Indian
വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 45 കാരന്‍. മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കൊലപാതകം. പുലര്‍ച്ചെ ഒരു മണിയോടെയാണ് തന്റെ വളര്‍ത്തുനായയെ ഇയാള്‍ അടിക്കാന്‍ തുടങ്ങിയത്. ഭാര്യയും രണ്ട് മക്കളും വളര്‍ത്തുനായയെ ഇയാള്‍ അടിക്കുന്നത് തടയാന്‍ ശ്രമിച്ചു.ഈ ദേഷ്യത്തിന് ഇയാള്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി. മറ്റ് രണ്ടു മക്കള്‍ വീടിന് പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മദ്യലഹരിയിലാണോ ഇയാള്‍ കുടുംബത്തെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ട്.
ലഡാക്കില്‍ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കാറുവില്‍നിന്നു ലേയ്ക്കു സമീപമുള്ള ക്യാറിയിലേക്കു പുറപ്പെട്ട 34 സൈനികര്‍ കയറിയ രണ്ടു ട്രക്കുകളില്‍ ഒന്നാണ് ഇന്നലെ വൈകുന്നേരം 4.45ന് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട വാഹനത്തില്‍ 10 സൈനികര്‍ സഞ്ചരിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. വാഹനവ്യൂഹത്തില്‍ അഞ്ച്
ഇന്ത്യന്‍ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ 3 വിജയത്തിന് തൊട്ടരികെ. രണ്ടാം ഡീ ബൂസ്റ്റിങ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രന് അരികെ എത്തി. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു രണ്ടാം ഡീ ബൂസ്റ്റിങ് നടന്നത്. ഇതോടെ കുറഞ്ഞ ദൂരം 25 കിലോമീറ്ററും കൂടിയ ദൂരം 134 കിലോമീറ്ററുമായി. സാങ്കേതിക പരിശോധനകള്‍ തുടരുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. അവസാന ഘട്ടവും വിജയകരമായി പിന്നിട്ട്
മാസങ്ങള്‍ കഴിഞ്ഞിട്ടും സംഘര്‍ഷത്തിന് അയവു വരാതെ മണിപ്പൂര്‍. ഓരോ ദിവസവും കൂടുതല്‍ കൊലപാതക വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കള്‍ കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്.തൗബല്‍ ജില്ലയിലെ തോവയില്‍ ഒരു കാട്ടില്‍നിന്നാണു കാലുകള്‍
ചെന്നൈയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്നതായാണ് സംശയം. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം
തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ബലാത്സംഗ കേസ് പ്രതിയെ വെടിവച്ചിട്ട് പൊലീസ്. കര്‍ണാടകയിലെ ബന്നര്‍ഘട്ടയ്ക്ക് സമീപമാണ് സംഭവം. ഞായറാഴ്ചയാണ് 38 കാരിയെ ക്രൂര ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ബംഗളുരുവിലെ ഭ്യാതരായണ്‍ ടോട്ടിയിലെ തടാകത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പേരക്കുട്ടിയോടൊപ്പം
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് വിജയത്തിലേക്ക് അടുക്കുന്നതായി സൂചന. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രകിയ വിജയകരമായി പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചന്ദ്രനോട് കൂടുതല്‍ അടുത്ത ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. 113 കിലോമീറ്റര്‍ മുതല്‍ 157 കിലോമീറ്റര്‍
വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ കോട്ടാ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളിലെയും പേയിങ് ഗസ്റ്റുകളിലെയും(പിജി) മുറികളില്‍ സ്പ്രിങ് ഘടിപ്പിച്ച സീലിങ് ഫാനുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശം. ജില്ലാ ഭരണകൂടമാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന
വിവാഹ ശേഷം വരന്‍മാരെ കൊള്ളയടിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പുകാരി പോലീസ് പിടിയിലായി. നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ സോണിയ എന്ന നിഷയാണ് അറസ്റ്റിലായത്. ഹരിയാനയിലെ യമുനാനഗറില്‍ നിന്നാണ് നിഷയെ രാജസ്ഥാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിനു ശേഷം നിഷ ആഭരണങ്ങളും പണവുമായി ഒരാഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാകുകയാണ് പതിവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാജസ്ഥാനിലെ