Indian
നീറ്റ് പരീക്ഷയിലെ തോല്‍വിയെ തുടര്‍ന്ന് ചെന്നൈയില്‍ വിദ്യാര്‍ത്ഥിയും അച്ഛനും ജീവനൊടുക്കി. ജഗദീശ്വരന്‍ എന്ന വിദ്യാര്‍ഥിയാണ് 2 തവണ പരാജയപ്പെട്ടത്തോടെ ജീവനൊടുക്കിയത്. പിന്നാലെ അച്ഛന്‍ സെല്‍വ ശേഖറും ജീവനൊടുക്കി. തമിഴ്‌നാട്ടില്‍ നീറ്റിനെ ചൊല്ലി രാഷ്ട്രീയപ്പോര് കനക്കുന്നതിനിടെ ആണ് സംഭവം. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്. നീറ്റ് പരീക്ഷക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യന്‍ പറഞ്ഞു.
വര്‍ഷകാല സമ്മേളനത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേന്ദ്രം 23 ബില്ലുകള്‍ പാസാക്കിയെടുത്തു. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയാണ് കേന്ദ്രം ബില്ലുകള്‍ പാസാക്കിയെടുത്തത്.പല ബില്ലുകളിലും ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുയര്‍ത്താന്‍ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലും
സംഘര്‍ഷഭരിതമായ മണിപ്പൂരില്‍ സൈന്യം പൗരന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്നാണോ രാഹുല്‍ ഗാന്ധി കരുതുന്നതെന്ന ചോദ്യവുമായി ബിജെപി. ജനാധിപത്യ ചിന്തയുടെ ഒരടയാളവും രാഹുലിന്റെ മനസിലില്ലെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. അനുവദിച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ സായുധ സേനയ്ക്ക് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന്
പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറയുന്ന പ്രശ്‌നമില്ലന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി. ലോക്‌സഭയില്‍ നിന്നും തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. താനടക്കമുള്ള നാല് പ്രതിപക്ഷ എം എല്‍ എ മാരെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാരിനെ
നൂറു തവണ തന്നെ പാര്‍ലമെന്റില്‍നിന്നു മോദി അയോഗ്യനാക്കാന്‍ ശ്രമിച്ചാലും വയനാടും ഞാനും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി എംപി. പാര്‍ലമെന്റ് അംഗത്വം സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായി ജില്ലയിലെത്തിയപ്പോള്‍ കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആരെങ്കിലും കുടുംബത്തിലെ അംഗങ്ങളെ പിളര്‍ത്താന്‍
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുന്‍ എംഎല്‍എയടക്കം 16 പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവിയുമുള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്. 16 പേര്‍ ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത്
ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ സംഭവം വൈറലായിരിക്കുകയാണ്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവണ്‍മെന്റ് ഗോകുല്‍റാം വര്‍മ്മ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ജാന്‍വി യാദുവാവാണ് വ്യത്യസ്തമായ ഒരു മാര്‍ഗം സ്വീകരിച്ച് വിദ്യാര്‍ത്ഥികളെ കൈയ്യിലെടുത്തത്. വിദ്യാര്‍ത്ഥികളില്‍ ഒരാളാണെന്ന് കാണിക്കാനും വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം വളര്‍ത്താനും
അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശില്‍ 100 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുന്നു. സാഗര്‍ ജില്ലയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 14ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന
രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകവെ ഫ്‌ലയിങ് കിസ്സ് നല്‍കിയെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തെ പരിഹസിച്ച് ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗ്. രാഹുലിന് ഏറെ സ്ത്രീ ആരാധകരുണ്ട്. അദ്ദേഹം എന്തിനാണ് 50 വയസ്സുള്ള ഒരു സ്ത്രീക്ക് ഫ്‌ലയിങ് കിസ്സ് നല്‍കുന്നത് എന്ന് നീതു സിംഗ് ചോദിച്ചു. ഈ വിവാദം അടിസ്ഥാനരഹിതമാണെന്നും നീതു സിംഗ്