Indian
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മര്‍ദിച്ച വ്യാപാരിയെ വൈകിട്ട് റബര്‍തോട്ടത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ്സ്റ്റാന്‍ഡിനുള്ളില്‍ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി എം പി ജോയിയെ (65) ആണ് ഗുരുതരാവസ്ഥയില്‍ എന്‍എസ്എസ് പടിയിലെ റബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഇയാളെ കറുകച്ചാല്‍ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ന് ജോയിയുടെ കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശിനിയെ, തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് ബസ് സ്റ്റാന്‍ഡില്‍വെച്ച് ജോയി മര്‍ദിച്ചിരുന്നു. ഇതുകണ്ട് യാത്രക്കാര്‍ ഓടിക്കൂടിയപ്പോള്‍, വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ജോയി പറഞ്ഞു. തുടര്‍ന്ന് പൊലീസെത്തി വിവരം തിരക്കിയപ്പോളാണ്
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സഹപാഠികളെ കൊണ്ട് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി രംഗത്ത്. താന്‍ ഭിന്നശേഷിക്കാരിയാണ്. ശാരീരിക പരിമിതി ഉള്ളതുകൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് തൃപ്ത ത്യാഗി പറയുന്നു. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കാന്‍ അധ്യാപിക നി!ര്‍ദ്ദേശിച്ചത്.
മകന്റെ ഭാര്യയെ ശല്യം ചെയ്ത ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു. ലൈംഗികാതിക്രമത്തില്‍ നിന്ന് 18 വയസുള്ള മരുമകളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് 40കാരി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുദൌനിലാണ് സംഭവം. 43കാരനായ തേജേന്ദ്ര സിങ്ങിനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ്
മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് തീപിടിച്ച സംഭവത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി പാചക വാതക സിലിണ്ടര്‍ ട്രെയിനില്‍ കൊണ്ടുവന്നതിനാണ് റെയില്‍വേ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന വിലയിരുത്തലിലാണ്
ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠിയെ വിദ്യാര്‍ത്ഥികള്‍ തല്ലിയ സംഭവത്തില്‍ ഇടപെട്ട് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത്. തല്ലേണ്ടി വന്ന ഓരോ വിദ്യാര്‍ത്ഥിയെകൊണ്ടും തല്ലുകൊണ്ട തങ്ങളുടെ സഹപാഠിയെ ആലിംഗനം ചെയ്യിക്കുകയായിരുന്നു. മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുബ്ബാപൂരില്‍ നേരിട്ടെത്തിയാണ് നരേഷ് ടിക്കായത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച നേഹ പബ്ലിക്
അസമില്‍ ബിജെപി എംപിയുടെ വീട്ടില്‍ നിന്നും പത്തുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ലോക്‌സഭാ എംപി രജ്ദീപ് റോയിയുടെ കച്ചാര്‍ ജില്ലയിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ മാതാവ് രണ്ടര വര്‍ഷമായി എംപിയുടെ വീട്ടില്‍ ജോലി ചെയ്തുവരികയാണ്. കഴുത്തില്‍ തുണി ചുറ്റിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് കച്ചാര്‍ അഡീഷണല്‍ പൊലീസ് സുപ്രണ്ട് സുബ്രത സെന്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപികക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് നടപടി സ്വീകരിക്കുക. തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടിയുടെ
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ മുസ്ലി വിദ്യാര്‍ഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോ വൈറല്‍. മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളോട് തല്ലാന്‍ പറയുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപിക വെട്ടിലായത്. അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. അധ്യാപികക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍മാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്‍കിയ പ്രധാനമന്ത്രി, ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാന്‍ 3 ന് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ 3 ലൂടെ