Indian
ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 21 കാരന്‍ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതക കാരണമെന്ന് പൊലീസ്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു ഇരട്ടക്കൊലപാതകം. വിക്രമജിത് റാവു, രാംകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് വിക്രംജിത് റാവു വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയില്‍ എത്തിയ പ്രതി ജാസ്മിന്‍ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് റാവുവിന്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിന്‍ വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ റിട്ടയേര്‍ഡ് റോഡ്‌വേസ് ജീവനക്കാരനായ മുത്തച്ഛന്‍ രാംകുമാറിനെയും ജാസ്മിന്‍
രാജസ്ഥാനിലെ ഭില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി. വിവാഹിതയായ യുവതി ഭര്‍ത്താവില്‍ നിന്നും അന്യപുരുഷന്മാരുമായുള്ള ശാരീരിക ബന്ധം മറയ്ക്കാനാണ് ബലാത്സംഗ കഥ ചമച്ചതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് യുവാക്കളുമായി
ഉത്തര്‍പ്രദേശില്‍ ചമ്പല്‍ എക്‌സ്പ്രസിനുള്ളില്‍ പാമ്പുകളെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികള്‍ യാത്രക്കാരെ ഭയപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹൗറയില്‍നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു യാത്ര തിരിച്ച ചമ്പല്‍ എക്‌സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്തു വെച്ച് സംഭവമുണ്ടായത്. ട്രെയിനില്‍ നാല് പാമ്പാട്ടികളാണ് പാമ്പുകളെ
മധ്യപ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കിണറ്റില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ഗ്രാമത്തില്‍ കഴിഞ്ഞ മാസം അവസാനം നടന്ന സംഭവത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജവാദ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കീരോന്‍ ഗ്രാമത്തിലുള്ള
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിനിക്ക് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നഷ്ടമായത് ആറുലക്ഷം രൂപ. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പരിചയപ്പെട്ടവരാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പിഎച്ച്ഡി വിദ്യാര്‍ത്ഥിനി പിരിഞ്ഞു പോയ മുന്‍കാമുകന്‍ തിരികെ വരാനായാണ് തട്ടിപ്പെന്ന് അറിയാതെ ഈ പണം മുടക്കിയത്. എന്ത് പ്രശ്‌നമാണെങ്കിലും പരിഹാരം കണ്ടെത്താന്‍
14കാരനായ മകനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. ഡല്‍ഹി ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ മുഹമ്മദ് ഹനീഫായാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11:00 ഓടെയാണ് സംഭവം. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് കൊലപാതകം. സംഘര്‍ഷത്തില്‍ ഹനീഫയുടെ
ജി20 ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ സമാപനം. 'ഒരു ഭാവി' എന്ന ഉച്ചകോടിയുടെ അവസാനത്തെ സെഷന്‍ ഇന്ന് നടക്കും. 10.30 മുതല്‍ പന്ത്രണ്ടര വരെയാണ് ചര്‍ച്ചകള്‍ നടക്കുക. ഇന്ന് രാവിലെ രാജ് ഘട്ടില്‍ സന്ദര്‍ശനം നടത്തിയ ലോക നേതാക്കള്‍ ഗാന്ധിജിയുടെ സ്മൃതി കുടീരത്തില്‍ ആദരമര്‍പ്പിച്ചു. ജി20 വേദിയായ ഭാരത മണ്ഡപത്തില്‍ നേതാക്കള്‍ വൃക്ഷത്തൈ നടും. അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍
ജി20 ഉച്ചകോടിയില്‍നിന്ന് ഇടവേളയെടുത്ത് ക്ഷേത്ര സന്ദര്‍ശവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും. ജി20 ഉച്ചകോടിയുടെ അവസാന ദിവസമായ ഞായറാഴ്ച രാവിലെയാണ് ഋഷി സുനക്, ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം ദില്ലിയിലെ പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തിയത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്. ഋഷി സുനക് അക്ഷര്‍ധാം
ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്‌റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍ നിന്ന്