Indian
നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തില്‍ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ല ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തെ ജനം ഏറ്റെടുത്തതായി അദേഹം പറഞ്ഞു. ഐതിഹാസികവും അപൂര്‍വവുമായ വിജയം, എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. തന്റെ ഉത്തരവാദിത്തം കൂടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് പ്രത്യേകം നന്ദിയും അദേഹം പറഞ്ഞു.അവര്‍ വിശ്രമമില്ലാതെ പ്രയത്‌നിക്കുകയും സര്‍ക്കാറിന്റെ വികസന അജണ്ട ജനങ്ങളിലെത്തിക്കുകയും ചെയ്തതായി മോദി പ്രതികരിച്ചു. തെലങ്കാനയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണക്കും മോദി നന്ദി അറിയിച്ചു. തെലങ്കനായിലെ സഹോദരങ്ങളെ, ബി.ജെ.പിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി.
രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ മുന്നോട്ട് പോകുമ്പോള്‍ കൈയിലിരുന്ന ഒരു സംസ്ഥാനം കൂടെ കോണ്‍ഗ്രസ് നഷ്ടമാകുമെന്ന വ്യക്തമായ സൂചകളാണ് വരുന്നത്. ബിജെപിയെ തകര്‍ത്ത് കഴിഞ്ഞ തവണ വിജയം നേടിയ സംസ്ഥാനത്ത് ഇത്തവണ പാര്‍ട്ടിക്കുള്ളിലെ തമ്മിലടി തന്നെയാണ് തോല്‍വിക്ക് കാരണമായതെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. ബിജെപി കോണ്‍ഗ്രസിലെ തമ്മിലടി കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.
തെലങ്കാനയില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് മാറ്റാനായി ബസുകള്‍ കാത്തുനില്‍ക്കുന്നു. ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് എംഎല്‍എമാരെ മാറ്റുന്നതിനായി ആഢംബര ബസുകളാണ് കാത്തുനില്‍ക്കുന്നത്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ ഒരു സ്വകാര്യ ട്രാവല്‍ ഏജന്‍സിയുടെ
തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുമ്പോള്‍ ഭരണവിരുദ്ധ വികാരത്തില്‍ അടിതെറ്റി വീണ് ബിആര്‍എസ്. കെസിആറിന് മൂന്നാമൂഴം നല്‍കാതെ തെലങ്കാന. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് 61 സീറ്റില്‍ മുന്നേറുമ്പോള്‍ ബിആര്‍എസ് 50 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 4 ഉം
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ് നടനും ഡിഎംഡികെ ചെയര്‍മാനുമായ വിജയകാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കുടുംബം. വിജയകാന്ത് ആരോഗ്യത്തോടെ യിരിക്കുന്നെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ
തെലുങ്കാനായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം. ആദ്യ ഫലസൂചകള്‍ പുറത്തു വന്നതോടെ 50 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിആര്‍എസിന് 27 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. അതേസമയം, തെലങ്കാനയില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
മധ്യപ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി കേവലഭൂരിപക്ഷം മറികടന്നു. ആകെയുള്ള 230 സീറ്റില്‍ 138 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം നടത്തിയിരിക്കുന്നത്. 88 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാക്കാനായത്. 180 സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ നിലവില്‍ ഒരു ട്രെന്‍ഡും താന്‍ കാണുന്നില്ലെന്ന്
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ, ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെലങ്കാനയില്‍ ബിആര്‍എസിനെയും മധ്യപ്രദേശില്‍ ബിജെപിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് പ്രതികരണം. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് എന്ന എക്‌സിറ്റ്
പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നാരോപിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഇബ്രാഹിംപട്ടണത്തില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കെയാണ് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത്. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം സ്‌ട്രോങ്