Indian
സെല്‍ഫിയെടുക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജാര്‍ഖണ്ഡിലെ ദിയോഗര്‍ ജില്ലയിലാണ് ദാരുണ അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഡ്രൈവിങ്ങിനിടെയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദിയോഘര്‍ സദര്‍ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മധ്യപ്രദേശ് ഗതാഗത, റവന്യൂ മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുതിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കേസെടുത്തു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ബൂത്തിന് 25 ലക്ഷം രൂപ നല്‍കാമെന്ന പരസ്യ പ്രഖ്യാപനത്തിന്റ പേരിലാണ് നടപടി. കോണ്‍ഗ്രസിന്റ പരാതിയില്‍ സുര്‍ഖി നിയമസഭാ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. നവംബര്‍ 17 നാണ്
മകളുടെ ഭര്‍തൃമാതാവിനൊപ്പം ഒളിച്ചോടി. ഒരു മാസത്തിനുശേഷം ഇരുവരും ജീവനൊടുക്കി. ഒളിച്ചോടിയ പിതാവിനെയും ഭര്‍തൃമാതാവിനെയും ഒരുമിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കഴിഞ്ഞ ദിവസം സംഭവം. 44 കാരനായ രാംനിവാസ് റാത്തോഡ്, ആശാ റാണി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയതെന്ന് പൊലീസ്
കിരീട സാധ്യതയില്‍ മുന്നില്‍ ഉള്ള രണ്ട് ടീമുകളെ തകര്‍ത്തെറിഞ്ഞാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിനെ കൂടുതല്‍ ആവേശകരമാക്കിയത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചപ്പോള്‍ ഭാഗ്യമെന്ന് കരുതി, എന്നാല്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതോടെ ഇവന്മാര്‍ നിസാരക്കാരല്ല എന്നൊക്കെ എല്ലാവരും സമ്മതിച്ച് കഴിഞ്ഞിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിന് ഇറങ്ങിയ ടീം കൃത്യമായ പ്ലാനില്‍ പാകിസ്ഥാനെ
ഉത്തര്‍പ്രദേശിലെ കാണ്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തല്‍. ലാലാ ലജ്പത് റായ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. തലസേമിയ രോഗബാധയെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് രക്തം നല്‍കിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ മൂന്ന് പേജുള്ള സത്യവാങ്മൂലം പുറത്തുവന്നതിന് പിന്നാലെ മഹുവ മൊയ്ത്ര എംപിയോട് വിശദീകരണം തേടി തൃണമൂല്‍ കോണ്‍ഗ്രസ്. മഹുവ മൊയ്ത്ര പാര്‍ലമെന്റ് ലോഗിന്‍ ഐഡി തനിക്ക് കൈമാറിയിരുന്നുവെന്നും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനാണ് ഐഡി കൈമാറിയതെന്നും ദര്‍ശന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. അദാനി ഗ്രൂപ്പിന്റെ
പടക്കം പൊട്ടി കുട്ടിയ്ക്ക് കാഴ്ച നഷ്ടമായി. കുനാല്‍ കശ്യപ് എന്നയാള്‍ തന്റെ ട്വിറ്റിര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. 'നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍, ആരോ പടക്കം പൊട്ടിച്ചു, അത് നമസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 11 വയസ്സുള്ള നിരപരാധിയായ കുട്ടിയുടെ കണ്ണില്‍ പതിച്ചു. എയിംസില്‍
എംപി മഹുവ മൊയ്ത്രക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും, തൃണമൂല്‍ കോണ്‍ഗ്രസും മൗനം പാലിക്കുകയാണ്. ലോക്‌സഭയില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ആരോപണങ്ങള്‍ ഏറെ വിവാദം സൃഷ്ടിക്കുമ്പൊഴും തൃണമൂല്‍ നേതൃത്വത്തിന്റെ മൗനം പാര്‍ട്ടിക്കുള്ളിലെ
വരുന്ന രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയിലും കോണ്‍ഗ്രസിലും തര്‍ക്കങ്ങള്‍ തുടരുന്നു. 200 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന് 167 സ്ഥാനാര്‍ത്ഥികളെയും ബിജെപിക്ക് 76 സ്ഥാനാര്‍ത്ഥികളെയും ഇനി പ്രഖ്യാപിക്കാനുണ്ട്. മണ്ഡലങ്ങളില്‍ തുടരുന്ന തര്‍ക്കമാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം വൈകിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ അശോക് ഗഹ്‌ലോട്ട്