Indian
രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്ന് വരെയാണ് വിലക്ക്. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. മെയ്തി, കുക്കി സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്. മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്പ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍
സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ രക്തം സ്വീകരിച്ചത് വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന് 1.54 കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. പരിക്കേറ്റ സൈനികന്‍ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയില്‍ നിന്നും ഒരു യൂണിറ്റ് രക്തം സ്വീകരിച്ചു. 2014ല്‍ വീണ്ടും അസുഖബാധിതനായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്‌ഐവി ബാധിതനാണെന്ന
രാജസ്ഥാനിലെ സിക്കറില്‍ 15 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. സമീര്‍, ഗുലാം എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. മൂന്നു പേരെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ചുരുവില്‍ നിന്നുള്ള പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്
കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു. കോട്ടയത്താണ് സംഭവം. അയ്മനം കുടയംപടി സ്വദേശി ബിനുവാണ് ആത്മഹത്യ ചെയ്തത്. 50 വയസായിരുന്നു ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് ബിനു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ചെരുപ്പുകട നടത്തിവരികയായിരുന്നു ബിനു. ഇന്നലെ ഉച്ചയോടെയാണ് ബിനുവിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ബാങ്ക് മാനേജര്‍
മണിപ്പൂരില്‍ നിന്ന് ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മെയ്തി സമുദായത്തില്‍പെട്ട ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത്(20) എന്നീ വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. മണിപ്പൂരിലെ കലാപത്തിനിടെയാണ് രണ്ടുപേരെയും കാണാതായത്. സിബിഐ കേസന്വേഷണം
കടം നല്‍കിയ പണം തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ച് അച്ഛനും മകനും ചേര്‍ന്ന് ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദ്ദിച്ച ശേഷം ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ബിഹാറിലെ പാറ്റ്‌നയിലാണ് സംഭവം നടന്നത്. ഖുസ്രുപുര്‍ ഗ്രാമത്തില്‍ വസിക്കുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. പ്രമോദ് സിംഗ് എന്നയാളുടെ പക്കല്‍ നിന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യുവതി 1,500 രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ
കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്ഇഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കുവനാണ് ഒവൈസിയുടെ വെല്ലുവിളി. കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകര്‍ത്തതെന്ന കാര്യം ആരും മറക്കരുതെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു. രാഹുല്‍ വയനാട്ടില്‍ അല്ല ഇക്കുറി
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ പിടിയില്‍. ഒഡീഷയിലെ ബാലസോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് പോലീസ് നാല് പേരെ പിടികൂടിയത്. പിടിയിലായവരില്‍ മൂന്നുപേരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്നും മറ്റൊരു പ്രതി പീഡനത്തിന് ഒത്താശചെയ്ത ഹോട്ടല്‍ മാനേജരാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു
ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടര്‍മാരെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി അവരു നല്‍കിയ യൂണിഫോമും ബാഡ്ജും ധരിച്ച് സ്യൂട്ട്‌കേസ് തലയില്‍ ചുമന്നതിനെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. 'ഞാന്‍ ആശ്ചര്യപ്പെട്ടു, ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് വലിച്ചുകൊണ്ടുപോകുന്നതിനു പകരം തലയില്‍ ചുമക്കുന്നു. ഇത്തരമൊരു നേതാവിന്റെ കീഴില്‍