Indian
സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. തമിഴ്‌നാട് യുവജനക്ഷേമകായിക വകുപ്പ് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ തല വേണ്ടി വന്നാല്‍ താന്‍ തന്നെ വെട്ടുമെന്നും പത്ത് കോടി പാരിതോഷികം വര്‍ദ്ധിപ്പിക്കുമെന്നും പരമഹംസ പറഞ്ഞു. ഉദയനിധിയുടെ തല വെട്ടാന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പരമഹംസ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. 'സനാതന ധര്‍മ്മത്തെ കുറിച്ച് പറയുന്നതിന് മുന്‍പ് അതിന്റെ ചരിത്രം പഠിക്കണം. ഉദയനിധി സ്റ്റാലിന്‍ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ മകനായാലും പ്രശ്‌നമല്ല, ശിക്ഷ ലഭിച്ചിരിക്കും. ഉദയനിധിയുടെ തല വെട്ടിയില്ലെങ്കില്‍ പാരിതോഷികം വര്‍ദ്ധിപ്പിക്കും. ആവശ്യമെങ്കില്‍ അയാളുടെ തല ഞാന്‍ തന്നെ വെട്ടും.' ആചാര്യ പരമഹംസ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ
ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് എഴുതിയത് വിവാദമാകുന്നു. ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന
സനാതന ധര്‍മ്മത്തെ കുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദര്‍ രംഗത്ത്. മുസ്ലീം പശ്ചാത്തലമുള്ള തനിക്ക് ആളുകള്‍ ക്ഷേത്രം പണികഴിപ്പിച്ചു. അതാണ് സനാതന ധര്‍മ്മമെന്ന് ഖുശ്ബു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. 'ഞാന്‍ ഒരു മുസ്ലീം
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ആയിരുന്ന വികെ ശശികലയ്ക്കും സഹോദര ഭാര്യ ഇളവരസിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയവേ സുഖസൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസിലാണ് അറസ്റ്റ് വാറണ്ട്. കേസില്‍
അധ്യാപകര്‍ വഴക്കു പറഞ്ഞതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിന്റെ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. വീഴ്ചയില്‍ ഗുരുതര പരിക്കേറ്റ പതിനാറുകാരനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്‍ക്കത്തയിലെ കസ്ബയിലാണ് ദാരുണ സംഭവം നടന്നത്. ഒരു പ്രോജക്റ്റ് പൂര്‍ത്തിയാക്കാത്തതിന് രണ്ട് അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ
സനാധാനമ ധര്‍മ്മ പരാമര്‍ശ വിവാദം കത്തുകയാണ്. സംഭവത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം ഉയരുകയാണ്. ഇപ്പോഴിതാ ഉദയ നിധിയുടെ തലയെടുക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് സന്യാസിമാര്‍. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി പരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപനം. പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ
അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ആന്ധ്രാപ്രദേശില്‍ യുവതിയെയും യുവാവിനെയും കുടുംബക്കാര്‍ മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിച്ചു. ശ്രീ സത്യസായി ജില്ലയില്‍ ആണ് സംഭവം. യുവാവിന്റെ ഭാര്യയും കുടുംബക്കാരും ഇവരെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. ര്‍ദ്ദിച്ച് പരേഡ് നടത്തിയതായി പോലീസ് പറഞ്ഞു. സത്യസായി ജില്ലയിലെ സ്ഥിരതാമസക്കാരനായ ഹുസൈന്‍ (30), ഹസ്‌നാബാദ് സ്വദേശിനിയായ ഷബാന (32) എന്നിവരാണ്
തമിഴ്‌നാട് തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടാം പ്രതി അറസ്റ്റിലായി. മുന്‍ വൈരാഗ്യമാണ്‌കൊലയ്ക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്ന് ബിജെപി കുറ്റപ്പെടുത്തി നാടിനെ നടുക്കിയ കൂട്ടകൊലയ്ക്ക് കാരണം ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിലെ പക. തിരുപ്പൂര്‍ പല്ലാടം സ്വദേശിയായ സെന്തില്‍ കുമാര്‍ നടത്തിയിരുന്ന കടയില്‍
റോഡിലെ ബ്ലോക്ക് ഒഴിവാക്കാനായി ഫുട് ഓവര്‍ ബ്രിഡ്ജിലൂടെ ഓട്ടോ ഓടിച്ചുകയറ്റി ഡ്രൈവര്‍. സാഹസിക റൈഡിങ്ങിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ ഹംദര്‍ദ് നഗറിലാണ് സംഭവം. റോഡില്‍ കനത്ത ട്രാഫിക് ബ്ലോക്കായിരുന്നു. 25 കാരനായ മുന്ന എന്ന ഡ്രൈവര്‍ ബ്ലോക്ക് മറികടക്കാനായി ഓട്ടോ നേരെ കാല്‍നടക്ക് മാത്രം ഉപയോഗിക്കുന്ന മേല്‍പ്പാലത്തിലേക്ക്