Indian
മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐസ്ആര്‍ഒ. ഗഗയാന്‍ പരീക്ഷണ ദൗത്യം വിജയകരം. അഭിമാനകരമായ നേട്ടവുമായി ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷനാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ക്രൂ എസ്‌കേപ് സംവിധാനം റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് പാരച്യൂട്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങി. ബഹിരാകാശ യാത്രികരെ സുരക്ഷിതമായി താഴെയിറക്കുന്നതിലാണ് ഇന്ന് പരീക്ഷണം നടത്തിയത്. വിക്ഷേപണം നടത്തിയതിനു ശേഷം ഭ്രപണപഥത്തിലെത്തും മുമ്പ് ദൗത്യം ഉപേക്ഷിക്കേണ്ട ഘട്ടം വന്നാല്‍ യാത്രികരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സംവിധാനങ്ങള്‍ പരിശോധിക്കലാണ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട്
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ കഴത്തു ഞെരിച്ചു കൊലപ്പെടുത്തി. നാഗ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കമലാബായ് ബദ്വൈക് (47) ആണ് കൊല്ലപ്പെട്ടത്. പ്രതി രാംനാഥിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണെന്ന് രാംനാഥ് അറിയിച്ചതിനെ തുടര്‍ന്നാണ് സഹോദരന്‍ ദീപക് പൊലീസിനോട് പറഞ്ഞത് മൃതദേഹത്തില്‍ നിന്ന്
കര്‍ണാടകത്തില്‍ എന്‍ഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ സമ്മതം നല്‍കിയെന്ന ജെഡിഎസ് തലവന്‍ എച്ച്ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്. ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു.ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കള്‍ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങള്‍
നടിയും ബിജെപി പ്രവര്‍ത്തകയുമായ ജയപ്രദയ്‌ക്കെതിരായ ശിക്ഷാവിധി നടപ്പാക്കുന്നതിന് സ്റ്റേയില്ല. ചെന്നൈ എഗ്മോര്‍ മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസിലാണ് ജയപ്രദ ഓഗസ്റ്റ് 10ന് ശിക്ഷിക്കപ്പെട്ടത്. ആറ് മാസം തടവ് ശിക്ഷയും അയ്യായിരം രൂപ
കര്‍ണാടകയില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി.എം. ഇബ്രാഹിമിനെ സംസ്ഥാനാധ്യക്ഷ സ്ഥാനത്തുനിന്ന്
അയോധ്യയില്‍ 44 കാരനായ സന്യാസി റാം സഹാരെ ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് പിടികൂടി. അയോധ്യക്കടുത്ത് ഹനുമാന്‍ഗഡിയിലെ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിനകത്ത് കിടപ്പുമുറിയിലാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ ശിഷ്യനും കൂട്ടാളിയും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. വയര്‍ ഉപയോഗിച്ച്
ഡ്രീം 11 എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ച് ഒന്നരക്കോടി രൂപ നേടി കോടീശ്വരനായ പൂനെ പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. മോശം പെരുമാറ്റം, പോലീസ് വകുപ്പിന്റെ പ്രതിച്ഛായ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൂനെയിലെ പിംപ്രിചിഞ്ച്‌വാഡ് പോലീസ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. ഉൃലമാ11 എന്ന ജനപ്രിയ ഓണ്‍ലൈന്‍ ഗെയിം കളിച്ച് സബ് ഇന്‍സ്‌പെക്ടര്‍ സോമനാഥ് ജെന്‍ഡെ ഒരു
പ്രണയിച്ച് മിശ്രവിവാഹം ചെയ്തതിന് മകളേയും ഭര്‍ത്താവായ യുവാവിനേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ മഹാരാഷ്ട്ര പൊലീസിന്റെ പിടിയില്‍. കൊല്ലപ്പെട്ട യുവതിയുടെ 50കാരനായ പിതാവും സഹോദരനുമാണ് പിടിയിലായത്. ഗുല്‍നാസ്, ഭര്‍ത്താവ് കരണ്‍ രമേഷ് ചന്ദ്ര (22) എന്നിവരെ കൊലപ്പെടുത്തിയ ഗോറ ഖാന്‍, മകന്‍ സല്‍മാന്‍ ഗോറ ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. സല്‍മാനും സുഹൃത്ത്
മംഗളൂരുവില്‍ വീതിയേറിയ ഫുട്പാത്തിലൂടെ പോവുകയായിരുന്ന അഞ്ചുപേരെ അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. കമലേഷ് ബല്‍ദേവ് എന്നയാള്‍ അശ്രദ്ധമായി ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അഞ്ചു പേരെയും ഇടിച്ചു