്രൈമറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സൃഷ്ടിയാണ് മരിച്ചത്. വഴിയില്‍ തളര്‍ന്നു വീണ സൃഷ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍
രാവിലെ ചായ കൊണ്ടുവരാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഗാസിയാബാദിലെ ഫസല്‍ഗഡിലാണ് സംഭവം. ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീര്‍ സിങ്ങും ഭാര്യ സുന്ദരിയും (50) തമ്മില്‍ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത് ചായ കിട്ടണമെന്ന് ധരംവീര്‍ ശഠിച്ചു. തര്‍ക്കം മുറുകിയപ്പോള്‍ ധരംവീര്‍ മൂന്ന്, നാലു തവണ
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിയതില്‍ ഇന്‍ഡ്യാ സഖ്യത്തില്‍ ഭിന്നത. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അതൃപ്തി പരസ്യമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗം അവസാനിക്കും മുമ്പ് ഇരു നേതാക്കളും മടങ്ങി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരത്തെ നിതീഷ് കുമാറിന്റെ പേര്