Indian
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ട്യൂഷന്‍ ടീച്ചറും പ്രതിശ്രുത വരനും സുഹൃത്തും അറസ്റ്റില്‍. കാണ്‍പൂരിലെ ടെക്‌സ്‌റ്റൈല്‍ ബിസിനസുകാരന്റെ മകനാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി. ട്യൂഷന്‍ ടീച്ചര്‍ രജിത, പ്രതിശ്രുത വരന്‍ പ്രഭാത് ശുക്ല, സുഹൃത്ത് അങ്കിത് എന്നിവരാണ് പിടിയിലായത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ ശേഷം 30 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് സംഘം കുടുംബത്തിന് കത്ത് അയച്ചിരുന്നു. ഈ കത്തില്‍ അല്ലാഹു അക്ബര്‍ എന്നും എഴുതിയിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനാണ് ഇത്തരത്തില്‍ എഴുതിയതെന്നാണ് പ്രതികളുടെ വാദം. കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍
രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും ഭാര്യ സാറ അബ്ദുള്ളയും വിവാഹബന്ധം വേര്‍പെടുത്തി. രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. സത്യവാങ്മൂലത്തിലാണ് സച്ചിന്‍ വിവാഹ മോചിതന്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍
വൃക്ക രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായ മകന് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സാ സൗകര്യം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്‍ ബിജെപി എംപി. ലക്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയിലാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ചത്. എമര്‍ജന്‍സി വാര്‍ഡില്‍ കിടത്തിചികിത്സയ്ക്കുള്ള സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് ബിജെപി മുന്‍ എംപി
മധ്യപ്രദേശിലെ ദമോഹയിലും ചത്തീസ്ഗഡിലെ കൊണ്ടഗാവിലും നടന്ന റാലികളില്‍ കേന്ദ്രസര്‍ക്കാരിനെയും നരേന്ദ്രമോദിയെയും ശക്തമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഭയപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദം വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മകനെ വില്‍ക്കാന്‍ ഒരുങ്ങി അച്ഛന്‍. അലിഗഡിലുള്ള മഹുവ ഖേദ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 11 വയസ്സുകാരനായ മകനെയാണ് ഇറിക്ഷാ ഡ്രൈവറായ രാജ്കുമാര്‍ മകനെ വില്‍ക്കാന്‍ തീരുമാനിച്ചത്. അലിഗഡിലെ ഗാന്ധി പാര്‍ക്കിലെ കമ്പനി ബാഗ് ജംഗ്ഷനില്‍ 'എന്റെ മകനെ വില്‍ക്കും' എന്ന ബോര്‍ഡ്
ചിക്കമംഗളൂരുവില്‍ പുലിനഖ ലോക്കറ്റ് ധരിച്ച വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചിക്കമംഗളൂരു ജില്ലയില്‍ കലസയിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ യു ദര്‍ശനാണ് പുലിനഖ ലോക്കറ്റ് ധരിച്ച സംഭവത്തില്‍ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് എന്‍ആര്‍ പുരിയില്‍ നിന്ന് ദര്‍ശനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദര്‍ശനെതിരെ ലഭിച്ച
ഖാലിസ്ഥാന്‍ ഭീകരരുമായി ബന്ധമുള്ള പത്തൊന്‍പതുകാരനായ ഹരിയാന സ്വദേശിയ്ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി ഇന്റര്‍പോള്‍. നിരവധി വധ ശ്രമങ്ങളിലും ക്രിമിനല്‍ ഗൂഢാലോചന കേസുകളിലും പങ്കുള്ള യോഗേഷ് കദ്യാനെതിരെയാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയത്. 17ാം വയസില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി യുഎസിലേക്ക് കടന്നയാളാണ് യോഗേഷ് കദ്യാന്‍. കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ്
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലെ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. ഒക്ടോബര്‍ 18ന് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും പ്രഥമദൃഷ്ടാ
വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നാലെ ഭര്‍ത്താവ് പള്ളിക്കുടിയന്‍ ഷാജി (35) താനാണ് കൊല നടത്തിയതെന്ന് പറഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് നാടിനെയാകെ നടുക്കിയ സംഭവം. കുടുംബപ്രശ്‌നങ്ങളെ