Indian
ഭര്‍ത്താവിനെ കറുമ്പന്‍ എന്ന് വിളിച്ച പരിഹസിച്ച ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിച്ച് കോടതി. കറുത്ത നിറത്തിന്റെ പേരില്‍ അപമാനിക്കുന്നത് ക്രൂരതയാണെന്ന് വിശദമാക്കിയാണ് കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം. നിറത്തിന്റെ പേരില്‍ പരിഹസിക്കുന്നത് വിവാഹ മോചനത്തിനുള്ള ശക്തമായ കാരണമാകുമെന്ന നിരീക്ഷണത്തോടെയാണ് തീരുമാനം. 44 കാരന് 41കാരിയില്‍ നിന്നുള്ള വിവാഹമോചന കേസിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. പതിനാറ് വര്‍ഷം നീണ്ട വിവാഹ ബന്ധത്തിനാണ് ഹൈക്കോടതി നിരീക്ഷണത്തോടെ അവസാനമായത്. സൂക്ഷ്മമായ വിശകലനത്തില്‍ ഭാര്യ നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ നിരന്തരം പരിഹസിച്ചിരുന്നതായും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് കാരണമില്ലാതെ മാറി താമസിച്ചതായും കോടതി കണ്ടെത്തി. ഇതിന് ന്യായീകരിക്കാനായി അവിഹിതം അടക്കമുള്ള ആരോപണങ്ങളാണ് 41കാരി 44 കാരനെതിരെ ഉയര്‍ത്തിയത്. ഇതെല്ലാം ക്രൂരതയുടെ
ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലില്‍ വോട്ട് രേഖപ്പെടുത്താന്‍ വീല്‍ചെയറില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയിലെത്തി.വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ലോക്‌സഭയില്‍ പാസായ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി സര്‍വിസസ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നതുകൊണ്ട് രാജ്യസഭയിലുണ്ടാകണമെന്ന് കോണ്‍ഗ്രസ്
വിശാഖപട്ടണം പോലീസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയില്‍ ആന്ധ്രാപ്രദേശില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വിശാഖപട്ടണം ശിവാജിപാലം സ്വദേശിയും ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റബിളുമായ ബി രമേശ്കുമാറി(40)ന്റെ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ രമേശ്കുമാറിന്റെ ഭാര്യ ബി ശിവജ്യോതിയെയും ഇവരുടെ കാമുകനും അയല്‍ക്കാരനുമായ രാമറാവു, കൂട്ടാളി നീല
കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂര്‍ കലാപം പ്രധാന വിഷയമാക്കി മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ്
യുവതിയെയും മക്കളെയും കാമുകന്‍ പാലത്തില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. ആന്ധ്രപ്രദേശിലെ രവുലപലേമിലാണ് സംഭവം. മക്കളില്‍ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ടു. യുവതിയേയും ഒരുവയസ്സുകാരിയെയും ഇതുവരെ കണ്ടെത്തിയില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉലവ സുരേഷ് എന്ന ഹോട്ടല്‍ ജീവനക്കാരനാണ് സുഹാസിനിയെന്ന യുവതിയെയും മക്കളെയും പുഴയിലേക്ക് തള്ളിയിട്ടത്. സുഹാസിനി ഉലവ സുരേഷുമായി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭാ സെക്രട്ടേറിയറ്റാണ് ഇന്ന് വിജ്ഞാപനമിറക്കിയത്. ഇതോടെ നാളെ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാന്‍ സ്പീക്കറെ
വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കാമുകന്‍ ഓടിക്കൊണ്ടിരുന്ന കുടിവെള്ള ടാങ്കറിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. തെലങ്കാനയിലെ ബച്ചുപള്ളിയില്‍ ഞായറാഴ്ചയാണ് സംഭവം. 22 കാരിയായ പ്രമീളയാണ് കൊല്ലപ്പെട്ടത്. കൊണ്ടാപ്പൂരില്‍ താമസിക്കുന്ന ഡ്രൈവറായ തിരുപ്പതിയാണ് പ്രമീളയെ കൊലപ്പെടുത്തിയത്. പ്രമീളയുടെ ഭര്‍ത്താവ് രണ്ടു വര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്നാണ് തിരുപ്പതിയുമായി
ദഹിച്ച് തീരും മുന്‍പേ മൃതദേഹം എടുത്ത് മാറ്റി ശ്മശാനം ജീവനക്കാര്‍. ചെന്നൈയിലെ കോര്‍പ്പറേഷന്‍ ശ്മശാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെസപാക്കത്തെ കോര്‍പ്പറേഷന്‍ വക വൈദ്യുത ശ്മശാനത്തിലേക്കാണ് 68കാരന്റെ മൃതദേഹവുമായി ബന്ധുക്കള്‍ എത്തിയത്. എന്നാല്‍ 40 മിനിറ്റിനുള്ളില്‍ ചിതാഭസ്മവുമായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോള്‍ സംശയമായി. മൃതദേഹം പൂര്‍ണമായി കത്തിതീരാന്‍ 2
ഉത്തര്‍പ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സിദ്ധാര്‍ത്ഥ്‌നഗര്‍ ജില്ലയിലാണ് സംഭവം. കുട്ടികളെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു. കുട്ടികളുടെ കൈയ്യില്‍ അജ്ഞാത മരുന്ന് കുത്തിവെയ്ക്കുകയും മലദ്വാരത്തില്‍ പച്ചമുളക് കയറ്റുകയും ചെയ്തു. മനുഷ്യത്വ രഹിതമായ ഈ അക്രമണത്തിന്റെ