Indian
യൂട്യൂബ് വീഡിയോ നോക്കി വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പോച്ചംപള്ളിക്കടുത്ത് പുളിയംപട്ടിയില്‍ താമസിച്ചിരുന്ന മാദേഷിന്റെ ഭാര്യ ലോകനായകി(27)യാണ് മരിച്ചത്. പ്രസവശേഷമുണ്ടായ അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രസവവേദന വന്നപ്പോള്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവ് മാദേഷ് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍ പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാദേഷ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഭര്‍ത്താവ് മാദേഷിനെ കസ്റ്റഡിയിലെടുത്തു. ദമ്പതിമാരുടെ കുഞ്ഞ് പോച്ചാംപള്ളി
ഇന്ത്യയുടെ ചാന്ദ്രദൗത്യ വിജയത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന് അഭിമാന മൂഹൂര്‍ത്തമാണിതെന്നും പുതിയ യുഗത്തിന്റെ പിറവിയാണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. 'രാജ്യത്തെ ഓരോ പൗരനും ആഘോഷിക്കുകയാണ്. ഓരോ വീട്ടിലും ഉത്സവാന്തരീക്ഷം. ഇതൊരു പുതിയ യുഗത്തിന്റെ പിറവിയാണ്.' എന്നായിരുന്നു മോദിയുടെ വാക്കുകള്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍
സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 3. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. വൈകീട്ട് 5.45 മുതല്‍ 6.04 വരെ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയര്‍ത്തുന്ന പത്തൊന്‍പത് മിനുട്ടുകളിലായിരുന്നു ചന്ദ്രയാന്‍ ദൗത്യം വിജയം കണ്ടത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന
ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇന്ത്യന്‍ ദൗത്യം ഇറങ്ങാന്‍ പോകുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന പത്തൊന്‍പത് മിനുട്ടുകളില്‍ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന
വീട്ടില്‍ അതിക്രമിച്ച് കയറിയ 8 അംഗസംഘം പതിനഞ്ചുകാരിയെ കൂട്ടബലാത്സഗം ചെയ്തു. സഹോദരനെ കത്തിമുനയില്‍ നിര്‍ത്തിയ ശേഷമാണ് സംഘത്തിലെ മൂന്ന് പേര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെലങ്കാനയിലെ മീര്‍പേട്ട് പ്രദേശത്താണ് സംഭവം. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും 14കാരനായ സഹോദരനും ആഴ്ചകള്‍ക്ക് മീര്‍പേട്ടിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ
ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ കാണാനില്ലെന്ന് കുടുംബം. മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് മറിയ ഫാത്തിമ ഖാന്‍ ഭര്‍ത്താവിന് എതിരെ പരാതി നല്‍കാന്‍ ഭോയിവാഡ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന പരാതി നല്‍കാനായിരുന്നു അത്. തുടര്‍ന്ന് ഇരുവരേയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍, ഭാര്യക്ക്
അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ വെട്ടിക്കൊന്ന് 17 കാരന്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസാട് ടൗണ്‍ഷിപ്പിലാണ് ക്രൂരമായ സംഭവം. സൊനാലി ഗോര്‍ഗ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ഒളിവിലാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്ക് മെസേജ് അയ്ക്കുന്നത് മകന് ഇഷ്ടമായിരുന്നില്ല. ഇതേ ചൊല്ലി ഇരുവരും തമ്മില്‍
മുംബൈയില്‍ നിന്ന് റാഞ്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ 62 വയസുകാരന്‍ രക്തം ഛര്‍ദിച്ച് മരിച്ചു. കഴിഞ്ഞ ദിവസം ഇന്റിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മുംബൈ – റാഞ്ചി യാത്രയ്ക്കിടെ നാഗ്പൂര്‍
സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ലൈംഗീക പീഡനത്തിന് ഇരയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്‌സോ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പീഡനത്തിന് കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്‌ക്കെതിരേയും കേസെടുത്തു.ഇപ്പോള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കട്ടി.