Indian
അഹമ്മദാബാദില്‍ ഇന്ന് നടക്കുന്ന ഏകദിന ലോകകപ്പ് ഫൈനലിന് ഭീഷണിയുമായി ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍. വീഡിയോ സന്ദേശത്തിലൂടെയാണ് പന്നൂനിന്റെ ഭീഷണി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോകകപ്പ് ഫൈനല്‍ മത്സരത്തിന് നേരെയാണ് ഭീഷണി. 'ഇത് ലോകകപ്പ് ക്രിക്കറ്റിന്റെ തുടക്കമായിരിക്കില്ല, ലോക ഭീകര കപ്പിന്റെ തുടക്കമാകും, ഷഹീദ് നിജാറിന്റെ കൊലപാതകത്തിന് ഞങ്ങള്‍ പ്രതികാരം ചെയ്യാന്‍ പോകുകയാണ്.' എന്നാണ് റെക്കോര്‍ഡ് ചെയ്ത ഭീഷണി സന്ദേശത്തില്‍ പന്നൂന്‍ പറയുന്നത്. പന്നൂന്റെ വീഡിയോയില്‍ നിരോധിത ഖലിസ്ഥാനി സംഘടനയായ 'സിഖ് ഫോര്‍ ജസ്റ്റിസ്' സ്ഥാപകന്‍ 1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചു സംസാരിക്കുന്നതും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളെ ശ്രമം നടത്തുന്നതുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ഹമാസ്
ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ നിരോധിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം
ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവം ആഘോഷിച്ച് പോസ്റ്റിട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തു. ഉഡുപ്പി തൃപ്തി നഗറില്‍ ഒരു മുസ്ലിം കുടുംബത്തിലെ നാല് പേരെയാണ് കൊലപ്പെടുത്തിയത്. എയര്‍ ഇന്ത്യയില്‍ കാബിന്‍ ക്രൂവായ പ്രവീണ്‍ അരുണ്‍ ചൗഗുലെ(35)യാണ് പ്രതി. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാന്‍, ഐനാസ്, അസീം എന്നിവരെയാണ് ചൗഗുലെ കൊന്നത്.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തി വച്ചത്. ലോഹഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുന്നതിനുള്ള ശ്രമം തുടരുകയാണ്. 5 മീറ്ററാണ് യുഎസ് നിര്‍മിത കൂറ്റന്‍
കര്‍ണാടകയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ 23കാരന്‍ പിടിയില്‍. കഴിഞ്ഞദിവസം ഹാസന്‍ ജില്ലയിലാണ് സംഭവം നടന്നത്. സുഹൃത്തായ സുചിത്രയെ കൊന്നക്കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും മരണപ്പെട്ട പെണ്‍കുട്ടിയും
ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണിനെ അക്രമിക്കാനൊരുങ്ങി പ്രദേശവാസികള്‍. വ്യാഴാഴ്ച തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. 'കൂട്ടക്കൊല നടത്താന്‍ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങള്‍ക്ക് 30 സെക്കന്റ് നല്‍കൂ'യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാര്‍
ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ രാജ്യാന്തര വിമാന കമ്പനിയില്‍ കാബിന്‍ ക്രൂവായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചഗ്ലയെ (28) ബെളഗാവിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് 28 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഔട്ടില്‍ ഹസീന (48) ,മക്കളായ അഫ്‌നാന്‍ (23) അസീം (12)
ഹരിയാനയില്‍ സ്വന്തം മക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാബൂള്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ ആണ് തന്റെ 4 മക്കള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയത്. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് മതം മാറാന്‍ തയ്യാറായിരുന്നെന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെ വെളിപ്പെടുത്തല്‍. ഇന്‍സമാമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ രംഗത്തെത്തി. പാകിസ്ഥാനിലെ തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന താരിഖ് ജമീലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഇന്‍സമാം ഉള്‍ ഹഖ് ഹര്‍ഭജനെക്കുറിച്ച് വിവാദ