Indian
ന്യൂഡല്‍ഹിയില്‍ സ്വരൂപ് നഗറില്‍ 9 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കൊലപാതകം മറച്ചുവയ്ക്കുന്നതായി കുട്ടിയുടെ മൃതദേഹം പ്രതി സമീപത്തെ കനാല്‍ തള്ളി. ഡിസംബര്‍ 12 നാണ് സംഭവം നടന്നത്. കേസില്‍ 52 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 12ന് വീടിന് പുറത്തു കളിക്കുകയായിരുന്ന കുട്ടിയെ കാര്‍ യാത്ര വാഗ്ദാനം ചെയ്ത് പ്രതി വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതേ ദിവസം കുട്ടി പ്രതിയുടെ കാറില്‍ ഇരിക്കുന്നതു കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ വാഹനത്തില്‍ കയറ്റിയതിന് ശേഷം ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു എന്നതാണ് പൊലീസ് പറയുന്നത്. കുട്ടി കൊല്ലപ്പെട്ടതോടെ മൃതദേഹം ഇയാള്‍ കനാല്‍ തള്ളിയതായും പൊലീസ് വ്യക്തമാക്കി. ഫാക്ടറി തൊഴിലാളികളായ മാതാപിതാക്കളാണ് കുട്ടിയെ കാണാതായ വിവരം പൊലീസില്‍ അറിയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു
അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി സൂറത്തിലെ വജ്ര വ്യാപാരി. 5000 വജ്രങ്ങള്‍ പതിപ്പിച്ചാണ് നെക്ലേസ് തയ്യാറാക്കിയിരിക്കുന്നത്. ഇത് രാമക്ഷേത്രത്തിന് തന്നെ സമര്‍പ്പിക്കുമെന്ന് വ്യാപാരി പറയുന്നു. 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും ഉപയോഗിച്ചാണ് നെക്ലേസ് നിര്‍മ്മിച്ചത്. ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമാണ് നെക്ലേസില്‍
ബംഗളൂരുവില്‍ മദ്യപിച്ചെത്തി ഭാര്യയുടെ കണ്ണുകളും കവിളും കടിച്ചുപറച്ച ഭര്‍ത്താവ് അറസ്റ്റില്‍. ബെതല്‍തന്‍ഗാഡി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുരേഷ് എന്നയാളാണ് ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കുകയുമായിരുന്നു. 55 കാരനായ സുരേഷ് ഭാര്യയെ കൈ കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും ആക്രമിച്ച ശേഷം മുഖവും കണ്ണും കടിച്ചു
ചെന്നൈയില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഷോറൂമിലെ ഗാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവിന്റെ പരാക്രമം. തമിഴ്‌നാട്ടിലെ കോളത്തൂരിലാണ് സംഭവം. ഷോറൂം ഉടമ മീരാന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തിങ്കളാഴ്ചയാണ് കാറുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പരാതിയുടെ അടിസ്ഥാനത്തില്‍
പാര്‍ലമെന്റില്‍ നിന്ന് ഇന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ശശി തരൂര്‍ എംപി പങ്കുവെച്ച എക്‌സ് പ്ലാറ്റഫോമിലെ പോസ്റ്റ് ചര്‍ച്ചയാകുന്നു. എംപിമാര്‍ക്ക് എതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടികള്‍ ഇന്നും തുടരുമെന്നും താന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുമെന്നുമാണ് 44 പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ശശി
പാര്‍ലമെന്റ് അതിക്രമത്തില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തില്‍ ഉറച്ച് ഇന്ത്യാ മുന്നണി. പാര്‍ലമെന്റില്‍ രണ്ട് പേര്‍ക്ക് അതിക്രമിച്ച് കയറാന്‍ അവസരമൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും പ്രതികരിച്ച പ്രതിപക്ഷ എംപിമാര്‍ പുറത്താകുകയും ചെയ്യുന്ന സ്ഥിതിയെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം. ആര്‍എസ്എസുമായി ചേര്‍ന്ന് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും മുഹമ്മദ് സലീം കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി
പ്രതി ഭര്‍ത്താവാണെങ്കിലും ബലാത്സംഗം കുറ്റകരമെന്ന് ഗുജറാത്ത് ഹൈക്കോടതി. ശരീരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചാല്‍, ഭര്‍ത്താവാണെങ്കില്‍പ്പോലും, അത് ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുമെന്നാണ് കോടതി വിധി. എല്ലാ വിദേശരാജ്യങ്ങളിലുമുള്ള സമീപനം ഇന്ത്യയിലും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. രാജ്‌കോട്ടില്‍ നിന്നുള്ള യുവതി, തന്റെ ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അടിസ്ഥാനരഹിതമാണ്. ഈയടുത്താണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം 100 ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയില്‍ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍