Indian
20 ദിവസത്തിനിടെ ഒരു കുടുംബത്തിലെ 5 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ഇതേ കുടുംബത്തിലെ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. സംഘമിത്ര, റോസ എന്നീ സ്ത്രീകളാണ് പിടിയിലായത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലാണ് സംഭവം. സെപ്തംബര്‍ 20ന് ശങ്കര്‍ കുംഭാരെ എന്നയാള്‍ക്കും ഭാര്യ വിജയയ്ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടു. അവരുടെ ആരോഗ്യനില പിന്നീട് കൂടുതല്‍ വഷളായി. ഇരുവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെട്ടു. അവരെ ആദ്യം അഹേരിയിലെ പ്രാദേശിക ആശുപത്രിയിലേക്കും പിന്നീട് ചന്ദ്രാപൂരിലേക്കും കൊണ്ടുപോയി. ഒടുവില്‍ നാഗ്പൂരിലെ ആശുപത്രിയില്‍ വെച്ച് ശങ്കര്‍ കുംഭാരെ സെപ്തംബര്‍ 26ന് മരിച്ചു. ഒരു ദിവസത്തിന് ശേഷം ഭാര്യ വിജയയും മരിച്ചു. കുടുംബത്തെ സംബന്ധിച്ച് രണ്ട് പേരുടെയും മരണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മക്കളായ കോമള്‍ ദഹാഗോക്കര്‍,
ഉച്ച സമയത്ത് ഉറങ്ങാന്‍ അനുവദിക്കാത്തതിന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം സോഫയ്ക്കടിയില്‍ ഒളിപ്പിച്ച് അമ്മായി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയുടെ കരച്ചില്‍ കാരണം ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് രണ്ട് വയസുകാരിയെ അമ്മായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹനുമന്തല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജീവ്
നവജാതശിശുക്കളെ വില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഡോക്ടര്‍ പിടിയിലായി. നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്റ്റര്‍ അനുരാധയും സഹായി ലോകമ്മാളുമാണ് പിടിയിലായത്. ദരിദ്രരായ ദമ്പതികളില്‍ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതി. ആണ്‍കുട്ടികള്‍ക്ക് 5000 രൂപയും പെണ്‍കുട്ടികള്‍ക്ക് 3000 രൂപയുമായിരുന്നു ഇവര്‍ ആവശ്യക്കാരില്‍ നിന്നും
പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെതിരെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ച സംഭവത്തില്‍ സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാലാണ് മുഹമ്മദ് റിസ്‌വാനെതിരെ ഐസിസിക്ക് പരാതി നല്‍കിയത്. ഈ മാസം 6ന് ഹൈദരാബാദില്‍ നടന്ന മത്സരത്തിനിടെ താരം നമസ്‌ക്കരിച്ചത് ഐസിസി ചട്ടങ്ങള്‍
മധ്യപ്രദേശിലെ രേവ ജില്ലയില്‍ 12 കാരിയെ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് വരുന്ന വഴി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്‍ജാനി കേവത് (23) എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു, ഇതിനിടെ ഇരുചക്ര
പിതാവിന് ഹൃദയാഘാതമാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് കാമുകി വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയ യുവാവിന്റെ ജനനേന്ദ്രിയം കാമുകിയുടെ ബന്ധുക്കള്‍ മുറിച്ചു മാറ്റി. ബിഹാറിലെ മുസാഫര്‍പൂരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ലൈംഗികാവയവം നഷ്ടപ്പെട്ട യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവിന് ഹൃദയാഘാതമെന്നു പറഞ്ഞാണ് കാമുകി യുവാവിനെ
ഡല്‍ഹിയിലെ തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്കായി പാഠശാല ഒരുക്കിയിരിക്കുകയാണ് ഹെഡ് കോണ്‍സ്റ്റബിളായ ധാന്‍ സിംഗ്. ധാന്‍ സിംഗ് അങ്കിളിനെ പോലെ പോലീസ് ആവാനാണ് ഇവിടെയെത്തുന്ന കുട്ടികള്‍ക്കെല്ലാം ആഗ്രഹം. ദാരിദ്ര്യം മൂലം സ്‌കൂളില്‍ പോവാനാവാതെ തെരുവിലും ചേരികളിലുമായി അലയുന്നവരാണ് ഇവിടേക്ക് എത്തുന്നതില്‍ ഏറെയും. അക്ഷരങ്ങള്‍ അറിയാത്തവര്‍ക്കും സ്‌കൂള്‍ പ്രവേശനം ലഭിച്ചില്ല.
അനുമതിയില്ലാതെ ഒരു വ്യക്തിയുടെ മൊബൈല്‍ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭാര്യയുടെ അറിവോടെയല്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെയും ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശത്തിന്റെയും ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അനുമതിയില്ലാതെ ഫോണ്‍ സംഭാഷണം
ഹൈദരാബാദില്‍ 23കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് തെലങ്കാനയില്‍ വന്‍ പ്രതിഷേധം. വാറങ്കല്‍ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകള്‍ നിരന്തരം മാറ്റിവെക്കുന്നതില്‍ അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് അശോക് നഗറിലെ ഹോസ്റ്റല്‍ മുറിയില്‍ പ്രവലിക ജീവനൊടുക്കിയത്. അര്‍ധ രാത്രി നടന്ന പ്രതിഷേധത്തില്‍ നൂറു കണക്കിന്