Indian
ടിന്‍ഡറില്‍ പരിചയപ്പെട്ട 28കാരനെ യുവതിയും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 28 കാരനായ ദുഷ്യന്ത് ശര്‍മ്മയാണ് 2018ല്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രിയ സേത്ത് എന്ന യുവതിയും സുഹൃത്തുക്കളുമാണ് കൊലക്ക് പിന്നില്‍. ഡേറ്റിങ് ആപ്പായ ടിന്‍ഡറിലാണ് ദുഷ്യന്ത് പ്രിയ സേത്തുമായി പരിചയപ്പെട്ടത്. വിവാഹിതനായ ദുഷ്യന്ത് വിവാന്‍ കോലി എന്നാണ് തന്റെ പേരെന്നും കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയയോട് കള്ളം പറ!ഞ്ഞു. ദുഷ്യന്ത് കോടീശ്വരനാണെന്ന് കരുതിയ പ്രിയ പണത്തിനായി ഇയാളെ തട്ടിക്കൊണ്ടുപോരാന്‍ പദ്ധതിയിടുകയും ചെയ്തു. വാടക മുറിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു പ്രിയ എത്തിയത്. തന്റെ സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയുടെയും ലക്ഷ്യ വാലിയയുടെയും
പിറന്നാള്‍ ദിനത്തില്‍ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യ മര്‍ദിച്ച യുവാവ് മരിച്ചു. പൂനെയിലെ വാനവ്ഡിയിലാണ് സംഭവം. നിഖില്‍ ഖന്നയാണ് (36) ഭാര്യ രേണുകയുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ജന്മദിനം ആഘോഷിക്കാന്‍ നിഖില്‍ രേണുകയെ ദുബായിലേക്ക് കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും വഴക്കിട്ടിരുന്നതായി പ്രാഥമിക
ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട കുട്ടിയെ അധ്യാപിക നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഏഴു വയസുകാരിയായ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്നാണ് പിതാവിന്റെ പരാതി. തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ഇക്കാര്യത്തില്‍ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ട്
ലഹരി മരുന്ന് വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ദമ്പതികള്‍ കുട്ടികളെ വിറ്റു. ജനിച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയും രണ്ട് വയസുകാരനെയുമാണ് ദമ്പതികള്‍ വിറ്റത്. സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സഹായം ചെയ്ത ഉഷ എന്നയാളെയും രണ്ട് വയസുകാരനെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നിവരെയും പോലീസ്
ശമ്പളം ചോദിച്ചതിന് ദളിത വിഭാഗത്തില്‍പ്പെടുന്ന സെയില്‍സ് മാനേജറെ ഗുജറാത്തിലെ മോര്‍ബിയില്‍നിന്നുള്ള സംരംഭക ഷൂ നക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന് പുറമെ അഞ്ചുപേര്‍ യുവാവിനെ ബെല്‍റ്റുകൊണ്ട് അടിച്ചതായും റിപ്പോര്‍ട്ടുണ്ട്. 18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ്
ബംഗളൂരുവില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത യുവാവിന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. ബംഗളൂരു കോടതി 47കാരനായ അഭിഷേക് ചേതനാണ് ഒന്‍പത് വര്‍ഷത്തെ തടവും 42,000 രൂപ പിഴയും വിധിച്ചത്. പ്രതി പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണം. പ്രതി പിഴ ഒടുക്കിയാല്‍ അതില്‍ നിന്ന് 40,000 രൂപ പിതാവ് പരമേഷിന് നഷ്ടപരിഹാരമായി
ഒഡിഷയിലും ഉത്തര മോഡല്‍ കൊലപാതകം. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകള്‍ ദേബസ്മിത എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍
മദ്യലഹരിയില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. ബീഹാറിലെ പാട്‌നയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷേര്‍ സിംഗ് ആണ് മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ചൊവ്വാഴ്ച മദ്യലഹരിയില്‍ ഷേര്‍ സിംഗ് പെണ്‍കുട്ടിയെ
അന്‍പതിലേറെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പ്രധാന അധ്യാപകനെതിരെ 142 വിദ്യാര്‍ത്ഥിനികള്‍ കൂടി പരാതിയുമായി രംഗത്ത്. ഹരിയാനയിലെ ജിന്‍ഡ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് വ്യാപക പരാതി. ഇയാള്‍ക്കെതിരെ 50 വിദ്യാര്‍ത്ഥിനികളാണ് ആദ്യം പരാതി നല്‍കിയത്. സംസ്ഥാന വനിതാ കമ്മീഷനില്‍ 50 പെണ്‍കുട്ടികള്‍ ലൈംഗികമായി