Indian
വിശാഖപട്ടണത്ത് ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരന്‍ ജീവനൊടുക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ കടപ്പ ടൂ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലുവാണ് ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്. ഓഹരി വിപണിയിലെ നഷ്ടവും കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്കും തുടര്‍ന്നുള്ള ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി 11 വരെ വെങ്കിടേശ്വരലു പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് തോക്കും വെടിയുണ്ടകളുമായി വീട്ടിലെത്തിയാണ് ഭാര്യയെയും കുട്ടികളെയും വെടിവച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വെങ്കിടേശ്വരലുവിന്റെ വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പ്
മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയമുണ്ടായ സിക്കിമില്‍ 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്ന് പേര്‍ വടക്കന്‍ ബംഗാളില്‍ നിന്നുളളവരാണ്. 22 സൈനികര്‍ ഉള്‍പ്പെടെ 102 പേരെ കാണാതായി. ഇന്നലെ 23 സൈനികരെ കാണാതായിരുന്നെങ്കിലും ഒരാള്‍ രക്ഷപ്പെട്ടു. സിക്കിമിലെ വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍
തിരുനെല്‍വേലിയില്‍ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ 17കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലി സ്വദേശിനിയും ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയുമായ സന്ധ്യ(18)യെയാണ് 17കാരന്‍ കഴുത്തറത്ത് കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയും ഇതരജാതിയില്‍പ്പെട്ട 17കാരനും അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടി അടുത്തിടെ
സിക്കിമില്‍ മേഘവിസ്‌ഫോടനത്തില്‍ സൈനിക ക്യാമ്പ് മുങ്ങി. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥരെ കാണാതായി. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതേതുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കമുണ്ടായി. ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. കാണാതായവര്‍ക്കായി
മധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ഭരത് സോണിയുടെ വീട് പൊളിക്കാനൊരുങ്ങി ഉജ്ജയിന്‍ മുനിസിപല്‍ കോര്‍പ്പറേഷന്‍. സര്‍ക്കാര്‍ ഭൂമിയിലാണ് വീട് നിര്‍മിച്ചത് എന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഭരത് സോണിയുടെ കുടുംബം വര്‍ഷങ്ങളായി ഈ വീട്ടിലാണ് താമസിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയിലെ കെട്ടിടമായതിനാല്‍ പൊളിക്കുന്നതിന് മുന്‍കൂട്ടി നോട്ടീസ്
അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്ത് രാഹുല്‍ ഗാന്ധി. പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയ്യാറാക്കുന്നതിലും പങ്കെടുത്തു. ഓപ്പറേഷന്‍ ബ്‌ളൂസ്റ്റാര്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവര്‍ണ്ണ ക്ഷേത്ര സന്ദര്‍ശനം. 1984 ല്‍ പഞ്ചാബിലെ
ഹോം വര്‍ക്ക് ചെയ്തില്ലെന്ന പേരില്‍ അധ്യാപകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ അഞ്ചു വയസുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. രാമന്തപൂര്‍ വിവേക് നഗറിലെ സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഹേമന്ത് ആണ് മരിച്ചത്. ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ കുട്ടിയെ അധ്യാപകന്‍ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നു. സ്‌കൂളില്‍ കുഴഞ്ഞുവീണ ഹേമന്ത്ര്
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 മണിക്കൂറില്‍ 24 പേര്‍ മരണപ്പെട്ടു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. 12 നവജാതശിശുക്കള്‍ക്ക് പുറമേ വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന 12 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരാണെന്നാണ് വിവരം. 70-80 കിലോമീറ്റര്‍
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീട്ടില്‍ വ്യാപക പരിശോധനയുമായി പൊലീസ്. മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവര്‍ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. പരിശോധന നടത്തിയതല്ലാതെ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.