Indian
ഇന്ത്യയുടെ പേര് മാറ്റാന്‍ ബിജെപിയെ വെല്ലുവിളിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇന്‍ഡ്യ മുന്നണി രൂപീകരിച്ചതിന് ശേഷം അവര്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ശ്രമിക്കുകയാണ്. ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ എന്നും അരവിന്ദ് കെജ്‌രിവാള്‍ രൂക്ഷമായ ഭാഷയില്‍ ചോദിച്ചു. 'ഇന്ത്യ നിങ്ങളുടെ അച്ഛന്റേതാണോ? അത് 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്, ഹിന്ദുസ്ഥാന്‍ നമ്മുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്,' അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ്ങിന്റെ വിലാപയാത്രയ്ക്കിടെ അവസാനമായി സല്യൂട്ട് നല്‍കുന്ന മകന്റെ ചിത്രം നോവാകുന്നു. മന്‍പ്രീതിന്റെ ഭൗതികശരീരം പഞ്ചാബിലെ മുല്ലാംപുറിലെ വീട്ടിലെത്തിച്ചപ്പോഴാണ് ആറ് വയസുകാരന്‍ മകന്‍ മരണത്തിന്റെ അര്‍ത്ഥമൊന്നും അറിയാതെ നിഷ്‌കളങ്കമായി സല്യൂട്ട് നല്‍കി അച്ഛനെ
ബിഹാറിലെ പട്‌നയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ മൂന്ന് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. ജയ് സിംഗ് (50), ശൈലേഷ് കുമാര്‍ (35), പ്രദീപ് കുമാര്‍ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. മിന്റൂസ് (22) എന്ന യുവാവാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 400 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍
പത്ത് വര്‍ഷക്കാലം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം. ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കുന്നതിനായി മന്ത്രവാദിയുടെ ഉപദേശം കേട്ടാണ് പെണ്‍മക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസില്‍ മന്ത്രവാദി, പെണ്‍കുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വര്‍ഷത്തെ തടവിന് പോക്‌സോ കോടതി ശിക്ഷിച്ചു. വീട്ടില്‍ നിന്ന്
കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല. നിപ ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ ക്യാംപസില്‍ പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് മധ്യപ്രദേശ് സര്‍വ്വകലാശാല ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയുടേതാണ് നടപടി. സര്‍വകലാശാലയില്‍ ഇന്നും
കാമുകിയും കുടുംബവും ബ്ലാക്‌മെയില്‍ ചെയ്‌തെന്ന് ആരോപിച്ച് വിവാഹിതനായ യുവാവ് ഫേസ് ബുക്ക് ലൈവിനിടെ ജീവനൊടുക്കി. നാഗ്പൂരിലാണ് സംഭവം. 38കാരനായ മനീഷ് ആണ് മരിച്ചത്. തന്റെ കാമുകിയായിരുന്ന 19കാരിയും കുടുംബവും തനിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് മനീഷിന്റെ ആരോപണം. യുവതിയും കുടുംബാംഗങ്ങളും 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പണം നല്‍കിയില്ലെങ്കില്‍
സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച 50ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ബീഹാറിലെ സീതാര്‍മഹി ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതിനിടെ, ഭക്ഷണത്തില്‍ നിന്ന് ഓന്തിനെ കണ്ടെന്ന് കുട്ടികള്‍ പറഞ്ഞതായി സദര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം,
സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടിയായ 'മറക്കുമാ നെഞ്ചം' പരിപാടിക്കെതിരെ ഖുശ്ബു രംഗത്ത്. ചെന്നൈയിലെ ആദിത്യ രാം പാലസില്‍ നടന്ന പരിപാടിയുടെ മോശം സംഘാടനം ആരാധകരെ ചൊടിപ്പിച്ചതിനെ തുടര്‍ന്ന് പരിപാടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഒരുപാട് വിമര്‍ശനങ്ങളുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു. നിയമാനുസൃതം വന്‍ തുക കൊടുത്ത് ടിക്കറ്റ് എടുത്തിട്ടും ഒരുപാട് പേര്‍ക്ക് പരിപാടി
അഴിമതിക്കേസില്‍ അറസ്റ്റിലായ ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്നത്. വന്‍ സുരക്ഷയാണ് ചന്ദ്രബാബു നായിഡുവിനെ പാര്‍പ്പിച്ചിരിക്കുന്ന രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത