Indian

ദേശീയ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് വനിത ; നിരസിച്ച് നീരജ് ചോപ്ര
ഇന്ത്യന്‍ താരം നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാന താരമാണ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അതിലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. ഫൈനലില്‍ 88.7 മീറ്ററാണ് നീരജ് എറിഞ്ഞത്. വെള്ളി നേടിയ അര്‍ഷദ് 87.82 മീറ്റര്‍ ദൂരമാണ്. മത്സരത്തിന് ശേഷം നീരജിന്റെ ആരാധികയായ ഒരു ഹംഗേറിയന്‍ വനിത താരത്തിന്റെ ഓട്ടോഗ്രാഫിനായി ഓടിയെത്തി. ദേശീയ പതാകയിലായിരുന്നു ഓട്ടോഗ്രാഫ് ചോദിച്ചത്. എന്നാല്‍ സൗമ്യമായി നിരസിച്ച താരം ടീ ഷര്‍ട്ടില്‍ ഓട്ടോ ഗ്രാഫ് നല്‍കുകയായിരുന്നു. നീരജിന്റെ പക്വതയില്‍ നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.  

More »

ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റണം: ശിവശക്തി പോയിന്റില്‍ ശിവ, പാര്‍വതി, ഗണേശ ക്ഷേത്രങ്ങള്‍ നിര്‍മിക്കണം; ഹിന്ദു മഹാസഭാ നേതാവ്
ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള വീഡിയോയിലാണ് സ്വാമി ചക്രപാണി ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി പോയിന്റ് എന്ന് നാമകരണം ചെയ്ത, ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More »

പത്ത് എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല; നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് കുക്കി സംഘടനകള്‍
കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മണിപ്പൂര്‍ നിയമസഭാ സമ്മേളനം മാറ്റി വയ്ക്കണമെന്ന് ആവശ്യം. നാളെ സമ്മേളനം ചേരാനിരിക്കെയാണ് കുക്കി സംഘടനകള്‍ ആവശ്യം ഉയര്‍ത്തിയത്. പത്ത് കുക്കി എംഎല്‍എമാര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമ്മേളനം ചേരുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് സംഘടനകള്‍ പറയുന്നത്. അതേസമയം, മണിപ്പൂരില്‍ ഇന്നലെയും

More »

വിഎച്ച്പിയുടെ ഘോഷയാത്ര ഇന്ന്; ഹരിയാനയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു, കനത്ത ജാഗ്രത, നൂഹില്‍ നിരോധനാജ്ഞ
ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ഘോഷയാത്ര നടത്താനൊരുങ്ങി വിഎച്ച്പി. ഹരിയാന നൂഹില്‍ ഇന്ന് വിഎച്ച്പി സംഘടിക്കുന്ന ഘോഷയാത്രയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്. നൂഹിലെ ശിവ ക്ഷേത്രത്തില്‍ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. ജൂലൈ 31ന് ഘോഷ യാത്രക്ക് നേരെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

More »

എട്ടുമാസം ഗര്‍ഭിണിയായ 19 കാരിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി
 എട്ടുമാസം ഗര്‍ഭിണിയായ 19 കാരിയെ മാതാപിതാക്കള്‍ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. യുപിയിലെ മുസാഫര്‍പുരില്‍ ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയുടെ പങ്കാളിക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കോടതിയില്‍ മൊഴി നല്‍കാന്‍ ഹാജരാകേണ്ടതിന് മുമ്പാണ് കൊലപാതകം നടന്നത്. പെണ്‍കുട്ടിയെ കടത്തികൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതതായാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

More »

ബംഗളൂരുവില്‍ ഒരുമിച്ച് കഴിഞ്ഞിരുന്ന പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഒരുമിച്ച് കഴിഞ്ഞിരുന്ന പങ്കാളിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബംഗളൂരുവിലാണ് ഇന്നലെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം

More »

സഹപാഠികളെക്കൊണ്ട് കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ നടപടി വേണം; യോഗിക്ക് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി
യുപിയില്‍ സഹപാഠികളെക്കൊണ്ട് മുസ്ലീം ബാലനെ അടിപ്പിച്ച സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് കേരളാ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. നമ്മുടെ മഹത്തായ രാഷ്ട്രം

More »

സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ കൊലപ്പെടുത്തിയത്. യുവാവിന്റെ വീട് തകര്‍ത്ത സംഘം യുവതിയുടെ അമ്മയെയും ആക്രമിച്ചിരുന്നു. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ദളിത് യുവതിയുടെ

More »

ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയും ; പ്രധാനമന്ത്രിയുടെ വീക്ഷണം നടപ്പിലാക്കുമെന്ന് എസ് സോമനാഥ്
ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രനും ചൊവ്വയുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍ മൂന്നിന്റെ വിജയം ഇന്ത്യാക്കാരുടെ മുഴുവന്‍ അഭിമാനമാണ്. റോവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ മൂന്ന് നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ചന്ദ്രയാന്‍ എന്നത് ഞങ്ങളെ സംബന്ധിച്ചോളം സോഫ്റ്റ്

More »

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ ശ്രമിച്ച മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് പണികിട്ടി ; പിഴയീടാക്കി കോടതി

സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി ; അത്ഭുതകരമായി രക്ഷപ്പെട്ടു ; കുട്ടിയുടെ മേല്‍ മനപൂര്‍വ്വം കാറു കയറ്റിയതെന്ന ആരോപണവുമായി അമ്മ

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസുകാരന്റെ ദേഹത്ത് കാര്‍ കയറി ഇറങ്ങി. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അയാന്‍ഷ്

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ

'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന്

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റ് വേദിയില്‍ കുഴഞ്ഞുവീണു

വിഷപ്പാമ്പുകളെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം ചെയ്യുന്നതിനിടെ കലാകാരന് പാമ്പ് കടിയേറ്റു. സ്റ്റേജ് ഷോയ്ക്കിടെയാണ് സംഭവം. സിനിമാ പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നതിനിടെ പാമ്പ് കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം പാമ്പ് കടിയേറ്റത് അറിഞ്ഞിരുന്നില്ല. പിന്നീട് നര്‍ത്തകന്‍

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 11ാം ക്ലാസുകാരന്‍ തട്ടിയെടുത്തത് 42 ലക്ഷം രൂപ ; പറ്റിച്ചത് 200 ഓളം പേരെ

വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരില്‍ 19കാരന്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശിയായ കാഷിഫ് മിര്‍സയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാള്‍ 11-ാം ക്ളാസിലാണ്