Indian
ഫ്‌ളാറ്റിന് പുറത്തു കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരി കാര്‍ കയറി മരിച്ചു. ബംഗളരുവിലെ ബലന്തൂരിലാണ് സംഭവം നടന്നത്. കാര്‍ കുട്ടിയെ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്ന കാര്‍ റോഡില്‍ ഇരിക്കുന്ന കുട്ടിയെ ഇടിക്കുകയും താഴെ വീണ കുട്ടിയുടെ മുകളിലൂടെ ഡയര്‍ കയറി ഇറങ്ങുകയും ചെയ്യുകയായിരുന്നു. റോഡ് വഴി നടന്നുപോയ ആളാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ ആദ്യം കാണുന്നത്. അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാറിന്റെ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
യുപിയിലെ ബല്ലിയ ജില്ലയില്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ട് 14 കാരന്‍ എട്ടു വയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു. ബല്ലിയയിലെ ഒരു ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഫോണില്‍ അശ്ലീല വീഡിയോ കണ്ടതാണ് 14 കാരനെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പെണ്‍കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ കേസ്
കര്‍ണാടകയിലെ കോലാറിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. മൊറാള്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറു മുതല്‍ 9 വരെയുള്ള ക്ലാസുകളിലായി 243 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 19 പേര്‍ പെണ്‍കുട്ടികളാണ്. വിദ്യാര്‍ത്ഥികളെ
മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഇനി തെലങ്കാനയിലും ഹൈദരാബാദിലും ട്രാഫിക് ബുദ്ധിമുട്ട് ഉണ്ടാകില്ല. സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡിജിപിക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. മുഖ്യമന്ത്രി
ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ 25കാരിയാണ് പീഡനത്തിനിരയായത്. യുവതിയുടെ പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. മന്ത്രവാദിയാണെന്നും അതിമാനുഷിക ശക്തിയുള്ളയാളാണെന്നും അവകാശപ്പെട്ടിരുന്ന സാഗര്‍ ബഗ്ഥാരിയ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചത്. സുഹൃത്തായ ഫൈസല്‍
ഹരിയാനയില്‍ അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസുമായി യുപിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്ത മകന്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറില്‍ താമസിക്കുന്ന കോട്ടണ്‍ മില്ലിലെ ജീവനക്കാരിയായ പ്രതിമ ദേവിയെ (42) കൊലപ്പെടുത്തിയ മകന്‍ ഹിമാന്‍ഷു (20) ആണ് പൊലീസ് പിടിയിലായത്. ഈ മാസം 13 നായിരുന്നു സംഭവം. അമ്മയോട് അയ്യായിരം രൂപ ഹിമാന്‍ഷു ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാന്‍
ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 351 കോടി കണ്ടെടുത്തതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ധീരജ് സാഹു. കണ്ടെത്തിയ പണം തന്റെ മദ്യ കമ്പനികളുമായി ബന്ധപ്പെട്ടതാണെന്നും കോണ്‍ഗ്രസുമായോ മറ്റെന്തെങ്കിലുമായോ ബന്ധമില്ലെന്നും ധീരജ് സാഹു പറഞ്ഞു. 'കണ്ടെടുത്ത പണം എന്റെ മദ്യക്കമ്പനികളുമായി ബന്ധപ്പെട്ടതാണ്. ഇത് മദ്യവില്‍പ്പനയുടെ നടപടികളാണ്. പറയുന്നതുപോലെ ഈ പണത്തിന് കോണ്‍ഗ്രസുമായോ
മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ. ഹുബ്ബള്ളിധര്‍വാഡ് (ഈസ്റ്റ്) എംഎല്‍എയായ പ്രസാദ് അബ്ബയ്യയാണ് കര്‍ണാടക നിയമസഭയില്‍ ആവശ്യമുന്നയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചതിനെ തുടര്‍ന്നുള്ള
പാര്‍ക്കിങ് ഏരിയയില്‍ വച്ച ബൈക്ക് മോഷണം പോയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്, ബൈക്ക് തിരിച്ചേല്‍പ്പിച്ച് കള്ളന്‍. സൂറത്തിലെ കള്ളനാണ് മനസ്സുമാറി ബൈക്ക് തിരികെ കൊണ്ട് വച്ചത്. ബൈക്കുടമയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടതോടെയാണ് ബൈക്ക് തിരികെ നല്‍കാമെന്ന് കള്ളന് തോന്നിയത്. ഡിസംബര്‍ ഒന്‍പതിനാണ് സംഭവം. തടികൊണ്ടുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന പരേഷ് ഭായ് പട്ടേലിന്റെ ബൈക്ക്