Indian
ചന്ദ്രയാന്‍ 3 അവസാനഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് രാവിലെ നടക്കും. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ പേടകമെത്തിക്കാനാണ് ലക്ഷ്യം. ഈ മാസം 23ന് ചന്ദ്രോപരിതലത്തില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും. ഓഗസ്റ്റ് 14ന് രാവിലെ 11.50 ഓടെ ചന്ദ്രന് 150 കി മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 3 പ്രവേശിച്ചിരുന്നു. പേടകവും ചന്ദ്രനും തമ്മിലുള്ള കൂടിയ ദൂരം ഇപ്പോള്‍ 177 കി മീ ആണ്. ഇന്നത്തെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായാല്‍, സോഫ്റ്റ് ലാന്‍ഡിംഗിലേയ്ക്ക് ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുക. നിലവില്‍ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ്. ഏറെ നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ മറ്റന്നാളാണ്. ജൂലൈ 14ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചന്ദ്രയാന്‍
ലിവിങ് ടുഗെദര്‍ പങ്കാളിയുടെ 11 വയസുകാരനായ മകനെ കൊലപ്പെടുത്തിയ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറന്‍ ദില്ലിയിലാണ് 11 കാരനായ ദിവ്യാന്‍ഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24കാരിയായ പൂജ കുമാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യാന്‍ഷിന്റെ പിതാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് തടസ്സമാകുമെന്ന്
രാജസ്ഥാന്‍ യുവതി സോഷ്യല്‍മീഡിയ കാമുകനെ തേടി പാകിസ്ഥാനിലേക്ക് നാടുവിട്ടതിന് പിന്നാലെ സമാനമായ മറ്റൊരു സംഭവവും രാജസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. 35 കാരിയായ രാജസ്ഥാന്‍ യുവതി രണ്ട് കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കുവൈത്തിലേക്ക് ഒളിച്ചോടി. ദുംഗര്‍പൂര്‍ ജില്ലയിലാണ് സംഭവം. ദീപിക പട്ടിദാര്‍ എന്ന യുവതിയാണ് ഒളിച്ചോടിയത്. ഭര്‍ത്താവ് പരാതിയുമായി
'എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണ് ഭാരത് മാതാ' എന്ന് സ്വാതന്ത്യദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 77ാം സ്വാതന്ത്ര്യദിനത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ ആശംസയറിയിച്ചത്. 'എല്ലാ ഇന്ത്യക്കാരുടെയും ശബ്ദമാണ് ഭാരത് മാതാ. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍' രാഹുല്‍ ട്വീറ്റ് ചെയ്തു. ഒപ്പം ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. കടല്‍തീരത്തുനിന്ന്
2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത അഞ്ചു വര്‍ഷത്തില്‍ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അടുത്ത 25 വര്‍ഷം ഐക്യം എന്ന ആശയത്തിലൂടെ നാം മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ 'ശ്രേഷ്ഠ ഭാരത്' എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. അടുത്ത 25 വര്‍ഷം ഐക്യം എന്ന ആശയത്തിലൂടെ നാം
രാജസ്ഥാനില്‍ ക്ഷേത്രപൂജാരിയെ കൊല്ലപ്പെട്ട നിലയില്‍. മോഹന്‍ ദാസ് എന്ന 72 കാരനെയാണ് അതിക്രൂരമായ നിലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റാസല്‍ ഗ്രാമത്തിലാണ് സംഭവം. അദ്ദേഹം താമസിക്കുന്ന മുറിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമായ രീതിയിലാണ് പോലീസ് എത്തുമ്പോള്‍ മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ വായും കൈകാലുകളും ബന്ധിച്ച നിലയിലായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി
രാജ്യം 77ാം സ്വാതന്ത്ര്യദിന നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി
സാമൂഹികമാധ്യമങ്ങളില്‍ വൈറലായ കച്ചവടക്കാരനെ ഡല്‍ഹിയിലെ വീട്ടിലേക്ക് ക്ഷണിച്ച് രാഹുല്‍ ഗാന്ധി. ഒരു ചാനല്‍ നടത്തിയ അഭിമുഖത്തിനിടെ കച്ചവടം കുറഞ്ഞ് പണം ലഭിക്കാത്തതിനാല്‍ വാക്കുകളില്ലാതെ വിതുമ്പി നിന്ന കച്ചവടക്കാരനെയാണ് രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ച് ഒപ്പം ഭക്ഷണവും കഴിച്ചത്. രാമേശ്വര്‍ എന്ന ഈ കച്ചവടക്കാരന്റെ ചിത്രം പങ്കുവെച്ച രാഹുല്‍ അടിസ്ഥാന മനുഷ്യന്‍ എന്ന്
മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ ഇന്‍ഡോര്‍ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക പ്രസംഗത്തില്‍ ആരോപിച്ചത്. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 50 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ്