Indian
കാണികള്‍ക്കൊപ്പം തറയിലിരുന്ന് ഫുട്‌ബോള്‍ മത്സരം ആസ്വദിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലഡാക്കിലെ ലേയില്‍ നടന്ന ഫുട്‌ബോള്‍ മത്സരം കാണാനാണ് രാഹുല്‍ നാട്ടുകാര്‍ക്കൊപ്പം ഇരുന്നത്. ആ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കിയ രാഹുലിന് അരികിലിരുന്ന് സെല്‍ഫി എടുക്കാനും നിരവധി പേര്‍ എത്തി. പ്രദേശത്തെ യുവാക്കളുമായി രാഹുല്‍ സംവദിക്കുകയും ചെയ്തു. ബിജെപിയെ കടന്നാക്രമിച്ച് പ്രസംഗിക്കുകയും ചെയ്തു രാഹുല്‍. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അടിത്തറ ഭരണഘടനയാണ്. സ്വന്തം ആളുകളെ എല്ലാ സ്ഥലത്തും പ്രതിഷ്ഠിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തിനു വേണ്ടിയാണോ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മന്ത്രിമാരെ കാണുകയാണെങ്കില്‍ ജനങ്ങള്‍ ചോദിക്കേണ്ടത്, രാഹുല്‍
ജമ്മു കശ്മീരില്‍ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കാര്‍ഗില്‍ എസ് എസ് പി വിശദീകരിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ
പ്രണയം എതിര്‍ത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന 19കാരനും സുഹൃത്തും അറസ്റ്റില്‍. ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. കൊന്നതിന് ശേഷം മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തമിഴ്‌നാട്ടിലെ മധുരയിലാണ്
മൂന്നാമതും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ, ഇടിജി സര്‍വേ. ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 296 മുതല്‍ 326 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലം പറയുന്നത്. ഉത്തര മേഖലകളിലെ സീറ്റുകള്‍ പിടിച്ചെടുത്തായിരുക്കും ബിജെപിയുടെ കുതിപ്പ്. 'ഇന്ത്യ' എന്നപേരില്‍ രൂപികൃതമായിരിക്കുന്ന പുതിയ സഖ്യത്തില്‍ 160
ഡല്‍ഹിയിലെ ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ തമ്മിലിടഞ്ഞ് കോണ്‍ഗ്രസും ആം ആദ്മിയും. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് ആം ആദ്മി വിയോജിപ്പ് പ്രകടമാക്കിയത്. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയില്‍ നിലപാട് കര്‍ശനമാക്കി ആംആദ്മി പാര്‍ട്ടി രംഗത്തുവന്നു. ഡല്‍ഹി ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് നയം വ്യക്തമാക്കാതെ
പ്രണയം നിരസിച്ച പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലാണ് നടുക്കുന്ന സംഭവം. കല്യാണ്‍ സ്വദേശിയായ പ്രണിത ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദിത്യ കാംബ്ലി(20)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു പ്രണിത. വീട്ടിലേക്കുള്ള സ്റ്റെപ് കയറുന്നതിനിടെ
6 മാസം പ്രായമുള്ള കുഞ്ഞിനേയും അമ്മയേയും ഫ്‌ലാറ്റിലെ ലിഫ്റ്റില്‍വെച്ച് നായ ആക്രമിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വളര്‍ത്തു നായയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഗുരുഗ്രാമത്തിലെ യുനിടെക് ഫ്രെസ്‌കോ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സംഭവവുണ്ടായത്. യുനിടെക് ഫ്രെസ്‌കോയിലെ താമസക്കാരനായ ബ്രിട്ടീഷ് പൗരന്‍ ജസ്‌വിന്ദര്‍ സിങാണ് പരാതി
രാജ്യത്താകെ ചര്‍ച്ചയായ പ്രണയകഥയാണ് പാകിസ്ഥാന്‍ വനിതയായ സീമ ഹൈദറുടേയും ഇന്ത്യന്‍ പൗരന്‍ സച്ചിന്‍ മീണയുടേതും. ഏറെ നിയമനടപടികള്‍ക്കൊടുവില്‍ ഇരുവരും ഇന്ത്യയില്‍ ഒരുമിച്ച് താമസിക്കുകയാണ്. ഇപ്പോഴിതാ സച്ചിനെ പരിഹസിച്ച അയല്‍വാസിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സീമ ഹൈദര്‍. അയല്‍വാസിയായ യുവതിക്കെതിരെയാണ് സച്ചിനെ പരിഹസിച്ച സംഭവത്തില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ സീമ
മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വീഡിയോയ്‌ക്കെതിരെ നിരവധിപ്പേര്‍ വിമര്‍ശനവുമായെത്തിയിരുന്നു. സംഭവം വേദനിപ്പിച്ചെന്ന് അപമാനിക്കപ്പെട്ട കാഴ്ചപരിമിതിയുള്ള അധ്യാപകന്‍ ഡോ. സി യു പ്രിയേഷും പറഞ്ഞു .കാഴ്ചശക്തിയില്ല എന്ന തന്റെ പരിമിതിയെയാണ് കുട്ടികള്‍ ചൂഷണം ചെയ്തത് എന്നതില്‍ വിഷമമുണ്ടെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം. കാഴ്ചശക്തിയില്ലാത്ത